അമാവാസി, മീന ഭരണി, ചെറിയപെരുന്നാൾ; ഈ ആഴ്ചത്തെ നക്ഷത്രഫലം
(2024 ഏപ്രിൽ 7 – 13)
ജ്യോതിഷാചാര്യൻ വി എം ശാസ്ത്രി
2024 ഏപ്രിൽ 7 ന് മീനക്കൂറിൽ പൂരുരുട്ടാതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ അമാവാസി, മീനഭരണി, പരിശുദ്ധ ഖുറാൻ അവതരിച്ച റമാദാൻ മാസത്തിന് സമാപനം കുറിക്കുന്ന ചെറിയ പെരുന്നാൾ, മത്സ്യ ജയന്തി, ശ്രീപത്‌മനാഭസ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവം കൊടിയേറ്റ് എന്നിവയാണ്. ഏപ്രിൽ 8 തിങ്കളാഴ്ചയാണ് മീനത്തിലെ അമാവാസി. പിതൃ ശ്രാദ്ധ കർമ്മങ്ങൾക്ക് ഉത്തമമാണ് ഈ ദിവസം. ഏപ്രിൽ 10 ബുധനാഴ്ചയാണ് ഭദ്രകാളി പ്രീതികരമായ മീനഭരണി. ദേവീ മന്ത്രങ്ങൾ ജപിച്ച് ഭദ്രകാളി പ്രീതി വരുത്തി ദോഷശാന്തി കൈവരിച്ച് ജീവിത വിജയം നേടാൻ ഏറ്റവും നല്ല ദിവസമാണ് കൊടുങ്ങല്ലൂർ ഭരണിയെന്ന് പ്രസിദ്ധമായ മീനഭരണി. ദാരിക നിഗ്രഹത്തിന് അവതരിച്ച കാളിയാണ് കൊടുങ്ങല്ലൂരമ്മ. എല്ലാ ഭദ്രകാളി ക്ഷേത്രങ്ങളിലും ഈ ദിനം പ്രധാനമാണ്. ശാർക്കര ഉത്സവവും കൊല്ലങ്കോട് തുക്കവുമെല്ലാം അന്നാണ്. അന്നു തന്നെയാണ് മുസ്‌ലിം പുണ്യകാലമായ റമാദാൻ മാസത്തിന് സമാപനം കുറിക്കുന്ന ചെറിയ പെരുന്നാൾ. ഒരു മാസത്തെ വ്രതാനുഷ്ഠാനം അവസാനിക്കുന്നതിന്റെ പിറ്റേദിവസം ഹിജ്റ വർഷം ശവ്വാൽ മാസം ഒന്നിനാണ് ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ ആഘോഷം. ഏപ്രിൽ 11 നാണ് മത്സ്യ ജയന്തി ആചരണം. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ 10 ദിവസത്തെ പൈങ്കുനി ഉത്സവാരംഭം ഏപ്രിൽ 12 വെള്ളിയാഴ്ചയാണ്. ഏപ്രിൽ 13 ശനിയാഴ്ച രാത്രി 8:51 ന് മിഥുനക്കൂറിൽ മകയിരം നക്ഷത്രത്തിൽ മേട സംക്രമം നടക്കും. പിറ്റേന്നാണ് മേടപ്പുലരിയും വിഷുക്കണി ദർശനവും ഷഷ്ഠിവ്രതവും . ഈ ആഴ്ചത്തെ നക്ഷത്രഫലം:
മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1 )
സാമ്പത്തിക കാര്യങ്ങളിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ധനസംബന്ധമായ ഒരു തീരുമാനവും പെട്ടെന്ന് തിരക്കിട്ട് എടുക്കരുത്. ആത്മവിശ്വാസം വീണ്ടെടുക്കും. അറിവ്, ബുദ്ധിശക്തി എന്നിവയിലൂടെ ചുറ്റുമുള്ള ആളുകളെ ആകർഷിക്കും. ബിസിനസ്സിൽ വൻ ലാഭം നേടാനാകും. എതിർലിംഗത്തിലുള്ള ഒരാളെ ആകർഷിക്കാൻ കഴിയും. ദാമ്പത്യജീവിതം സാധാരണയേക്കാൾ മികച്ചതാകും. ജോലിയിൽ നിഷേധ സമീപനം പാടില്ല. വിദ്യാർത്ഥികൾ കഴിവ് തെളിയിക്കും. എന്നും ഓം നമശിവായ ജപിക്കുക.
ഇടവക്കൂറ്
( കാർത്തിക 2, 3, 4, രോഹിണി, മകയിരം 1 , 2 )
സാമ്പത്തിക സ്ഥിതിയിൽ ആശാവഹമായ മാറ്റങ്ങൾ ഉണ്ടാകും. ചില അടുത്ത ബന്ധുക്കളുമായുള്ള പ്രശ്നം പരിഹരിക്കുന്നതിൽ വിജയം വരിക്കും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന വീട്ടുജോലികൾ പൂർത്തിയാക്കാൻ
സാധിക്കും. അവിവാഹിതർക്ക് മനസ്സിന് ഇണങ്ങിയ ഒരാളെ കണ്ടുമുട്ടാൻ കഴിയും. പണവുമായി അല്ലെങ്കിൽ ഭൂമിയുമായി ബന്ധപ്പെട്ട കേസുകളിൽ അനുകൂല വിധി ലഭിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും.
