Wednesday, June 10, 2026
Wednesday, June 10, 2026
Home » കാലാഷ്ടമി, പരമ ഏകാദശി, പ്രദോഷം; ഈ ആഴ്ചയിലെ നക്ഷത്രഫലം

കാലാഷ്ടമി, പരമ ഏകാദശി, പ്രദോഷം; ഈ ആഴ്ചയിലെ നക്ഷത്രഫലം

0 comments

2026 ജൂൺ 7 ന് കുംഭക്കൂറിൽ അവിട്ടം നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ച ആദ്യം മീനം രാശിയിലൂടെയും തുടർന്ന് മേടം, ഇടവം രാശികളിലൂടെയും ചന്ദ്രൻ സഞ്ചരിക്കുന്നു. കാലാഷ്ടമി, പരമ ഏകാദശി, പ്രദോഷം എന്നിവയാണ് ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. ജൂൺ 8 തിങ്കളാഴ്ചയാണ് കാലഭൈരവ ആരാധനയ്ക്ക് ശ്രേഷ്ഠമായ ഇടവ മാസത്തിലെ കൃഷ്‌ണപക്ഷ അഷ്‌മിയായ കാലാഷ്ടമി. മൂന്ന് വർഷത്തിൽ ഒരിക്കൽ വരുന്ന അധിമാസമായ പുരുഷോത്തമ മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ പരമ ഏകാദശി ജൂൺ 11 വ്യാഴാഴ്ചയാണ്. മഹാവിഷ്ണു പ്രധാനമായ വ്യാഴാഴ്ചയും ഏകാദശിയും ഒന്നിച്ചു വരുന്നത് ഈ ഏകാദശിയുടെ പ്രത്യേകതയാണ്. ഏകാദശി എടുക്കുന്നവർ ഊണും ഉറക്കവും ഒഴിവാക്കി വിഷ്ണു ഭജനം
നടത്തുന്ന ഏകാദശിയുടെ ഒടുവിലത്തെ 6 മണിക്കൂറും ദ്വാദശിയുടെ ആദ്യ 6 മണിക്കൂറുമടങ്ങിയ ഹരിവാസര വേള അന്ന് പകൽ 5 മണി 8 മിനിട്ടിനും രാത്രി 3 മണി 47 മിനിട്ടിനും മദ്ധ്യേയാണ്. ജൂൺ 12 വെള്ളിയാഴ്ചയാണ് ഇടവ മാസത്തിലെ കൃഷ്‌ണപക്ഷ പ്രദോഷം. ജൂൺ 13 ന് രോഹിണി നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്ര ഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
ജോലിസ്ഥലത്ത് പുതിയ ചുമതലകൾ ലഭിക്കും. മേലുദ്യോഗസ്ഥരുടെ ശ്രദ്ധ നേടാൻ സാധിക്കും. ബിസിനസുകാർക്ക് പുതിയ ബന്ധങ്ങൾ ഗുണം ചെയ്യും. ചെലവ് നിയന്ത്രിച്ചാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടിശ്ശികകളിൽ ചിലത് ലഭിക്കാനിടയുണ്ട്. നിക്ഷേപങ്ങളിൽ തിടുക്കം ഒഴിവാക്കുക. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ സമാധാനപരമായി പരിഹരിക്കാൻ കഴിയും. മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പരിശ്രമത്തിന് ഫലം ലഭിക്കും.
ദോഷപരിഹാരം: സുബ്രഹ്മണ്യസ്വാമിക്ക് നെയ് വിളക്ക് തെളിയിക്കുക. നിത്യവും
108 തവണ വീതം ഓം ശരവണ ഭവഃ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ജോലിയിൽ അംഗീകാരം ലഭിക്കാം. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂല സമയം. ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത കൂടുതലാണ്. പ്രതീക്ഷിച്ചതിലും മികച്ച വരുമാനം ലഭിക്കും. ഭൂമി,വാഹനം തുടങ്ങിയ കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. കുടുംബാന്തരീക്ഷം സന്തോഷകരമാകും. ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും. വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ പ്രോത്സാഹനം ലഭിക്കും. പഠനത്തിൽ സ്ഥിരത പുലർത്തുക.
ദോഷപരിഹാരം: എന്നും മഹാലക്ഷ്മി അഷ്ടോത്തരശതനാമം ജപിക്കുക.
വെള്ളിയാഴ്ച ദേവീ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുക.

