Sunday, 6 Oct 2024

ആറ്റുകാൽ പൊങ്കാലയുടെ താന്ത്രികവശങ്ങൾ അനുഗ്രഹപുണ്യം; ക്ഷേത്ര തന്ത്രിയുടെ വീഡിയോ

ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് 2022ഫെബ്രുവരി 9 ന് കാലത്ത് കാപ്പുകെട്ടോടെ തുടക്കമാകും.കുംഭമാസത്തിൽ പൂരവും പൗർണ്ണമിയും ഒത്തുവരുന്നതിന് 9 ദിവസം മുൻപ് കാർത്തിക നാളിൽ ആരംഭിക്കുന്ന ആഘോഷങ്ങൾ  ഉത്രം നാളിലാണ് അവസാനിക്കുന്നത്. മൊത്തം പത്തു ദിവസം നീണ്ടു നിൽക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ പ്രാസാദശുദ്ധിക്രിയ മുതലുള്ള താന്ത്രികവശങ്ങളും ഭക്തിയോടെ, പൂർണ്ണമായ ആത്മ സമർപ്പണത്തോടെ പൊങ്കാല നേദിച്ചാലുള്ള അനുഗ്രഹപുണ്യവും ആറ്റുകാൽ ഭഗവതി ക്ഷേത്ര തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് വിവരിക്കുന്ന വീഡിയോ കാണുക. ലോകത്ത് എവിടെയുമുള്ള ഭക്തർക്കും ഇത്തവണ സ്വന്തം വീടുകളിൽ ആറ്റുകാൽ അമ്മയ്ക്ക്  പൊങ്കാലയിടാം. 2022 ഫെബ്രുവരി 17 ന് കാലത്ത് 10:50ന് പൊങ്കാല അടുപ്പിൽ അഗ്നി പകരും. ഉച്ചതിരിഞ്ഞ് 1:20 നാണ് നിവേദ്യം. ലക്ഷക്കണക്കിന് ഭക്തരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ആശ്രയവും അഭയവുമായ ആറ്റുകാൽ അമ്മയുടെ ശക്തിചൈതന്യം ആണ് തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് മുഖ്യമായും ഈ വീഡിയോയിൽ വർണ്ണിക്കുന്നത്. ഇതിലെ ഈശ്വരീയത ഉൾക്കൊണ്ട് ആറ്റുകാൽ അമ്മയുടെ കൃപാ കടാക്ഷത്തിന് പ്രാർത്ഥിക്കാം. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline – ഈ വീഡിയോ ഷെയർ ചെയ്ത്  മറ്റ് ഭക്തജനങ്ങൾക്കും നൽകി സഹായിക്കുക. വീഡിയോയുടെ  യൂട്യൂബ് ലിങ്ക് താഴെ:

Story Summary: Attukal Ponkala Rituals Narration by Attukal Thanthri Parameshwaran Vasudevan Bhattathirippadu

error: Content is protected !!
Exit mobile version