അച്യുതാഷ്ടകം ജപം ആഗ്രഹങ്ങൾ സഫലമാക്കും
ശ്രീ ശങ്കരാചാര്യ വിരചിതമായ അച്യുതാഷ്ടകം പതിവായി ജപിച്ചാൽ ഭഗവാൻ ശ്രീ മഹാവിഷ്ണു സകല പുരുഷാർത്ഥങ്ങളും നൽകി അനുഗ്രഹിക്കും. അച്യുതനെന്നാൽ നാശമില്ലാത്തവൻ എന്നാണ് അർത്ഥം. അഷ്ടകം എട്ടാണ്. എട്ട് ശ്ളോകങ്ങളടങ്ങിയ അച്യുതസ്തുതി എന്നാണ് അച്യുതാഷ്ടകത്തിന്റെ അർത്ഥം.
ജ്യോതിഷത്തിലും സംഖ്യാശാസ്ത്രത്തിലുമെല്ലാം എട്ടിന് വലിയ പ്രാധാന്യമാണുള്ളത്. വിപരീതമെന്നും അഷ്ടകത്തിന് അർത്ഥമുണ്ട്. മനുഷ്യരിലുള്ള എല്ലാ വിപരീതങ്ങളെയും അകറ്റി നവോർജ്ജം പ്രദാനം ചെയ്യുന്നത് എന്ന് അഷ്ടകത്തെ വ്യഖ്യാനിക്കാം. ആദിശങ്കരാചാര്യരുടെ അതിമനോഹരമായ രചനകളിലൊന്നായാണ് അച്യുതാഷ്ടകത്തെ വിശേഷിപ്പിക്കുന്നത്.
മഹാവിഷ്ണുവിനെയും അവതാരങ്ങളായ കൃഷ്ണനെയും രാമനെയും ഭജിക്കുന്നതിലൂടെ ഈ പ്രപഞ്ചസൃഷ്ടാവിനെ തന്നെയാണ് ആരാധിക്കുന്നത്. സർവവ്യാപിയായ, സർവശക്തനായ, സർവരക്ഷകനായ മഹാവിഷ്ണുവിനെ അച്യുതാഷ്ടകം ചൊല്ലി ആരാധിച്ചാൽ നമ്മുടെ ബോധത്തെ പരമാത്മാവിന്റെ തലത്തിലേക്ക് ഉയർത്താൻ കഴിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതിലൂടെ അറിവിന്റെ, ശക്തിയുടെ, ബോധത്തിന്റെ, അനുഗ്രഹത്തിന്റെ അഗാധമായ കടലിൽ മുങ്ങാംകുഴിയിട്ട അനുഭൂതി നമുക്ക് ലഭിക്കും. നാലു പുരുഷാർത്ഥങ്ങളും – ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവ കരഗതമാകും. ഇത് ജപിക്കുന്നവർ ജീവിതത്തിൽ വഴി തെറ്റിപ്പോകില്ല. അവർക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലുള്ളവരെയും സ്വാധീനിക്കാനാകും. അവരുടെ എല്ലാ മോഹങ്ങളും സാക്ഷാത്കരിക്കും. അവസാനം മോക്ഷവും ലഭിക്കും.
ഈ സേ്താത്രം നിത്യവും ഭക്തിയോടും ശ്രദ്ധയോടും ജപിക്കുക:
അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാവല്ലഭം
ജാനകീനായകം രാമചന്ദ്രം ഭജേ
അച്യുതം കേശവം സത്യഭാമാധവം
മാധവം ശ്രീധരം രാധികാരാധിതം
ഇന്ദിരാമന്ദിരം ചേതസാ സുന്ദരം
ദേവകീനന്ദനം നന്ദജം സന്ദധേ
വിഷ്ണവേ ജിഷ്ണവേ ശംഖിനേ ചക്രിണേ
രുഗ്മിണീരാഗിണേ ജാനകീജാനയേ
വല്ലവീവല്ലഭായാർച്ചിതായാത്മനേ
കംസവിദ്ധ്വംസിനേ വംശിനേ തേ നമഃ
കൃഷ്ണ ഗോവിന്ദ ഹേ രാമ നാരായണ
ശ്രീപതേ, വാസുദേവാജിത, ശ്രീനിധേ,
അച്യുതാനന്ദ, ഹേ മാധവാധോക്ഷജ
ദ്വാരകാനായക! ത്വല്പദാബ്ജം ഭജേ
രാക്ഷസക്ഷോഭിത സീതയാ ശോഭിതോ
ദണ്ഡകാരണ്യ ഭൂപുണ്യതാകാരണം
ലക്ഷ്മണേനാന്വിതേ വാനരൈഃ സേവിതോയഗസ്ത്യ സംപൂജിതോ രാഘവ: പാതുമാം
ധേനുകാരിഷ്ടഹാ യനിഷ്ടകൃദ്ദ്വേഷിണാം
കേശിഹാ കംസഹൃദ്വംശികാവാദക:പൂതനാലോപക: സൂരജാഖേലനോ
ബാലഗോപാലക: പാതു മാം സർവദാ
വിദ്യുദുദ്യോതവത് പ്രസ്ഫുരദ്വാസസം
പ്രാവൃഡംഭോദവത്‌പ്രോല്ലസദ്വിഗ്രഹം
വന്യയാ മാലയാ ശോഭിതോര: സ്ഥലം
ലോഹിതാംഘ്രിദ്വയം വാരിജാക്ഷം ഭജേ
കുഞ്ചിതൈ: കുന്തളൈർ ഭ്രാജമാനാനനം
രത്‌നമൌലിം ലസത്കുണ്ഡലം ഗണ്ഡയോ:
ഹാരകേയൂരകം കങ്കണപ്രോജ്ജ്വലം
കിങ്കിണീമഞ്ജുളം ശ്യാമളം തം ഭജേ.
ഫലശ്രുതി
അച്യുതസ്യാഷ്ടകം യഃ പഠേദിഷ്ടദംപ്രേമത: പ്രത്യഹം പൂരുഷ സസ്‌പൃ ഹംവൃത്തത: സുന്ദരം വേദ്യ വിശ്വംഭരംതസ്യ വശ്യോ ഹരിർ ജ്ജായതേ സത്വരം.
ഇതി ശ്രീശങ്കരാചാര്യ വിരചിതമച്യുതാഷ്കംസമ്പൂർണ്ണം