ഓം ശരവണ ഭവഃ നിത്യവും 108 തവണ വീതം ജപിക്കുക.
മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങൾ കാരണം മാനസിക പ്രശ്നങ്ങൾ അനുഭവപ്പെടും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളിൽ സന്തോഷിക്കും. ധനസ്ഥിതി വളരെയധികം ശക്തിപ്പെടും. കുടുംബ ജീവിതത്തിലെ അമിത പ്രതീക്ഷ കുടുംബാംഗങ്ങൾക്ക് ബുദ്ധിമുട്ടാകും. ബിസിനസ്സ് വിപുലീകരണത്തിന് ശ്രമിക്കും. പ്രണയം തുറന്നു പറയാൻ ഒട്ടും പറ്റിയ സമയമല്ലിത്. പങ്കാളിത്ത സംരംഭങ്ങൾ കൂടുതൽ ഫലപ്രദമാകും. അജ്ഞാത
കാരണങ്ങളാൽ മനസ്സിൽ അസ്വസ്ഥത അനുഭവപ്പെടാം. ഓം ക്ലീം കൃഷ്ണായ നമഃ ദിവസവും 108 ഉരു ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 4, പൂയം , ആയില്യം)
കുടുംബത്തിൽ ആഘോഷകരമായ ഒരു അന്തരീക്ഷം സംജാതമാകും. തിടുക്കത്തിൽ നിക്ഷേപങ്ങൾ നടത്തി കുഴപ്പത്തിൽ ചാടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പെട്ടെന്ന് ഒരു യാത്ര പോകേണ്ടിവരാം. ചില കാര്യങ്ങൾ
തുറന്ന് പറയുന്നത് വിപരീതമായ ഫലങ്ങൾ സൃഷ്ടിക്കും. അപകീർത്തിക്ക് സാധ്യതയുണ്ട്. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം. പങ്കാളി കാരണം സാമ്പത്തിക നഷ്ടത്തിന് സാധ്യത കാണുന്നു.
ഓം ഹം ഹനുമതേ നമഃ ദിവസവും 108 ഉരു ജപിക്കുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
സാമ്പത്തികമായി ഇപ്പോൾ ശരാശരിയിലും മികച്ചതായ ഫലങ്ങൾ ലഭിക്കും. പഴയ കാര്യങ്ങൾ ഓർക്കുകയും പഴയ സുഹൃത്തുക്കളുടെ സ്വാധീനത്തിൽ വീഴുകയും ചെയ്യരുത്. ആരെങ്കിലുമെല്ലാം നിങ്ങളെ വിഷമിപ്പിക്കും. ആരോഗ്യം മോശമാകും. സമ്പത്ത് വർദ്ധിപ്പിക്കുന്നതിന് നിരവധി നല്ല അവസരങ്ങൾ ലഭിക്കും. ചുറ്റുമുള്ളവരെ ആകർഷിക്കും.
ജീവിതപങ്കാളിയുടെ ആഗ്രഹത്തിന് വിരുദ്ധമായ രീതികൾ അവലംബിക്കരുത്. തൊഴിൽ രംഗത്ത് പുരോഗതി നേടും.
ഓം നമഃ ശിവായ ദിവസവും 108 തവണ ജപിക്കണം.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
ആരോഗ്യത്തിന്റെ കാര്യത്തിൽ സമയം വളരെയധികം നല്ലതായിരിക്കും. കുടുംബത്തിൽ ആദരവ് വർദ്ധിക്കാൻ സാധ്യതയുണ്ട്. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളിൽ സന്തോഷിക്കും. അതിലൂടെ സാമ്പത്തിക സ്ഥിതി വളരെ ശക്തിപ്പെടും. ചില ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. പ്രണയബന്ധത്തിൽ വരുന്ന പ്രശ്‌നങ്ങളെല്ലാം മറികടക്കാൻ കഴിയും. വ്യാപാരികൾ കരാറുകൾ വായിച്ചു നോക്കാതെ ഒപ്പിടരുത്. വളരെ ഉന്മേഷം അനുഭവപ്പെടും.
ഓം ക്ലീം കൃഷ്ണായ നമഃ 108 ഉരു ദിവസവും ജപിക്കണം.
തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
നിക്ഷേപങ്ങൾ നടത്താൻ തിരക്കുകൂട്ടരുത്. ഏതെങ്കിലും തീരുമാനത്തിലെത്തുന്നതിനു മുമ്പ്, വിദഗ്ദ്ധരുടെ ഉപദേശം തേടണം. കുടുംബാംഗങ്ങളോടൊപ്പം കൂടുതൽ സമയം സന്തോഷകരമായി ചെലവഴിക്കാൻ സാധിക്കും.
