Friday, 22 Nov 2024

ആയില്യം, ഷഷ്ഠി, മിഥുനസക്രമം; ഈ ആഴ്ചത്തെ നക്ഷത്രഫലം

( 2024 ജൂൺ 9 – 15 )

ജ്യോതിഷരത്നം വേണു മഹാദേവ്
രംഭാ ത്രിതീയ, ഇടവമാസ ആയില്യം, ഷഷ്ഠി വ്രത്രം, മിഥുനസക്രമം എന്നിവയാണ് 2024 ജൂൺ 9 ന് പുണർതം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന ഹൈന്ദവ വിശേഷങ്ങൾ. ഇതിൽ കേരളീയർക്ക് ഏറെ പ്രധാനം ഇടവമാസ ആയില്യം, ഷഷ്ഠി വ്രതം, മിഥുന രവി സംക്രമം ഇവയാണ്. രംഭാ തൃതീയോടെയാണ് ആഴ്ച തുടങ്ങുക. പാലാഴി കടഞ്ഞെടുത്ത അപ്സരസാണ് രംഭ. സമുദ്ര മഥന വേളയിൽ ലഭിച്ച 14 അമൂല്യരത്‌നങ്ങളിൽ ഒന്ന്. ജ്യേഷ്ഠമാസത്തിലെ വെളുത്തപക്ഷ ത്രിതീയയിൽ
രംഭയുടെ പേരിലുള്ള ഈ വ്രത്രം ലക്ഷ്മിപൂജയായി
വടക്കേ ഇന്ത്യയിൽ ആചരിക്കുന്നു. സ്‌കന്ദപുരാണം ഇതിനെപ്പറ്റി പറയുന്നുണ്ട്. ഭഗവാൻ ശ്രീപരമേശ്വരനെ പതിയായി ലഭിക്കാൻ പാർവ്വതീദേവി ഇത് നോറ്റു എന്ന് ഐതിഹ്യം. സതിസാവിത്രി വ്രതം എന്ന പേരിലും ഇത് ചിലർ ആചരിക്കുന്നു. എന്തായാലും ദക്ഷിണേന്ത്യ ഒഴികെ എല്ലായിടത്തും ഈ ദിനത്തിന് വലിയ പ്രാധാന്യമാണ്.
ജൂൺ 10 തിങ്കളാഴ്ച ചതുർത്ഥിയാണ്. ഗണേശ പ്രീതിക്ക് വ്രതമെടുത്ത് ഉപാസിക്കാൻ ഉത്തമമാണ് ഈ ദിവസം.
ജൂൺ 11 ചൊവ്വാഴ്ചയാണ് ഇടവ മാസത്തിലെ ആയില്യം.
ഇത്തവണ ഇടവത്തിൽ രണ്ടു തവണ ആയില്യം വരുന്നു.
ആദ്യത്തേത് ഇടവം ഒന്നിന് കഴിഞ്ഞു. രണ്ടാമത്തേതാണ്
ഇത്. രണ്ടും ആചരണീയമാണ്. എല്ലാ മാസത്തെയും ആയില്യം നാഗാരാധനയ്ക്ക് പ്രധാനമാണെങ്കിലും ഇടവം, തുലാം മാസങ്ങളിലെ ആയില്യം ശ്രേഷ്ഠമാണ്. പൂർണ്ണ ഫലപ്രാപ്തിയാണ് ഈ ദിവസത്തെ നാഗോപാസനയുടെ പ്രത്യേകത. ജൂൺ 12 ബുധനാഴ്ചയാണ് ഷഷ്ഠി. അന്ന്
മുരുകമന്ത്രങ്ങൾ ജപിച്ച് വ്രതമെടുക്കണം. ഷഷ്ഠി വ്രതം നോറ്റാൽ സന്താനഭാഗ്യമാണ് മുഖ്യ ഫലം. ഇടവം 31,
ജൂൺ 14 വെള്ളിയാഴ്ച രാത്രി 12:29 ന് ഉത്രം നക്ഷത്രം
മൂന്നാം പാദത്തിൽ കന്നിക്കൂറിൽ മിഥുന രവി സംക്രമം
നടക്കും. ഉത്രം നക്ഷത്രത്തിൽ സംക്രമം നടക്കുന്നത് ആ നക്ഷത്രജാതർക്ക് ധനനഷ്ടം, ശത്രുപീഡ, ദാമ്പത്യ വിഷമങ്ങൾ എന്നിവയുണ്ടാക്കാം. ഇവർ ശിവ, ദേവീ ക്ഷേത്രങ്ങളിൽ അർച്ചന പോലുള്ള വഴിപാട് നടത്തിയാൽ ദോഷങ്ങൾക്ക് പരിഹാരമാകും. മിഥുനപ്പുലരി ജൂൺ 15 ശനിയാഴ്ചയാണ്. രണ്ടു ദിവസത്തെ ഓച്ചിറക്കളി തുടങ്ങുന്നത് അന്നാണ്. അന്നു തന്നെയാണ് ഷഡശീതി പുണ്യകാലാരംഭവും. ജൂൺ 15 ന് അത്തം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ബിസിനസ്സിൽ വൻനഷ്ടം നേരിടാൻ സാധ്യത കാണുന്നു. മുമ്പ് ചതിച്ച ഒരാളെ ഒട്ടും വിശ്വസിക്കരുത്. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾ തുടരും. സമാധാനം നിലനിർത്താൻ നിങ്ങൾ
ആവശ്യമായ വിട്ടു വീഴ്ചകൾ ചെയ്യണം. വാക്കുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കണം. പ്രണയ ബന്ധത്തിൽ
പുരോഗതി കൈവരിക്കും. ജോലിയിൽ സമയം വളരെ ശുഭകരമായിരിക്കും. ജീവിതപങ്കാളിയുമായുള്ള തർക്കം പരിഹരിക്കും. ഒരു പ്രത്യേക വ്യക്തിയോട് നിങ്ങൾക്ക് ഇഷ്ടം തോന്നും. കണ്ഠരോഗം ശല്യം ചെയ്യും. ദിവസവും 108 തവണ വീതം ഓം നമോ നാരായണായ ജപിക്കുക.

