Saturday, 23 Nov 2024

ആറ്റുകാൽ പെങ്കാല: വ്രതം, ചിട്ടകൾ എന്നിവ മേൽശാന്തി വിവരിക്കുന്ന വീഡിയോ കാണാം

ആറ്റുകാൽ അമ്മയുടെ ലക്ഷക്കണക്കിന് ഭക്തർ കാത്തിരിക്കുന്ന പുണ്യദിനമാണ് കുംഭമാസത്തിലെ പൂരം നക്ഷത്രം. അന്നാണ് ഭുവന പ്രസിദ്ധമായ ആറ്റുകാൽ
പൊങ്കാല. ഈ ദിവസമാണ് അമ്മയ്ക്ക് ലക്ഷക്കണക്കിന് ഭക്തർ നേരിട്ട് നിവേദ്യം സമർപ്പിക്കുന്നത്. 2024 ഫെബ്രുവരി 25 നാണ് ഇത്തവണ പൊങ്കാല. സ്വമനസ്സും ശരീരവും ധനവും ഭക്തർ അമ്മയ്ക്ക് സമർപ്പിക്കുന്നതിന് തുല്യമാണ് പൊങ്കാല സമർപ്പിക്കുന്നത്. തനമനധന സമർപ്പണം എന്നാണ് ആചാര്യമാർ ആറ്റുകാൽ പൊങ്കാലയെ വിശേഷിപ്പിക്കുന്നത്. വ്രതം നോറ്റ് ദർശനം നടത്തുന്നതിന് ശരീരമെന്നും അമ്മയോടുള്ള പ്രാർത്ഥന മനസ്സും നിവേദ്യ വസ്തുക്കൾകൊണ്ട് ധനവും സമർപ്പിക്കുന്നതിനാണ് തനമനധന സമർപ്പണം എന്നു പറയുന്നത്. ഇതു മൂന്നും ഒത്തുചേരുമ്പോൾ പൂർണ്ണമായ സമർപ്പണം തന്നെയാകും. ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കുന്നതിന്റെ ഫലമെന്താണ്? പൊങ്കാല വ്രതം എന്നു തുടങ്ങണം? വ്രതനിഷ്ഠകൾ എന്താണ് ?
വ്രതമെടുത്ത് പൊങ്കാലയിട്ടാൽ ഫലം കൂടുതലാണോ? എങ്ങനെ പൊങ്കാലയിടണം? എന്തു കൊണ്ടാണ് മൺകലത്തിൽ പൊങ്കാല ഇടണമെന്ന് പറയുന്നത്?
പുതുവസ്ത്രം പുതിയ കലം തുടങ്ങിയവ പൊങ്കാലയ്ക്ക് ഉപയോഗിക്കണമെന്നു പറയുന്നു, എന്താണ് കാരണം?
പൊങ്കാലക്കൊപ്പം ചെയ്യാവുന്ന നിവേദ്യങ്ങൾ എന്തെല്ലാം?
പൊങ്കാലയിടുമ്പോൾ പ്രാർത്ഥിക്കേണ്ട മന്ത്രങ്ങൾ ഏതെല്ലാമാണ് തുടങ്ങി പൊങ്കാലയിടുന്നവർ അറിയേണ്ട എല്ലാക്കാര്യങ്ങളും ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ബ്രഹ്മശ്രീ ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി പറഞ്ഞു തരികയാണ് ഈ വീഡിയോയിൽ.
ആറ്റുകാൽ അമ്മയുടെ ഭക്തർക്ക് വിശേഷിച്ച് പൊങ്കാല ഇടുന്നവർക്ക് ഉപകാര പ്രദമായ ഈ വീഡിയോ ലൈക്ക് ചെയ്തും പങ്കിട്ടും പരമാവധി ഭക്തരിൽ എത്തിക്കുന്നത് പുണ്യകരമാണ്. വീഡിയോയുടെ ലിങ്ക് :


error: Content is protected !!
Exit mobile version