ആരോഗ്യജീവിതത്തിൽ നല്ല ചില മാറ്റങ്ങൾ സംഭവിക്കും. നല്ല വാർത്തകൾ കേൾക്കും. പ്രതിച്ഛായയെ ബാധിക്കുന്ന കുടുംബത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നും തന്നെ ചെയ്യരുത്. ജോലിസ്ഥലത്ത് വിരസത അനുഭവപ്പെടും. ഓം നമോ നാരായണായ ദിവസവും 108 ഉരു ജപിക്കുക.
വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട)
സാമ്പത്തികമായി സമയം വളരെ നല്ലതായിരിക്കും. നല്ല രീതിയിലെ ദിനചര്യ സ്വീകരിച്ചില്ലെങ്കിൽ, ഭാവിയിൽ നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരാം. ഭൂമിയുമായി ബന്ധപ്പെട്ട കോടതി സംബന്ധമായ ഏത് കാര്യത്തിലും വിജയം നേടാൻ കഴിയും. സങ്കീർണ്ണമായ ഏത് പ്രശ്‌നത്തിൽ നിന്നും കരകയറ്റാൻ കഴിയും. ചില നിരാശകൾ ദാമ്പത്യത്തിലും പ്രണയകാര്യങ്ങളിലും അനുഭവപ്പെടാം. ജോലിയോടുള്ള അർപ്പണ മനോഭാവം അംഗീകരിക്കപ്പെടും. ഓം ഹം ഹനുമതേ നമഃ ജപിക്കുക.
ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
ബിസിനസുകാർക്ക് മികച്ച ലാഭം ലഭിച്ചേക്കാം. കരാർ പുതുക്കാൻ സാധ്യതയുണ്ട്, അതുവഴി പണമോ ലാഭമോ
കൂടുതൽ നേടാനുള്ള നിരവധി അവസരങ്ങൾ ലഭിക്കും. ആരോഗ്യം അത്ര അനുകൂലമാകില്ല. കൂടുതൽ ജാഗ്രത പാലിക്കുന്നതാണ് നല്ലത്. കുടുംബാംഗങ്ങൾ തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ദാമ്പത്യത്തിലും പ്രണയത്തിലും പരസ്പര ധാരണ വളരെ മികച്ചതായിരിക്കും. ജോലിസ്ഥലത്ത് എതിരാളികൾ നിഷ്പ്രഭാരാകും. ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കണം.
മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് പുറത്തുവരാൻ കഴിയും. മാനസിക പിരിമുറുക്കത്തിൽ നിന്ന് ആശ്വാസം ലഭിക്കും. ശ്രമങ്ങൾ ശരിയായ ദിശയിൽ ആയിരിക്കും. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കണം.
ജോലിയിൽ മുന്നോട്ട് പോകാനുള്ള നിങ്ങളുടെ ആഗ്രഹം കുടുംബത്തിൽ നിന്നും അകറ്റും. അമിതമായ യാത്രകൾ
കാരണം ക്ഷീണം, മാനസിക സമ്മർദ്ദം അനുഭവപ്പെടും. ഇതിന്റെ പ്രതികൂല ഫലം ആരോഗ്യത്തെയും ബാധിക്കും.
ഓം ഹം ഹനുമതേ നമഃ ദിവസവും 108 തവണ ജപിക്കുക.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. കഠിനാധ്വാനം ചെയ്യും. ബിസിനസ്സിൽ നല്ല
സാമ്പത്തിക ലാഭം ലഭിക്കും. ചിന്തയിൽ പോസിറ്റീവിറ്റി കൊണ്ടുവരുന്നതിന് കഴിയും. അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തി മികച്ച വിജയങ്ങളുണ്ടാക്കും. ശാന്തവും സന്തോഷപ്രദവുമായ ജീവിതം നയിക്കാൻ
സാധിക്കും. കമിതാക്കൾക്ക് സമയം അത്ര നല്ലതല്ല. പങ്കാളിക്ക് ഇപ്പോൾ നിങ്ങളുമായി ആശയവിനിമയം നടത്താൻ കഴിയാതെ വരും. ഓം ശ്രീം നമഃ ജപിക്കണം.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
നിരവധി ഉറവിടങ്ങളിൽ നിന്നും പണം സമ്പാദിക്കും. വീട്ടുചെലവ് നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടാകും. അധികമുള്ള പണം സുരക്ഷിതമായി നിക്ഷേപം നടത്തണം. മാനസിക സമ്മർദ്ദത്തിൽ നിന്ന് മുക്തി നേടാൻ കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. മധുരം കഴിക്കാനുള്ള ആഗ്രഹം ശക്തമായിരിക്കും. പ്രണയ/ ദാമ്പത്യ ജീവിതത്തിൽ മനോഹരമായൊരു വഴിത്തിരിവ് സംഭവിക്കാം. ജോലിയിൽ കൂടുതൽ ശ്രദ്ധ പുലർത്തും. ഓം നമോ നാരായണായ ജപിക്കുക.
ജ്യോതിഷാചാര്യൻ വി എം ശാസ്ത്രി
+91 89217 09017
Email: vmsastry@gmail.com
Copyright 2024 Neramonline.com. All rights reserved