Saturday, 23 Nov 2024

ആഗ്രഹിച്ച ജോലിക്കും തൊഴിൽ ദുരിതം മാറാനും ഹനുമാൻ സ്വാമിക്ക് വെറ്റിലമാല

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
തൊഴിൽ ഇല്ലാത്തവർക്ക് നല്ല ജോലി ലഭിക്കുന്നതിനും ജോലി സംബന്ധമായ ദുരിതങ്ങൾ മാറാനും കർമ്മ രംഗത്തെ വിഷമങ്ങൾ പരിഹരിക്കാനും കഠിനമായി പരിശ്രമിക്കുന്നതിനൊപ്പം ശുഭാപ്തി വിശ്വാസത്തോടെ ഹനുമാൻ സ്വാമിയെ ഉപാസിച്ചാൽ പെട്ടെന്ന് തന്നെ ഫലം ലഭിക്കുന്നത് അനേകം പേരുടെ അനുഭവസാക്ഷ്യമാണ്.

കരുത്തിന്റെയും അലിവിന്റെയും ശ്രീരാമഭക്തിയുടെയും പ്രതീകമായ ആഞ്ജനേയ സ്വാമിക്ക് ഏറെ പ്രിയങ്കരമായ
വെറ്റിലമാല വഴിപാടാണ് ഇതിനായി സമർപ്പിക്കോണ്ടത്. കാര്യസിദ്ധി ആഗ്രഹിക്കുന്നവരുടെ വയസ് എത്രയാണോ അത്രയും വെറ്റിലകൊണ്ട് മാലയുണ്ടാക്കി എല്ലാ ശനിയാഴ്ചകളിലും ഹനുമാൻസാമിക്ക് സമർപ്പിക്കണം. ശ്രീരാമദേവനെയും ഹനുമാൻ സ്വാമിയെയും നന്നായി സ്മരിച്ച് പ്രാർത്ഥിച്ച് വേണം ഹനുമാൻ സന്നിധിയിൽ വെറ്റില മാലകെട്ടി സമർപ്പിക്കേണ്ടത്. മാലകെട്ടാൻ അറിയാമെങ്കിൽ സ്വയം കെട്ടി സമർപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. ഏഴ് ശനിയാഴ്ച ഇങ്ങനെ ചെയ്താൽ നല്ല മാറ്റം ഉണ്ടാകും. ഏഴ് ആഴ്ചയ്ക്കകം പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ അവർക്ക് തടസ്സങ്ങൾ കൂടുതൽ ഉണ്ടെന്ന് മനസ്സിലാക്കണം. ആ തടസ്സങ്ങൾ കൂടി മാറി കാര്യസിദ്ധിക്ക് 12, 21, 41 ശനിയാഴ്ചകളിൽ ഇതേ പോലെ വെറ്റിലമാല സമർപ്പിച്ച് നന്നായി പ്രാർത്ഥിക്കണം.

നിശ്ചയദാർഢ്യം , ബുദ്ധി, ബലം, വീര്യം , യശസ്സ്, ധൈര്യം, വിശ്വസ്തത, ഭക്തി, വിജയം എന്നിവയുടെ
പ്രതീകമായ ഹനുമാൻ സ്വാമിയെ നന്നായി മനസ്സിൽ സങ്കല്പിച്ച് ഒരു വ്യാഴാഴ്ച തുടങ്ങി ദിവസവും രാവിലെ 11 തവണ ജപിക്കുകയാണ് നല്ല ജോലി ലഭിക്കുന്നതിന് മറ്റൊരു മാർഗ്ഗം. ജോലി, പ്രമോഷൻ, നേത്ര രോഗങ്ങൾ എന്നിവ മാറാനും പരീക്ഷയിൽ മികച്ച വിജയം നേടാനും ഈ ജപം നല്ലതാണ്:

ഹനുമദ് മന്ത്രം
………………………..
ഓം ശ്രീ വജ്റദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ.

ശ്രീരാമ ജയം എന്ന് ജപിച്ച ശേഷം പതിവായി ഓം ഹം ഹനുമതേ നമഃ എന്ന ആഞ്ജനേയ മൂല മന്ത്രം ജപിക്കുകയാണ് തൊഴിൽ സംബന്ധമായ വിഷമങ്ങൾ മാറാനും നല്ല ജോലി കിട്ടാനും വേറൊരു ഉപാസനാ വഴി.

ഹനുമദ് മൂല മന്ത്രം
…………………………….
ഓം ഹം ഹനുമതേ നമഃ

ഈ ജപത്തിലൂടെ ജോലിക്കുള്ള ആഗ്രഹം തീവ്രമാകും. തീക്ഷണവും അദമ്യവുമായ ആ ആഗ്രഹം താമസംവിനാ
അഭീഷ്ടസിദ്ധിയിലേക്ക് നയിക്കും. മികച്ച ജോലി കിട്ടും. തൊഴിൽ രംഗത്ത് കഷ്ടപ്പെടുന്നവരുടെ ദുരിതങ്ങൾ പരിഹരിക്കും. ഉദ്യോഗക്കയറ്റം, ശമ്പള വർദ്ധനവ് എന്നിവയ്ക്കും ഹനുമദ് ഭക്തി ഗുണകരമാകും. ഹനുമദ് മൂലമന്ത്രം മത്സ്യമാംസാദികൾ ത്യജിച്ച് ബ്രഹ്മചര്യം പാലിച്ച് വ്രതനിഷ്ഠയോടെ നിത്യേന രാവിലെയും വൈകിട്ടും
28 തവണ വീതം 28 ദിവസം ജപിക്കണം. ബുധൻ, ശനി ദിവസങ്ങളിൽ കറുത്ത വസ്ത്രം ധരിച്ച് ജപം തുടങ്ങണം. നെയ് വിളക്ക് തെളിക്കുന്നതും ഉത്തമം. പുല, വാലായ്മ, മാസമുറ എന്നിവ ഉള്ള സമയത്ത് ജപിക്കരുത്. അതിന്
ശേഷം ജപം തുടരാം.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട
മൊബൈൽ: + 91 944702 0655)

Story Summary: Hanuman Swami Upasana for removing Job related obstacles and for getting good placement

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version