Friday, 20 Sep 2024

അമാവാസിയും തിങ്കളാഴ്ചയും നാളെ ഒന്നിച്ച് ; കാളീ ക്ഷേത്ര ദര്‍ശനം നടത്തിയാൽ ദുരിത മുക്തി

ജ്യോതിഷരത്‌നം വേണു മഹാദേവ്
തിങ്കളാഴ്ചയും കറുത്തവാവും ഒന്നിച്ചു വരുന്ന അപൂർവ ദിവസമാണ് 2023 ഫെബ്രുവരി 20. അമാസോമവാര വ്രതം എന്ന പേരിൽ പ്രസിദ്ധമായ ഈ തിങ്കളാഴ്ച വ്രതം നോറ്റാൽ ഉമാ മഹേശ്വര പ്രീതിയാൽ മംഗല്യഭാഗ്യവും അഭീഷ്ടസിദ്ധിയും രോഗമുക്തിയും കൈവരിക്കാനാകും.

വിവാഹതടസം മാറാനും നല്ല ഭര്‍ത്താവിനെ കിട്ടാനും ഭര്‍ത്താവിന്റെ ക്ഷേമൈശ്വര്യങ്ങള്‍ക്കായും മാത്രമല്ല ചന്ദ്രദോഷം മാറ്റുന്നതിനും രോഗങ്ങള്‍ അകറ്റുന്നതിനും അമാ സോമവാരവ്രതം വ്രതം നോൽക്കുന്നത് നല്ലതാണ്. അമാവാസിയും തിങ്കളും ഒത്തുചേര്‍ന്നു വരുന്ന ദിവസം ഭദ്രകാളീ ക്ഷേത്ര ദര്‍ശനം നടത്തുന്നത് ചന്ദ്രദോഷവും ദു:ഖ ദുരിതങ്ങളും മാറാൻ അത്യുത്തമമാണ്. വേണ്ടത്ര ജാതക പൊരുത്തം ഇല്ലാതെ വിവാഹം കഴിച്ച് ദുരിതം അനുഭവിക്കുന്നതിന് പരിഹാരമായും ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. ജാതകത്തില്‍ ചന്ദ്രന് പക്ഷബലമുള്ളവർ ചന്ദ്രദശയിൽ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുമ്പോള്‍ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വെളുത്ത പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തുകയും ദേവീ മാഹാത്മ്യം വായിക്കുകയും വേണം. ചന്ദ്രന് പക്ഷബലമില്ലാത്തവർ ചന്ദ്രദശാകാലത്ത് തിങ്കളാഴ്ച ഭദ്രകാളീ ക്ഷേത്ര ദര്‍ശനമാണ് നടത്തേണ്ടത്.

ജ്യോതിഷരത്‌നം വേണു മഹാദേവ്
+91 8921709017

Story Summary : Significance of observing Ama Somavara Vritham


error: Content is protected !!
Exit mobile version