ആയില്യം വ്രതം നാഗശാപം നീക്കും
നാഗശാപം മൂലം കഷ്ടപ്പെടുന്നവര്‍ ആയില്യത്തിന് വ്രതമെടുത്ത് നാഗക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തണം. സര്‍പ്പക്കാവില്‍ അഭിഷേകത്തിന് പാലും മഞ്ഞള്‍പ്പൊടിയും നല്കുന്നതും, നിവേദിക്കുന്നതിന് പാലും, പഴവും, കമുകിൽ പൂക്കുലയും കരിക്കും കൊടുക്കുന്നതും നാഗശാപമകറ്റും. പഞ്ചാക്ഷരമന്ത്രം, ഓം നമ: ശിവായ കഴിയുന്നത്ര ജപിക്കുകയും വേണം.
ഓം അനന്തായനമ:
ഓം വാസുകയേ നമ:
ഓം തക്ഷകായ നമ:
ഓം കാര്‍ക്കോടകായ നമ:
ഓം ഗുളികായനമ:
ഓം പത്മായ നമ:
ഓം മഹാപത്മായ നമ:
ഓം ശംഖപാലായ നമ:
ആയില്യ വ്രതം എടുക്കുന്നവർ മേൽ പറഞ്ഞ
8 മന്ത്രങ്ങള്‍ 12 പ്രാവശ്യം വീതം ആദ്യം മുതല്‍ അവസാനം വരെ ചൊല്ലുക. വ്രതദിവസം ഉപവാസമോ, ഒരിക്കലൂണോ ആകാം. നാഗക്ഷേത്രങ്ങളില്‍ നൂറും പാലും വഴിപാട് നടത്തുന്നതും ഗുണകരമാണ്. 12 ആയില്യം നാളില്‍ വ്രതം സ്വീകരിച്ചാല്‍ നാഗശാപം മൂലമുള്ള രോഗങ്ങള്‍, ദുരിതങ്ങള്‍ എന്നിവയ്ക്ക് ശമനമുണ്ടാകും. 12 എണ്ണം തികയും മുമ്പ് ഒരു ദിനം നാഗരാജാവിനെ പത്മത്തില്‍ പൂജിച്ച് തൃപ്തിപ്പെടുത്തണം. നാഗ ക്ഷേത്രങ്ങളിലെ മേൽശാന്തിമാരോട് ആരാഞ്ഞാൽ ഈ പൂജയെക്കുറിച്ച് കൂടുതൽ പറഞ്ഞു തരും.
സംശയ പരിഹാരത്തിന് ബന്ധപ്പെടാം:
ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റി,
മേൽശാന്തി, അനന്തൻകാട്
ശ്രീ നാഗരാജക്ഷേത്രം, തിരുവനന്തപുരം .
മൊബൈൽ +91 963399 6052