ഇടവക്കൂറ്
( കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
സാമ്പത്തികമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നേരിടുന്ന പ്രശ്‌നങ്ങൾ പൂർണ്ണമായും പരിഹരിക്കാനാകും. നിക്ഷേപവുമായി ബന്ധപ്പെട്ട് മികച്ച തീരുമാനങ്ങൾ എടുക്കും. ഗൃഹനിർമ്മാണത്തെക്കുറിച്ച് കുടുംബത്തിൽ ഒരു ചർച്ച നടക്കും. കുടുംബാന്തരീക്ഷം ശാന്തമാകും.
ആരോഗ്യം മെച്ചപ്പെടും. പങ്കാളിയെ തൃപ്തിപ്പെടുത്തുന്ന കാര്യത്തിൽ പരാജയപ്പെടും. നിഷേധാത്മക സമീപനം
ബന്ധങ്ങളിൽ ദോഷം ചെയ്യും. വിവിധ മേഖലകളിൽ നേരിടുന്ന എല്ലാ തടസ്സങ്ങളെയും അതിജീവിക്കും.
ഓം ഭദ്രകാള്യൈ നമഃ ദിവസവും 108 തവണ ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
സുഹൃത്തിന്റെ സ്വാർത്ഥത മന:സമാധാനം കെടുത്തും.
ബന്ധുവിൽ നിന്ന് കടം വാങ്ങിയ പണം തിരികെ ഉടൻ നൽകേണ്ടിവരും. മാനസികമായ സമ്മർദ്ദം വർദ്ധിക്കും..
ഇഷ്ടപ്പെട്ടവരോട് ആഗ്രഹങ്ങൾ തുറന്നു പറയാൻ കഴിയും. വിനോദയാത്ര പോകും. ലക്ഷ്യം നിറവേറ്റാൻ
കഷ്ടപ്പാടുകൾ സഹിക്കും. വാഹനമോടിക്കുമ്പോൾ
തികഞ്ഞ ജാഗ്രത പുലർത്തണം. ദാമ്പത്യബന്ധം വളരെ മെച്ചപ്പെടും. ആർക്കെങ്കിലും ദോഷം ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുക. വിദ്യാർത്ഥികൾ പഠനത്തിൽ തിളങ്ങും.
ദിവസവും ഓം ക്ലീം കൃഷ്ണായ നമഃ 108 ഉരു ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
നിക്ഷേപ വിവരങ്ങളും ഭാവി പദ്ധതികളും രഹസ്യമായി സൂക്ഷിക്കണം. അടുത്തിടപഴകുന്ന ഒരാളിൽ നിന്നും
ചതി പറ്റി പണം നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. ഒരു ചെറിയ കാര്യം വലുതാക്കി കുടുംബാന്തരീക്ഷം തകർക്കരുത്.
നിയമക്കുരുക്കുകൾ കാരണം മാനസികമായി വളരെ പിരിമുറുക്കത്തിലാകാം. ക്ഷമ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. ദാമ്പത്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജോലിക്ക് പതിവിലുമധികം പ്രാധാന്യം നൽകണം. കഠിനാധ്വാനത്തിന്റെ പൂർണ്ണ ഫലങ്ങൾ നേടണമെങ്കിൽ ശുഭചിന്തകൾ വർധിപ്പിക്കണം.
നിത്യവും ഓം ഘ്രൂം നമഃ പരായഗോപ്ത്രേ ജപിക്കണം.

ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
വീടിന്റെ അറ്റകുറ്റ പണികളുമായി ബന്ധപ്പെട്ട് ധാരാളം പണം ചിലവഴിക്കും. ആരോഗ്യം മെച്ചപ്പെടും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. സഹോദരങ്ങൾക്ക് വിവിധ
മേഖലകളിൽ വളരെയധികം വിജയം നേടാൻ കഴിയും.
ജോലിയോ സ്ഥാനക്കയറ്റമോ ലഭിക്കാൻ സാധ്യതയുണ്ട്.
ഉത്തരവാദിത്തങ്ങളുടെ ഭാരം വർദ്ധിക്കും. പങ്കാളിയുടെ ആവശ്യങ്ങൾക്ക് വേണ്ടത്ര സമയം കണ്ടെത്തുന്നില്ലെന്ന
പരാതി പരിഹരിക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് ചില വിഷയങ്ങൾ മനസിലാക്കുന്നതിലെ ബുദ്ധിമുട്ടുകൾ മാറിക്കിട്ടും. ഓം നമഃ ശിവായ 108 തവണ ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
തീരുമാനങ്ങളും കാഴ്ചപ്പാടുകളും സുഹൃത്തുക്കളിലും ബന്ധുക്കളിലും അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കുക.
പ്രണയം / ദാമ്പത്യബന്ധം മെച്ചപ്പെടും. മറ്റുള്ളവർക്ക് നിങ്ങളോട് ദേഷ്യം തോന്നാൻ സാധ്യതയുണ്ട്. ഒരു യാത്ര പോകാൻ ആലോചിക്കും. പങ്കാളിത്ത ബിസിനസ്സിൽ
ഏർപ്പെട്ടിരിക്കുന്നവർ ഇടപാടുകൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഏതെങ്കിലും വിധത്തിൽ ചതി പറ്റാൻ സാധ്യതയുണ്ട്.
കഠിനാധ്വാനം ഇല്ലാതെ തന്നെ വരുമാനം വർധിപ്പിക്കാൻ
കഴിയും. അപ്രതീക്ഷിത ചെലവ് വളരെ കുറവായിരിക്കും.
ഓം നമോ ഭഗവതേ വാസുദേവായ ദിവസവും ജപിക്കുക.


തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
സാമ്പത്തികമായി നല്ല സമയമായിരിക്കും. പ്രത്യേകിച്ച് പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങൾ ലഭിക്കും. കീർത്തിയും പ്രതിച്ഛായയും ഉയരും. ആരോഗ്യം മെച്ചമാകും. മാനസിക സമ്മർദ്ദങ്ങൾ മറികടക്കാൻ കഴിയും. വീട്ടിലും ജോലിസ്ഥലത്തും ഊർജ്ജസ്വലമായി
പ്രവർത്തിക്കും. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകാതിരിക്കാൻ ശ്രദ്ധിക്കണം. ആഗ്രഹങ്ങൾ ജീവിതപങ്കാളിയുടെ മുന്നിൽ പറയാൻ ഒട്ടും മടിക്കരുത്.
വിദ്യാ വിജയത്തിൽ അഹങ്കരിക്കുന്നത് ഒഴിവാക്കുക.
നിത്യവും 108 തവണ വീതം ഓം ശരവണ ഭവഃ ജപിക്കുക.


വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
ചുറ്റുമുള്ളവർക്ക് പ്രോത്സാഹനമാകുന്ന രീതിയിൽ നിലകൊള്ളും. ദഹനക്കേട്, സന്ധിവേദന, തലവേദന തുടങ്ങിയ ദുരിതങ്ങളിൽ നിന്ന് ഒരു പരിധിവരെയെങ്കിലും
മുക്തരാകും. സാമ്പത്തിക തീരുമാനം എടുക്കുന്നതിലെ
ആശയക്കുഴപ്പം പരിഹരിക്കും. ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് മാതാവിന് ആശ്വാസം ലഭിക്കും. വിനോദയാത്ര പോകും. ജോലിയിൽ മാത്രം മുഴുകാതെ കുടുംബപരമായ കാര്യങ്ങൾക്കും സമയം ചെലവഴിക്കാൻ ശ്രമിക്കുക.
എതിരാളികൾ നിങ്ങളെ ഉപദ്രവിക്കാൻ സാധ്യതയുണ്ട്.
നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ 108 ഉരു ജപിക്കുക.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
കഠിനാധ്വാനവും അർപ്പണ മനോഭാവവും ഉപയോഗിച്ച്, പണം സമ്പാദിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ ലഭിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ
ഏർപ്പെടും. സഹപ്രവർത്തകരുടെ വിജയത്തിൽ
അസൂയപ്പെടുന്നതിനു പകരം അവരെ അംഗീകരിക്കണം. ശുഭാപ്തിവിശ്വാസം നില നിറുത്താൻ ശ്രമിക്കണം. ഭൂമി
ഇടപാടിൽ ലാഭം നേടും. പങ്കാളിയുടെ മുന്നിൽ തോറ്റതിൽ അസ്വസ്ഥപ്പെടുന്നത് അർത്ഥശൂന്യമാണെന്ന് തോന്നും. വിശ്രമത്തിനും വിനോദത്തിനും ഏറെ സമയം ലഭിക്കും.
ഓം നമോ നാരായണായ എന്നും 108 ഉരു ജപിക്കണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
സാമ്പത്തിക നേട്ടവും ബിസിനസ്സിൽ നല്ല ലാഭവും ഉണ്ടാകും. പണം ഭൂമി, വീട് തുടങ്ങിയവയിൽ നിക്ഷേപിച്ച് ഭാവി സുരക്ഷിതമാക്കാൻ കഴിയും. ആരോഗ്യപ്രശ്നം ഉണ്ടാകാം. പ്രത്യേകിച്ച് കണ്ണുകൾ, ചെവികൾ, മൂക്ക് എന്നിവ ശ്രദ്ധിക്കുക. സഹോദരങ്ങളുടെ പിൻതുണ
വൻ പ്രശ്‌നങ്ങളിൽ നിന്ന് കരകയറുന്നതിന് തുണയ്ക്കും. ദാമ്പത്യജീവിതം കൂടുതൽ ശക്തമാക്കാൻ കഴിയും. ഈ സമയത്ത് പങ്കാളിയുണ്ടായിരുന്ന തർക്കം പരിഹരിക്കും. ബിസിനസിൽ റിസ്ക് ഏറ്റെടുക്കുന്നത് ഒഴിവാക്കണം. നിത്യവും 108 ഉരു ഓം ഗം ഗണപതയേ നമഃ ജപിക്കുക.


കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുട്ടാതി 1, 2, 3 )
ആരോഗ്യം നന്നായിരിക്കും. ധാരാളം യാത്ര ചെയ്യേണ്ടി വരും. ക്ഷീണവും മാനസികസമ്മർദ്ദവും അനുഭവപ്പെടാം. പണച്ചെലവ് കുറയ്ക്കുന്നതിനെക്കുറിച്ച് വീട്ടുകാരുമായി ആലോചിക്കണം. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾ തുടരും. വാക്കുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കണം. ചില ബന്ധുക്കൾ കാരണം ദാമ്പത്യത്തിൽ ഒരു അകൽച്ച ഉണ്ടാക്കാൻ സാധ്യതയുണ്ട്. എല്ലാ നിക്ഷേപങ്ങളും പ്രയോജനകരമാകും. വ്യാപാരത്തിലെ പങ്കാളികളിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വരും. വാഹനം മാറ്റി വാങ്ങും. നിത്യവും 108 തവണ ഓം ഹം ഹനുമതേ നമഃ ജപിക്കുക.

മീനക്കൂറ്
(പൂരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
സാമ്പത്തികാവസ്ഥയിൽ വളരെയധികം ഏറ്റക്കുറച്ചിൽ അനുഭവപ്പെടും. ഉദരസംബന്ധമായ ബുദ്ധിമുട്ടുകളിൽ നല്ല ആശ്വാസം ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ പഴയ നിക്ഷേപങ്ങൾ സഹായിക്കും. കുടുംബത്തിനായി സമയം കണ്ടെത്തി അവരുടെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ ശ്രമിക്കുക. പ്രണയം തുറന്നു പറയാനാകും. ജോലിയിലെ മികവിൻ്റെ പേരിൽ സഹപ്രവർത്തകർ നിങ്ങളോട് അസൂയപ്പെടും. വിദ്യാർത്ഥികൾ നല്ല ഭാവിക്ക് പ്രധാന തീരുമാനമെടുക്കും. നിത്യവും ശ്രീ മഹാലക്ഷ്മി അഷ്ടോത്തരം ജപിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847575559

    Summary: Weekly Star predictions based on moon sign
    by Venu Mahadev

    error: Content is protected !!
    Exit mobile version