Sunday, 10 Nov 2024

അഷ്ടമിരോഹിണിക്ക് ജപിക്കേണ്ടമന്ത്രങ്ങൾ നടത്തേണ്ട വഴിപാടുകൾ

മംഗള ഗൗരി
ശ്രീകൃഷ്ണ പ്രീതി നേടാൻ ഭഗവാന്റെ അവതാര ദിവസമായ അഷ്ടമിരോഹിണി ഏറ്റവും ഉത്തമമാണ്. ഈ ദിവസം ശ്രീകൃഷ്ണ ക്ഷേത്ര ദർശനവും വഴിപാടുകളും നടത്തി പ്രാർത്ഥിച്ചാൽ
അതിവേഗം ഫലമുണ്ടാകും. ബുധൻ, വ്യാഴം എന്നീ ദിനങ്ങളും അഷ്ടമി, പൗർണ്ണമി എന്നീ തിഥികളും രോഹിണി, തിരുവോണം എന്നീ നക്ഷത്രങ്ങളും ശ്രീകൃഷ്ണ പ്രീതി നേടാൻ വളരെ ഉത്തമമാണ്.
2023 സെപ്തംബർ 6 ബുധനാഴ്ചയാണ് ഇത്തവണ അഷ്ടമിരോഹിണി. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതും ശ്രീകൃഷ്ണ മന്ത്രങ്ങൾ ജപിക്കുന്നതും വളരെ ഫലപ്രദമാണ്.

മന്ത്രങ്ങൾ
ശ്രീകൃഷ്ണ മന്ത്രങ്ങൾ ജപിച്ചു തുടങ്ങാൻ ഏറ്റവും നല്ല ദിവസമാണ് അഷ്ടമി രോഹിണി. അന്ന് ആരംഭിക്കാൻ പറ്റിയില്ലെങ്കിൽ ബുധൻ, വ്യാഴം ദിവസങ്ങൾ ജപാരംഭത്തിന് സ്വീകരിക്കാം. ഗുരുപദേശം നേടി ജപിച്ചാൽ വേഗം ഫലസിദ്ധി ലഭിക്കും.

ശ്രീകൃഷ്ണ മൂലമന്ത്രം
ഓം ക്ലീം കൃഷ്ണായ നമഃ
( ഫലം : ഐശ്വര്യം )

ലക്ഷ്മീശമന്ത്രം
സാമ്പത്തിക ബുദ്ധിമുട്ടുകൾ, കടബാധ്യതകൾ
എന്നിവ മാറി അത്ഭുതകരമായ ധനലബ്ധിക്ക്
ഉത്തമം. നിത്യേന 108 വീതം രാവിലെയും വൈകിട്ടും ജപിക്കുക. 21 ദിനത്തെ ജപം കൊണ്ട് തന്നെ ഫലപ്രാപ്തിയുണ്ടാകും. ലക്ഷ്മീശ മന്ത്രം:
ഓം ക്ലീം കൃഷ്ണായ നമഃ
തേജോരൂപീണേ യോഗീശ്വരായ നമഃ
കാലപുരുഷായ യോഗാത്മനേ
ലക്ഷ്മിനാഥായ ധനദായിനേ ശ്രീം
ധനാദ്ധ്യക്ഷായ കമലാപ്രിയായ ശ്രീം നമഃ

സന്താനഗോപാലമന്ത്രം:
ഓം ദേവകീസുത ഗോവിന്ദ
വാസുദേവ ജഗത്പതേ
ദേഹി മേ തനയം കൃഷ്ണ
ത്വാമഹം ശരണം ഗത:
( ഫലം: സന്താനലബ്ധി )

ദശാക്ഷരീ ശ്രീകൃഷ്ണമന്ത്രം
ഗോപീജനവല്ലഭായ സ്വാഹാ
( ഫലം : വശ്യശക്തി )

വിദ്യാരാജഗോപാല മന്ത്രം
ഓം കൃഷ്ണ കൃഷ്ണ
ഹരേകൃഷ്ണ
സര്‍വ്വജ്ഞത്വം പ്രസീദമെ
രമാരമണ വിശ്വേശ
വിദ്യാമാശുപ്രയശ്ചമെ
( ഫലം : വിദ്യാ വിജയം )

ദ്വാദശാക്ഷരമന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ
( ഫലം : പാപശാന്തി )
ഓം ക്ലീം ഗോപീജനപ്രിയായ ക്ലീം നമഃ
( ഫലം: കലാമികവ് )

അഷ്ടാക്ഷരമന്ത്രം
ഓം ശ്രീം ഗോവിന്ദായ നമഃ
( ഫലം : ഉദ്യോഗവിജയം )

നിവേദ്യം
ശ്രീകൃഷ്ണഭഗവാന്റെ സുപ്രധാന നിവേദ്യങ്ങൾ
വെണ്ണ, പാൽപ്പായസം, എള്ളുണ്ട, ഉണ്ണിയപ്പം, ത്രിമധുരം, കദളിപ്പഴം, ലഡു എന്നിവയാണ്.
ശ്രീകൃഷ്ണ ജയന്തിനാൾ ഈ നിവേദ്യങ്ങൾ നടത്തുന്നത് ഏറെ ശ്രേയസ്‌കരമാണ്.

അഭിഷേകങ്ങൾ
അഷ്മിരോഹിണി നാൾ പാൽ, കരിക്ക്, പനിനീര്, അഷ്ടഗന്ധജലം, തുളസീജലം എന്നിവ കൊണ്ട് അഭിഷേകം ചെയ്യുന്നത് ഭഗവാന് വളരെ തൃപ്തികരമാണ്. ഇഷ്ടസിദ്ധിക്കാണ് ഈ അഭിഷേകം ചെയ്യുക.

വഴിപാടുകൾ
തുളസിമാല, താമരമാല, വെണ്ണനിവേദ്യം, നെയ്‌വിളക്ക്, പഞ്ചസാരനിവേദ്യം, പാൽപ്പായസം നിവേദ്യം മഞ്ഞപ്പട്ട് ചാർത്തുക എന്നിവയാണ് ശ്രീകൃഷ്ണ പ്രീതിക്കുള്ള പ്രധാന വഴിപാടുകൾ.

Story Summary: Ashtami Rohini or Sri Krishna Jayanthi Festival 2023: Powerful Mantras and Offerings to get Quick Benefits

error: Content is protected !!
Exit mobile version