അപൂർവം അംഗാരക ചതുർത്ഥി ; ഈ ആഴ്ചയിലെ നക്ഷത്ര ഫലം
2024 ജൂൺ 9 – 15 )
ജ്യോതിഷരത്നം വേണു മഹാദേവ്
2024 ജൂൺ 23 ന് പൂരാടം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷം അപൂർവ്വമായി മാത്രം വരുന്ന അംഗാരകചതുർത്ഥിയാണ്. ഗണപതി പൂജ വഴി ദുരിതനിവൃത്തി വരുത്താൻ ഉത്തമായ ദിവസമാണിത്. കൃഷ്ണപക്ഷ ചതുർത്ഥിയും ചൊവ്വാഴ്ചയും ഒന്നിക്കുന്ന അംഗാരക ചതുർത്ഥി ജൂൺ 25 നാണ്. പൗർണ്ണമി കഴിഞ്ഞു നാലാം നാൾ വരുന്ന ചതുർത്ഥിയാണ് ഗണേശ സങ്കടചതുർത്ഥി. ചതുർത്ഥിയും ചൊവ്വാഴ്ചയും ചേർന്ന് വരുന്ന അംഗാരക ചതുർത്ഥി വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് വരുന്നത്. ഈ ദിവസം വ്രതമെടുത്ത് പ്രാർത്ഥിക്കുന്നവരുടെ എല്ലാ സങ്കടങ്ങളും അകലുമെന്ന് മാത്രമല്ല സകല ആഗ്രഹങ്ങളും സഫലമാകും. ഗണേശ ഭഗവാന്റെ അനുഗ്രഹത്താൽ സങ്കടങ്ങൾക്ക് അറുതി വരുത്തുന്ന ദിവസമായതിനാലാണ് സങ്കഷ്ട ചതുർത്ഥി ദിനമെന്ന് വിളിക്കുന്നത്. 2024 ജൂൺ 30 ന് മേടക്കൂറിൽ അശ്വതി നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്ര ഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
നഷ്ടസാധ്യത കൂടുതലാണ്. ആർക്കും വായ്പയായി പണം നൽകരുത്. കുടുംബാംഗങ്ങളുടെ ഇടപെടൽ മൂലം സ്വന്തം ഇഷ്ടങ്ങൾ നടക്കാതെ വരും. അതുമൂലം ദേഷ്യം വരും. അവിവാഹിതർ പ്രണയത്തിലാകാനും സാധ്യത കാണുന്നു. ജോലിഭാരം ഏറെ കുറയുന്നതിനാൽ വിരസത അനുഭവപ്പെടാം. ഒഴിവു സമയം പ്രയോജനപ്പെടുത്തി
പൂർത്തിയാക്കാത്ത ജോലി തീർക്കാൻ ശ്രമിക്കും. യാത്ര പോകും. ചിന്താശേഷി വികസിപ്പിക്കും. വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് കഴിയും. ദിവസവും 108 തവണ ഓം ഹം ഹനുമതേ നമഃ ജപിക്കുക.
ഇടവക്കൂറ്
( കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2,)
രോഗങ്ങൾ കാരണം ക്ലേശിക്കും. ചില പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടി വരും. റിയൽ എസ്റ്റേറ്റ് രംഗത്തേക്ക്
കടക്കും. സാമൂഹ്യ സേവനത്തിൽ കൂടുതൽ ശ്രദ്ധിക്കും. കുടുംബത്തിൽ സ്നേഹം, ഐക്യം, പരസ്പര ബന്ധം എന്നിവ വർദ്ധിക്കും. ഒരു സന്തോഷവാർത്ത കേൾക്കും. പ്രണയത്തിൽ പുരോഗതി. പരിശ്രമങ്ങൾ ആദരവ്
നേടിത്തരും. ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടാനാകും. വെല്ലുവിളികൾ നേരിടാൻ കഴിയും. വിദ്യാർത്ഥികൾക്ക്
ആഗ്രഹിക്കുന്ന കോഴ്സിന് പ്രവേശനം കിട്ടാൻ സാധ്യത. ഓം ക്ലീം കൃഷ്ണായ നമഃ ദിവസവും 108 ഉരു ജപിക്കുക.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3)
കണ്ണുകൾ, ചെവി, മൂക്ക് എന്നിവയുമായി ബന്ധപ്പെട്ട ഒരു അണുബാധയ്ക്ക് സാധ്യതയുണ്ട്. സാമ്പത്തികമായി
ശരിയായ തീരുമാനം എടുക്കും. പണം ലഭിക്കാൻ സാധ്യത കാണുന്നു. കുടുംബ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും, മാനസിക പിരിമുറുക്കം ഒഴിയില്ല. കാര്യങ്ങൾ ശരിയായി മനസ്സിലാക്കി പരിഹരിക്കാൻ ശ്രമിക്കണം. ജോലിയുമായി ബന്ധപ്പെട്ട് പ്രധാന തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. നിരവധി അവസരങ്ങൾ നഷ്‌ടപ്പെടും. വിദ്യാർത്ഥികൾക്ക് സമയം അനുകൂലം. ഓം നമോ നാരായണായ ജപിക്കുക.
കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം)
ചികിത്സയിലെ മാറ്റം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. സാമ്പത്തിക ബുദ്ധിമുട്ട് ജീവിതത്തിന്റെ പല മേഖലകളെ ബാധിക്കാം. കുടുംബാംഗങ്ങളുമായി കലഹം ഒഴിവാക്കണം. വീട്ടിൽ നിന്ന് മാറിനിൽക്കാൻ ആലോചിക്കും. അവിവാഹിതർ മനസ്സിന് ഇണങ്ങിയ ഒരു വ്യക്തിയെ കണ്ടുമുട്ടാൻ ശക്തമായ സാധ്യത കാണുന്നു. ജോലിയിൽ നല്ല പുരോഗതി കൈവരിക്കാൻ സാധിക്കും. മേലുദ്യോഗസ്ഥരെ കാര്യങ്ങൾ നേരിട്ട് ധരിപ്പിക്കണം.
വിദ്യാർത്ഥികൾ സമയം പാഴാക്കാതിരിക്കാൻ ശ്രമിക്കുക. ലളിതാ സഹസ്രനാമം ദിവസവും ജപിക്കുന്നത് നല്ലത്.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ലഹരി വസ്തുക്കൾ ഒഴിവാക്കണം. അല്ലെങ്കിൽ അത് കാരണം ചില കുടുംബ പ്രശ്നങ്ങൾക്ക് സാദ്ധ്യതയുണ്ട് . വിവിധ വഴികളിൽ പണം സമ്പാദിക്കും. വീട്ടിലെ മുതിർന്ന വൃക്തിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലം ദീർഘനാളായി ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം ലഭിക്കും. പങ്കാളിയെ ചൊടിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കുടുംബത്തിലെ അന്തരീക്ഷം മെച്ചപ്പെടും. പ്രണയകാര്യങ്ങളിൽ അല്പം ബുദ്ധിമുട്ട് നേരിടും. ജോലിയിൽ മികവ് കാട്ടുന്നതിനാൽ അഹങ്കാരം തോന്നും. മത്സരപരീക്ഷയിൽ ഗംഭീര വിജയം നേടും. നിത്യവും ഓം നമഃ ശിവായ 108 ഉരു ജപിക്കണം.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
ചില കുടുംബകാര്യങ്ങൾ ഉത്കണ്ഠയ്ക്ക് വഴിവെയ്ക്കും. അമിതമായ ചെലവ് നിയന്ത്രിക്കണം. വരുമാനം കൂട്ടാൻ
ചില മാർഗ്ഗങ്ങൾ കുടുംബാംഗങ്ങളുമായും ആലോചിക്കും. പഴയ സുഹൃത്തുക്കൾ ഒത്തുചേരുന്ന ഒരു വിരുന്നിൽ പങ്കെടുക്കും. ദാമ്പത്യ ജീവിതം കൂടുതൽ ശക്തമാക്കാൻ കഴിയും. പങ്കാളിയുമായി മുമ്പുണ്ടായിരുന്ന തർക്കങ്ങൾ പരിഹരിക്കാൻ കഴിയും. ബിസിനസുകാർ വൻ വിജയം കൈവരിക്കും. സമൂഹത്തിലും വീട്ടിലും ബഹുമാനവും ആദരവും ലഭിക്കും. വിദ്യാർത്ഥികൾ കഴിവ് പ്രകടിപ്പിക്കും. ദിവസവും 108 തവണ ഓം നമോ നാരായണ ജപിക്കുക.
തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
അർപ്പണബോധവും കഠിനാദ്ധ്വാനവും ശ്രദ്ധിക്കപ്പെടും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പ്രശ്‌നങ്ങളിൽ നിന്നും
രക്ഷപ്പെടാൻ ജീവിതപങ്കാളി സഹായിക്കും. വീട്ടിലെ അന്തരീക്ഷത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും.
ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. യാത്രകൾ ഒഴിവാക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി വഴക്കും തർക്കവും ഉണ്ടാകാം. ഉള്ളിലുള്ള കാര്യങ്ങൾ ആരോടും പറയാതിരുന്നാൽ അത് വളരെ പ്രതികൂലമായി
ബാധിക്കും. വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുകൾ നേരിടും. നിത്യവും 108 തവണ ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.
വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ജോലികൾ കൃത്യമായി പൂർത്തിയാക്കും. അപ്രതീക്ഷിതമായി ഒരു യാത്ര പോകേണ്ടി വരും. പങ്കാളിത്ത ബിസിനസ്സുകാർ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തിയാൽ വരുമാനം
വർദ്ധപ്പിക്കാൻ സാധിക്കും. സുഖസൗകര്യങ്ങൾക്കായി അമിതമായി പണം ചെലവഴിക്കുന്നത് മാതാപിതാക്കളെ ദേഷ്യം പിടിപ്പിക്കും. കുടുംബാന്തരീക്ഷത്തിൽ അസ്വസ്ഥത ഉണ്ടാകും. ദാമ്പത്യത്തിൽ സമയം ഏറെ നല്ലതായിരിക്കും. വിവിധ മേഖലകളിൽ വരുന്ന തടസ്സങ്ങൾ അതിജീവിക്കും. നിത്യവും ഓം ശരവണ ഭവ: 108 തവണ വീതം ജപിക്കണം.
ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
അനാവശ്യ ചിന്തകളും വിഷമിക്കുന്ന ശീലവും നിങ്ങളുടെ മാനസികാരോഗ്യം തകർക്കും. വെറുതെയിരിക്കുമ്പോൾ ഒരോന്ന് ചിന്തിക്കുന്നതിനു പകരം, എന്തെങ്കിലും ജോലി ചെയ്യുക; അല്ലെങ്കിൽ കുടുംബത്തെ സഹായിക്കുക. ചില
നല്ല പദ്ധതികൾ നടപ്പിലാക്കും. അത് സാമ്പത്തിക ലാഭം നൽകും. ദാമ്പത്യത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന സമയമായിരിക്കും. ചിലരുടെ ജീവിതത്തിൽ നല്ല മാറ്റം ഉണ്ടാകും. കഠിനാധ്വാനം ചെയ്താൽ ശുഭകരമായ ഫലം
ലഭിക്കും. മറ്റുള്ളവരുടെ താല്പര്യത്തിന് പ്രാധാന്യം നൽകും. ഓം നമോ ഭഗവതേ വാസുദേവായ നിത്യവും ജപിക്കണം.
മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ആരോഗ്യത്തിൽ നല്ല മാറ്റമുണ്ടാകും. നിക്ഷേപത്തിൽ നിന്ന് പ്രതീക്ഷിച്ചത്ര ലാഭമുണ്ടാക്കില്ല. ചില സമ്മാനങ്ങൾ
വളരെയധികം സംതൃപ്തി നൽകും. കുടുംബാംഗങ്ങളുടെ പ്രിയം എളുപ്പത്തിൽ പിടിച്ചുപറ്റാൻ കഴിയും. ഉത്സാഹം
വർദ്ധിക്കും. ദാമ്പത്യം / പ്രണയത്തിൽ തെറ്റിദ്ധാരണകൾ പരിഹരിക്കും. ജോലിയിൽ ലക്ഷ്യപ്രാപ്തിക്ക് ഈ ആഴ്ച കഠിനമായി പരിശ്രമിക്കേണ്ടി വരും. തീരുമാനങ്ങൾ എടുക്കുന്നതിൽ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.
ഉന്നത വിദ്യാഭ്യാസ കാര്യത്തിൽ അനാവശ്യ സംശയങ്ങൾ ഒഴിവാക്കണം. ഓം രാം രാഹവേ നമഃ നിത്യം ജപിക്കുക.
കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
പ്രതികൂല സാഹചര്യങ്ങൾ ധൈര്യത്തോടെ നേരിടാൻ കഴിയും. കുടുംബപ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കും.
മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ചങ്ങാതിമാരുമായോ കുടുംബാംഗങ്ങളുമായോ സമയം പങ്കുവെക്കും. അമിത
ചെലവ് നിയന്ത്രിച്ചില്ലെങ്കിൽ സാമ്പത്തിക നഷ്ടം വരും. ഒരു പ്രത്യേക വ്യക്തിയോട് ഇഷ്ടം തോന്നും. നിങ്ങൾക്ക് ശുഭാപ്തിവിശ്വാസം നിലനിർത്താൻ കഴിയും. കഴിവുകളും അനുഭവങ്ങളും ശരിയായി ഉപയോഗിച്ച് പ്രവർത്തിച്ചാൽ
വിജയം നേടാൻ കഴിയും. വിദ്യാർത്ഥികൾ അധ്യാപകരെ പിണക്കരുത്. ഓം നമഃ ശിവായ 108 തവണ ജപിക്കുക.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
സാമ്പത്തികമായ എല്ലാ വെല്ലുവിളികളും മറികടക്കും. അകന്ന ബന്ധുവിൽ നിന്നും പെട്ടെന്ന് കേൾക്കുന്ന നല്ല വാർത്തകൾ കുടുംബത്തിൽ സന്തോഷം നിറയ്ക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ വന്നുചേരും. മാനസിക
വിഷമങ്ങൾ ഒഴിയില്ല. ലക്ഷ്യപ്രാപ്തിക്ക് തടസ്സം വരും. സ്വന്തമായി ചെയ്യാൻ ആഗ്രഹിക്കാത്ത ജോലി ചെയ്യാൻ മറ്റുള്ളവരെ നിർബന്ധിക്കരുത്. സ്വാർത്ഥത ദോഷം ചെയ്യും. അധികാരം ദുർവിനിയോഗം ചെയ്യാതിരിക്കണം.
ഉന്നത വിദ്യാഭ്യാസത്തിന് അർഹമായ കോഴ്സിൽ പ്രവേശനം കിട്ടും. ഓം ഗം ഗണപതയേ നമഃ ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
Copyright 2024 Neramonline.com. All rights reserved