Saturday, 23 Nov 2024

അടുക്കളയിൽ മാറാല പിടിച്ചാൽ പണത്തിന് ഞെരുങ്ങും; വീട്ടിൽ ഇതെല്ലാം ശ്രദ്ധിക്കുക

എം നന്ദകുമാർ , റിട്ട. ഐ എ എസ്
അടുക്കളയ്ക്ക് ധാരാളം കതകുകൾ പാടില്ല. അടുക്കളയിലും മറ്റ് മുറികളിലും മാറാല പാടില്ല. അത് സാമ്പത്തികമായി ബന്ധപ്പെട്ട ഊർജ്ജം സ്വച്ഛമായി ഒഴുകാതെ കെട്ടിക്കിടക്കുന്നതിനിടയാക്കും; ചിലന്തി വലയിൽ പ്രാണികൾ പെട്ടു കിടക്കുന്നത് പോലെ.

കുടിക്കുകയും തിന്നുകയും ചെയ്യുന്നത് പൊട്ടിയ പാത്രങ്ങളിൽ നിന്നോ ഗ്ലാസുകളിൽ നിന്നോ ആകരുത്. കെട്ടിക്കിടക്കുന്ന നിശ്ചല ഊർജ്ജമാണ് അവയിൽ ഉള്ളത് എന്നത് തന്നെയാണ് കാരണം .

അടുക്കളയിൽ സ്റ്റൗവിന് പുറകിൽ ജനലുകൾ പാടില്ല. കാറ്റ് അധികം കടന്നു വരുന്ന സ്റ്റൗവിന് പിന്നിലുള്ള ജാലകങ്ങൾ വളരെ ദോഷം ചെയ്യും.

സ്ഥിരമായി ഇരിക്കുന്നതിന് പിറകിൽ ഒരു ജനൽ ഒരിക്കലും പാടില്ല. അരക്ഷിതാവസ്ഥയാണ് ഫലം.

പുറത്തുളള ശബ്ദായമാനമായ ട്രാഫിക് അധികമുള്ള തെരുവുകൾ വീടിനകത്തേക്ക് പെട്ടെന്ന് തള്ളിക്കയറുന്ന, ഒരു പ്രത്യേക തരം ചടുലമായ എനർജി ഉണ്ടാക്കുന്നു. ഇത് പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നു.

നമ്മുടെ ഓഫീസ് ടേബിളിന് ഗ്ലാസ് ഇട്ടാൽ കാശും അവസരങ്ങളും വഴി മാറും എന്നൊരു വിശ്വാസമുണ്ട്.

(ഗൃഹ വാസ്തു സംബന്ധമായ ഇതു പോലെ ധാരാളം വിവരങ്ങൾ ഗൃഹ വാസ്തു രഹസ്യങ്ങളും സംഖ്യാ ശാസ്ത്രവും എന്ന എം. നന്ദകുമാർ റിട്ട. ഐ എ എസിന്റെ രണ്ടാമത്തെ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. വിനായകാ ബുക്സ് തിരുവനന്തപുരം ആണ് പ്രസാധകർ. വില: 495 രൂപ. ഫോൺ : 0471 – 2473495, 8330877511)

For video consultation with M Nandakumar visit: www.astrog.in or download AstroG app

Story Summary: Vasthu remedies for kitchen

error: Content is protected !!
Exit mobile version