ആയില്യം വ്രതവും ഈ 8 മന്ത്രവും നാഗശാപം നീക്കും
നാഗശാപം മൂലം കഷ്ടപ്പെടുന്നവർ ആയില്യം ദിവസം വ്രതമെടുത്ത് നാഗക്ഷേത്രം ദർശനം നടത്തണം.
സർപ്പകാവിൽ അഭിഷേകത്തിന് പാലും മഞ്ഞൾപ്പൊടിയും നൽകുന്നതും നേദിക്കാൻ പാലും പഴവും കരിക്കും കൊടുക്കുന്നതും നാഗശാപം നീക്കും. പഞ്ചാക്ഷരമന്ത്രം യഥാശക്തി ജപിക്കുന്നതും നല്ലതാണ്.
ഓം അനന്തായ നമഃ
ഓം വാസുകയേ നമഃ
ഓം തക്ഷകായ നമഃ
ഓം കാർക്കോടകയാ നമഃ
ഓം ഗുളികായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ
എന്നീ 8 മന്ത്രങ്ങൾ 12 പ്രാവശ്യം ചൊല്ലുക.
ഉപവാസമോ ഒരിക്കലൂണോ ആകാം. നാഗക്ഷേത്രങ്ങളിൽ നൂറും പാലും വഴിപാട് നടത്തുന്നതും ഗുണകരമാണ്.
12 ആയില്യം നാളിൽ വ്രതമെടുത്താൽ നാഗശാപം മൂലമുള്ള രോഗങ്ങൾ, ദുരിതങ്ങൾ എന്നിവയ്ക്ക് ശമനമുണ്ടാകും. 12 എണ്ണം തികയും മുമ്പ് സൗകര്യം പോലെ ഒരു ദിവസം നാഗരാജാവിനെ പത്മത്തിൽ പൂജിച്ച് തൃപ്തിപ്പെടുത്തുന്നതും ശ്രേയസ്കരമാണ്.
നവംബർ 8 ഞായറാഴ്ചയാണ് ഇത്തവണത്തെ മണ്ണാറശാല ആയില്യം . തുലാമാസത്തെ ആയില്യമാണ് മണ്ണാറശാല ആയില്യമായി ആചരിക്കുന്നത്.
ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റി
(മേൽശാന്തി
അനന്തൻ കാട് നാഗരാജ ക്ഷേത്രം )
91 9847420508