ആരൂഢശാസ്ത്രം
മനസിലുള്ള എന്തെങ്കിലും സംഗതികളുടെ ശുഭാശുഭ ഫലം അറിയണമെങ്കിൽ ശുഭ ദിനത്തിൽ കുളിച്ച് ശുദ്ധവസ്ത്രം ധരിച്ച് ഈശ്വര സ്മരണയോടെ ഈ ജ്യോതിഷ ശാസ്ത്രത്തിന്റെ കർത്താവായ വസിഷ്ഠമഹർഷിയെ ധ്യാനിച്ച് യഥാർത്ഥ്യം വെളിപ്പെടുത്തി തരണമേ എന്ന് അപേക്ഷിച്ച് പ്രാർത്ഥനയോടെ ഇവിടെയുള്ള രാശിചക്രത്തിൽ വിരൽ തൊടണം. തൊട്ട രാശി ഏതാണെന്ന് ഓപ്പണാക്കുന്ന പേജിൽ കാണും. അതിൽ പ്രത്യേകം നോക്കി അറിയേണ്ട കാര്യത്തിന്റെ ഫലം അറിഞ്ഞുകൊള്ളണം.
മീനം (ഉദരം) |
മേടം (കൂപം) |
ഇടവം (വാസിഷ്ഠം) |
മിഥുനം (ഉദരം) |
കുംഭം (വാസിഷ്ഠം) |
കർക്കടകം (കൂപം) |
||
മകരം (കൂപം) |
ചിങ്ങം (വാസിഷ്ഠം) |
||
ധനു (ഉദരം) |
വൃശ്ചികം (വാസിഷ്ഠം) |
തുലാം (കൂപം) |
കന്നി (ഉദരം) |
- മേടം, കർക്കടകം, തുലാം, മകരം ഈ രാശികൾ കൂപം.
- ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം ഈ രാശികൾ വാസിഷ്ഠം.
- മിഥുനം, കന്നി, ധനു, മീനം ഈ രാശികൾ ഉദരം.
ഇതിൽ പറയുന്ന സകല ഫലങ്ങളും കൂപം, വാസിഷ്ഠം, ഉദരം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.