ആരെയും ദ്രോഹിക്കാതെയും ചതിക്കാതെയും സാമ്പത്തിക ദുരിതം തീർക്കാൻ ധനമന്ത്രങ്ങള്‍
മംഗള ഗൗരി
ജീവിതം ദുരിതമയമാകുന്നത് ദാരിദ്ര്യവും രോഗങ്ങളും വേട്ടയാടുമ്പോഴാണ്. എല്ലാം ഉണ്ടായാലും ആരോഗ്യവും പണവും ഇല്ലെങ്കില്‍ ഒട്ടും മന:ശാന്തി ലഭിക്കില്ല.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഒരു പരിധിക്കപ്പുറം മനുഷ്യരുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. എന്നാല്‍ സമ്പത്തിന്റെ കാര്യം അങ്ങനെയല്ല. കഴിവിനും ബുദ്ധിശക്തിക്കും
കര്‍മ്മ ശേഷിക്കുമൊപ്പം ഭാഗ്യവുണ്ടെങ്കില്‍ സമ്പത്ത് ഉണ്ടാക്കാനാകും. ഭാഗ്യം എന്ന് പറയുന്നത് സത്യത്തിൽ ഈശ്വരാധീനമാണ്. എത്ര കഠിനാദ്ധ്വാനം ചെയ്താതാലും ഈശ്വരാനുഗ്രഹമില്ലെങ്കില്‍ അതിന് അര്‍ഹിക്കുന്ന ഫലം കിട്ടിയെന്ന് വരില്ല. എന്നാല്‍ അര്‍പ്പണ മനോഭാവത്തിനും കഠിനാദ്ധ്വാനത്തിനുമൊപ്പം ഭഗവത് കൃപ കൂടി ലഭിച്ചാല്‍
സമ്പത്തും ഐശ്വര്യവും നമ്മെ തേടി വരും. അതിന് സഹായിക്കുന്ന ചില ധന മന്ത്രങ്ങളുണ്ട്. കഴിവും ഭാഗ്യവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്ന ഈ മന്ത്രങ്ങളിലൂടെ മഹാവിഷ്ണുനെയോ ഐശ്വര്യ ദേവതയായ ലക്ഷ്മി ദേവിയെയോ ധനത്തിന്റെ ദേവനായ കുബേരനേയോ ആണ് ആരാധിക്കുന്നത്. പൂര്‍ണ്ണ വിശ്വാസത്തോടെയും നിഷ്ഠയോടെയും ഇവിടെ പറയുന്ന മന്ത്രങ്ങള്‍ ദിവസവും ചൊല്ലുക. ആത്മവിശ്വാസവും കാര്യക്ഷമതയും കൂടും.
ബുദ്ധിപരമായ നീക്കങ്ങളിലൂടെ, നല്ല നിക്ഷേപങ്ങളിലൂടെ ആരെയും ദ്രോഹിക്കാതെയും ചതിക്കാതെയും ചൂഷണം ചെയ്യാതെയും സമ്പത്ത് വര്‍ദ്ധിപ്പിക്കാം. സാമ്പത്തികമായ ദുരിതങ്ങള്‍ അവസാനിപ്പിക്കാം. മഹാവിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും മഹാ ഗണപതി ഭഗവാന്റെയും കുബേരന്റെയും ഏതാനും ധനമന്ത്രങ്ങള്‍:
മഹാവിഷ്ണു ധന മന്ത്രങ്ങള്‍
1 ഓം നമോ നാരായണ സ്വാഹ
2 ഓം നാരായണ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്
മഹാലക്ഷ്മി ധനമന്ത്രങ്ങള്‍
- ഓം ശ്രീം മഹാ ലക്ഷ്മിയേ സ്വാഹ
- ഓം ഹ്രീം ശ്രീം ലക്ഷ്മിഭ്യോ നമഃ
- ശുഭം കരോതി കല്യാണം
ആരോഗ്യം ധന സമ്പാദ
ശത്രു-ബുദ്ധി-വി-നാശായ
ദീപ ജ്യോതിര്‍ നമോ സ്തുതേ - ഓം മഹാദേവ്യൈ ച വിദ്മഹേ
വിഷ്ണു പത്‌നിയേ ച ധീമഹി
തന്നോ ലക്ഷ്മി പ്രചോദയാത്
കുബേര ധനമന്ത്രങ്ങള്‍
ഓം യക്ഷായ കുബേരായ
വൈഷ്‌ണൈവ്യേ ധനധാന്യ
ദീപ്തായേ സ്മൃതി ദേഹി
ദദാപയ സ്വാഹ
സമൃദ്ധിഗണപതി മന്ത്രം
ആദ്യം ധ്യാനശ്ലോകം ജപിക്കണം. തുടർന്ന് സമൃദ്ധി ഗണപതിമന്ത്രം നിത്യവും രാവിലെയും വൈകിട്ടും 108 തവണ വീതം ജപിക്കണം.
ധ്യാനശ്ലോകം
രത്‌നാക്ഷമാലാം പരശും ച ദന്തം
ഭക്ഷ്യം ചദോർഭി: പരിതോദധാനം
ഹേമാവദാതം ത്രിദശംഗജാസ്യം
ലംബോദരം തം ശിരസാ നമാമി
മന്ത്രം
ഓം ശ്രീം ഗം ഗണപതയേ നമഃ
- മംഗള ഗൗരി
Story Summary: Powerful dhana mantras for removing
money problems