Saturday, 23 Nov 2024
AstroG.in

ഗുരുവായൂരിൽ അഷ്ടമിരോഹിണിക്ക് സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം

ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ 2023 അഷ്ടമി രോഹിണി ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഷ്ടമിരോഹിണി നാളിലെ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിച്ച് അന്ന് രാവിലെ 6 മുതൽ വി. ഐ പി സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണമുണ്ടാകും. കൂടുതൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനാണ് ഈ നടപടി. അറുപത്
വയസ് കഴിഞ്ഞ സീനിയർ സിറ്റിസൺ ദർശനം രാവിലെ നാലര മുതൽ അഞ്ചര മണിവരെയും വൈകുന്നേരം 5 മുതൽ 6 മണി വരെയുമായി ക്രമീകരിച്ചു.

വരിനിൽക്കാൻ പ്രത്യേക സൗകര്യം
തദ്ദേശീയർക്ക് ക്ഷേത്രത്തിലെ നിലവിലുള്ള സമയത്തും അനുവദിക്കും. ബാക്കിനേരം പൊതു വരി സംവിധാനം മാത്രമാകും. ക്ഷേത്ര ദർശനത്തിനുള്ള ക്യൂ നിലവിലുള്ള സംവിധാനം അപര്യാപ്തമാകുന്ന പക്ഷം കിഴക്കേ നടപ്പുരയിലോ, പൂന്താനം ഹാളിലേക്കോ ഭക്തജനങ്ങളെ വരിനിൽക്കാൻ സൗകര്യം ഒരുക്കും. ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള സ്പെഷ്യൽ ദർശനം അന്നേ ദിവസം ഉണ്ടാകില്ല. അഷ്ടമിരോഹിണി നാളിൽ നിർമ്മാല്യ ദർശനത്തിനുള്ള ക്യൂ നേരെ ക്ഷേത്രത്തിലേക്ക് വിടും.
അതേസമയം അഷ്ടമി രോഹിണി ആഘോഷത്തിന് 32,32, 500 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകരിച്ചു.

പ്രസാദം ഊട്ട്
അഷ്ടമിരോഹിണി ദിവസമായ 2023 സെപ്റ്റംബർ 6 ന് രാവിലെ ഒൻപത് മണിക്ക് പ്രസാദ ഊട്ട് ആരംഭിക്കും. ഉച്ചയ്ക്ക് 2 മണിക്ക് പ്രസാദ ഊട്ടിനുള്ള വരി നിൽപ്പ് തീരും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും പ്രസാദഊട്ട് നൽകും. അന്നലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്തു ഒരുക്കും. തെക്കേനടയിലെ
ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലേക്കുളള ക്യൂ പട്ടര് കുളത്തിന് വടക്ക്, തെക്ക് ഭാഗത്തായി ഒരുക്കും. പ്രസാദ ഊട്ട് ഭക്തർക്ക് നൽകാൻ ജീവനക്കാർക്ക് പുറമെ 100 പ്രഫഷണൽ വിളമ്പുകാരെ നിയോഗിക്കും.

അപ്പം വഴിപാട് ബുക്കിംഗ്
അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാടുകളിൽ
ഒന്നായ അപ്പം അഡ്വാൻസ് ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. രശീതിന് 32 രൂപയാണ് നിരക്ക്. ഒരാൾക്ക് പരമാവധി 480
രൂപയുടെ ശീട്ടാക്കാം. ക്ഷേത്രം കൗണ്ടറിലൂടെ മാത്രമാകും അപ്പം ശീട്ടാക്കലും വിതരണവും. ചെക്കോ, ഡിമാൻറ് ഡ്രാഫ്റ്റോ സ്വീകരിക്കില്ല.

Story Summary: Guruvayoor Temple Astami Rohini 2023

error: Content is protected !!