Shop Now Visit Okalasha:
https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=spiritual-literature&is_service=false

മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പുതിയ അവസരങ്ങൾ ധാരാളം ലഭിക്കുമെങ്കിലും തീരുമാനങ്ങൾ വളരെ ആലോചിച്ച് മാത്രം എടുക്കുക. സഹപ്രവർത്തകരുമായി നല്ല ബന്ധം നിലനിർത്തുക. അപ്രതീക്ഷിത ചെലവുകൾ വരാം. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത ആവശ്യമാണ്. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. മുതിർന്നവരുടെ ഉപദേശം ഗുണം ചെയ്യും. പഠനത്തിൽ ഏകാഗ്രത വർധിക്കും. ഗവേഷണ-ഉന്നത പഠന മേഖലകളിൽ നേട്ടം. പുതിയ കോഴ്സിന് അപേക്ഷിക്കും.
ദോഷപരിഹാരം: നിത്യവും 108 തവണ ഓം നമോ നാരായണായ ജപിക്കുക. വ്യാഴാഴ്ച വിഷ്ണു സഹസ്രനാമം പാരായണം ചെയ്യുക.

കർക്കടകക്കൂറ്
(പുണർതം 1/4, പൂയം, ആയില്യം)
കർമ്മരംഗത്ത് ശോഭിക്കും. ഏറ്റെടുത്ത ജോലികൾ യഥാസമയം പൂർത്തിയാക്കി അംഗീകാരവും പ്രശംസയും നേടും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ വാർത്ത ലഭിക്കും.
ധനലാഭത്തിന് സാധ്യതയുള്ള സമയം. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് ഗുണം കിട്ടും. വീട്ടിൽ സന്തോഷകരമായ വാർത്തകൾ കേൾക്കാൻ കഴിയും. ദാമ്പത്യജീവിതത്തിൽ പരസ്പര വിശ്വാസം കൂടും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച പുരോഗതി ലഭിക്കും. ആഗ്രഹിച്ച രീതിയിൽ തുടർ പഠനം ഉണ്ടാകും.
ദോഷപരിഹാരം: ചൊവ്വാഴ്ച ഭഗവതി ക്ഷേത്രദർശനം നടത്തി ചുവന്ന പൂക്കൾ കൊണ്ട് അർച്ചന നടത്തുക. നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ 108 തവണ ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
കർമ്മരംഗത്ത് നേതൃത്വഗുണം പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ബിസിനസുകാർ പുതിയ പദ്ധതികൾ വിജയകരമാക്കും. കുറ്റപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ ഒഴിവാക്കണം. വരുമാനം വർധിക്കുമെങ്കിലും ചെലവുകൾ കൂടാം. ആഡംബരച്ചെലവുകൾ നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കണം. ബന്ധങ്ങളിൽ ഇഴയടുപ്പം ഉണ്ടാകും. കലാ-സംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടം.
ദോഷപരിഹാരം: നിത്യവും 108 തവണ വീതം ഓം നമഃ ശിവായ ജപിക്കണം. ലളിതാ സഹസ്രനാമം പാരായണം ചെയ്യുന്നത് മന:ശാന്തിക്കും കുടുംബസൗഖ്യത്തിനും അനുകൂല ഫലങ്ങൾ നൽകും.

ALSO READ

കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മതയും ജാഗ്രതയും വളരെയധികം ആവശ്യമാണ്. കടം കൊടുക്കുന്നതും വാങ്ങുന്നതും പരമാവധി ഒഴിവാക്കുക. സന്താനങ്ങളുടെ കാര്യങ്ങൾക്ക് പണച്ചെലവ് വർദ്ധിക്കും. കർമ്മരംഗത്ത് ചുമതലയും ജോലിഭാരവും വർദ്ധിക്കാം. ക്ഷമയോടെ മുന്നോട്ടു പോയാൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. മുതിർന്ന ചില കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടി വരും. യാത്രകൾ ഗുണം ചെയ്യും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ കൂടുതൽ അധ്വാനിക്കേണ്ടി വരും.
ദോഷപരിഹാരം: നിത്യവും 108 തവണ വീതം ഓം ഗം ഗണപതിയേ നമഃ ജപിക്കണം. വെള്ളിയാഴ്ച ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് നല്ലതാണ്.

തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
പങ്കാളിത്ത ബിസിനസുകൾക്ക് അനുകൂല സമയം. ജോലിയിൽ പുതിയ അവസരങ്ങൾ വരാം. സർക്കാർ ഉദ്യോഗസ്ഥർക്ക് പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാകും. വായ്പ തിരിച്ചടവ് കാലാവധി നീട്ടിക്കിട്ടും. സാമ്പത്തിക നിലയിൽ മാറ്റമുണ്ടാകും. പുതിയ വരുമാന മാർഗങ്ങൾ തുറക്കപ്പെടാം. കുടുംബത്തിൽ ഐക്യവും സമാധാനവും വർധിക്കും. വിവാദങ്ങൾക്ക് ശമനമുണ്ടാകും.
വിവാഹകാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയും. ഈശ്വര ചിന്ത വർദ്ധിക്കും. വീടു പണി വീണ്ടും ആരംഭിക്കും. വിദ്യാർത്ഥികൾക്ക് മികച്ച ഫലങ്ങൾ ലഭിക്കും.
ദോഷപരിഹാരം: ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തുളസിമാല സമർപ്പിക്കുക. പതിവായി 108 ഉരു ഓം ക്ലീം കൃഷ്‌ണായ നമഃ ജപിക്കുക.

Subha Drishti Ganapati Wall Hanging – Antique Gold on Sleek Black Base (12 Inches) https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=decor-gifts&is_service=false

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
കർമ്മരംഗത്ത് മത്സരം വർദ്ധിക്കും. എന്നാൽ ആത്മവിശ്വാസത്തോടെ മുന്നേറുകയാണെങ്കിൽ വിജയം കൈവരും. കുടുംബത്തിൽ ചെറിയ അഭിപ്രായഭിന്നത ഉണ്ടായേക്കാം. ക്ഷമയോടെ നീങ്ങിയാൽ പ്രശ്‌നം വഷളാക്കാതെ പരിഹരിക്കാനാകും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനം തോന്നും. ഭാഗ്യവും ഈശ്വരാധീനവും അനുഭവപ്പെടും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. അമിത റിസ്കുള്ള നിക്ഷേപങ്ങൾ ഒഴിവാക്കുക. വിദ്യാർത്ഥികൾ അലസത ഒഴിവാക്കി പഠനത്തിൽ സ്ഥിരത പുലർത്തിയാൽ മികച്ച നേട്ടം ലഭിക്കും.
ദോഷപരിഹാരം: തിങ്കളാഴ്ച ശിവ ക്ഷേത്രത്തിൽ ജലധാര നടത്തുക. എന്നും 108 തവണ ഓം നമഃ ശിവായ ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
വിദേശബന്ധമുള്ള ജോലികൾക്കും വിദേശ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ബിസിനസുകൾക്കും ഗുണകരമായ സമയമാണ്. ധനലാഭത്തിന് സാധ്യതയുണ്ട്. വളരെ നാളായി അലട്ടുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാം. മുടങ്ങിയ യാത്രകൾ നടത്താനാകും. അലസത മാറും. ശുഭ ചിന്തകൾ ഗുണം ചെയ്യും. വിവാഹത്തിന് സാധ്യത തെളിയും. ഉന്നതവിദ്യാഭ്യാസ രംഗത്ത് അനുകൂല മാറ്റങ്ങൾ സംഭവിക്കും. പുതിയ ജോലിയിൽ പ്രവേശിക്കും.
ദോഷപരിഹാരം: ശിവ പഞ്ചാക്ഷര സ്തോത്രം പാരായണം ചെയ്യുക. നിത്യവും 108 തവണ ഓം ഹ്രീം നമഃ ശിവായ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തിക കാര്യങ്ങളിലെ അനിശ്ചിതത്വം മാറി സ്ഥിരത ഉണ്ടാകും. പുതിയ വരുമാന സാധ്യതകൾ തേടും. ജോലിസ്ഥലത്ത് ദീർഘകാലമായി തടസ്സപ്പെട്ടു കിടന്ന കാര്യങ്ങൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാകും. കുടുംബാംഗങ്ങളുമായി കൂടുതൽ അടുപ്പം ഉണ്ടാകും. സന്തോഷകരമായ യാത്രകൾക്ക് സാധ്യത. പഠനത്തിൽ പുരോഗതി ഉണ്ടാകും. ജീവിതപങ്കാളിക്ക് ആത്മ വിശ്വാസം പകരും. വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. നഷ്‌ടപ്പെട്ട വസ്‌തുക്കൾ തിരിച്ചു കിട്ടാനുള്ള സാധ്യതയുണ്ട്.
ദോഷപരിഹാരം: ശനിയാഴ്ച നീരാജനം സമർപ്പിച്ച് പ്രാർത്ഥിക്കുകയും നിത്യവും 108 തവണ ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കുകയും ചെയ്യുക.

കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ഉയർന്ന സാമ്പത്തിക ബാദ്ധ്യതയുള്ള ചില പദ്ധതികൾ ആരംഭിക്കാൻ അനുയോജ്യമായ സമയമാണ്. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ഗൃഹ നിർമ്മാണം / നവീകരണം
പൂർത്തിയാക്കും. സാങ്കേതിക മേഖലയിലും ഐ.ടി. മേഖലയിലും പ്രവർത്തിക്കുന്നവർക്ക് നേട്ടം. പുതിയജോലിയിൽ പ്രവേശിക്കും. പുണ്യ സ്ഥലങ്ങളിൽ ദർശനം നടത്താനാകും. കുടുംബാംഗങ്ങൾ തമ്മിലെ വളരെ ചില പഴയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ആത്മവിശ്വാസം വർധിക്കും. ശത്രുക്കളുടെ മേൽ വിജയം നേടാൻ കഴിയും.
ദോഷപരിഹാരം: മഹാവിഷ്ണു ക്ഷേത്ര ദർശനവും വിഷ്ണു സഹസ്രനാമ ജപവും നടത്തുക. നിത്യവും ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതി ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ ലഭിക്കാം. തെറ്റുകൾ തിരുത്തി ശ്രമിക്കും. കലാ, സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. ദീർഘദൂര യാത്രകൾക്ക് തയ്യാറെടുപ്പ് നടത്തും. കുടുംബജീവിതം സന്തോഷകരമാകും. ദാമ്പത്യബന്ധം കൂടുതൽ ശക്തമാകും. തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച ഏകാഗ്രതയും നേട്ടവും ഉണ്ടാകും.
ദോഷപരിഹാരം: ഗുരുവായൂരപ്പനെ ഭജിക്കുക. ഓം നമോ നാരായണായ 108 പ്രാവശ്യം ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

Highlights

തിങ്കളാഴ്ചയാണ് കാലഭൈരവ ആരാധനയ്ക്ക് ശ്രേഷ്ഠമായ കാലാഷ്ടമി

അധിമാസമായ പുരുഷോത്തമ മാസത്തിലെ പരമ ഏകാദശി ജൂൺ 11 വ്യാഴാഴ്ച

ശിവ പൂജയ്ക്ക് പ്രധാനമായ ഇടവത്തിലെ കൃഷ്‌ണപക്ഷ പ്രദോഷം വെള്ളിയാഴ്ച

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?