Saturday, 23 Nov 2024

ആസുരതയ്ക്കെതിരെ പ്രകൃതിയുടെ പ്രതിരോധം; ആധിയകറ്റാൻ മന്ത്രം

ഡോ. വി.എസ്.രാമകൃഷ്ണൻ നായർ 

ലോകം മുഴുവൻ ഭീതിയുടെ മുൾമുനയിലാണ്. ആഗോളവ്യാപകമായി മഹാമാരി പടർന്നു പിടിക്കുന്നു. മറ്റൊരു ജീവിയെയും ബാധിക്കാതെഎന്തുകൊണ്ട് മനുഷ്യരാശിയെ മാത്രം ഇത്തരം വിപത്തുകൾ  ഗ്രസിക്കുന്നു എന്ന ചോദ്യം ഏറെ പ്രസക്തമാണ്. അതിൻ്റെ ഉത്തരം ഇത് മാത്രമാണ്: വർദ്ധിച്ചു വരുന്ന മനുഷ്യൻ്റെ ആസുരതകൾക്ക് നേരെയുള്ള പ്രകൃതിയുടെ പ്രതിരോധമാണിത്. കാലവും പ്രകൃതിയും കൂടിയാണ് ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്. കാലമാകുന്ന ശയ്യയിൽ ഉണർന്നിരിക്കുന്ന പ്രകൃതിയാണ് ഈശ്വരൻ. 

സകലചരാചരങ്ങൾക്കും വേണ്ടിയാണ് പ്രകൃതി പ്രപഞ്ചം സൃഷ്ടിച്ചത്. അതിലെ വെറും ഒരു കണ്ണി മാത്രമായ മനുഷ്യർ  മറ്റ് ജീവജാലങ്ങളെയും ജീവിക്കാൻ അനുവദിച്ച്  സഹവർത്തിത്വത്തോടെ കഴിയേണ്ടതാണ്. അതിനു പകരം മനുഷ്യന്റെ ആസുരത അവയുടെ നിലനില്പ്  മാത്രമല്ല  അവശേഷിപ്പ് വരെ ദിനംപ്രതി അപകടത്തിലാക്കുന്നു. അന്തരീക്ഷവും ഭൂമിയും മലീമസമാക്കിയും മറ്റെല്ലാ ജീവജാലങ്ങളുടെയും ആവാസ ഭൂമികകൾ കൈയ്യേറിയും തകർത്തും അവയോട്  രാക്ഷസീയമായി പെരുമാറുന്ന മനുഷ്യകുലത്തെ ഇത്തരം ആക്രമണങ്ങളിലൂടെ പ്രകൃതി ഭയപ്പെടുത്തി ശിക്ഷിക്കുകയാണ് ചെയ്യുന്നത്. ഇപ്പോഴത്തെ വൈറസ് വ്യാപനത്തെ തുടർന്ന് ലോകമെമ്പാടും  അന്തരീക്ഷ മലിനീകരണം അത്ഭുതപ്പെടുത്തുന്ന തരത്തിൽ  കുറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. മനുഷ്യർ വൈറസ് ബാധ ഭയന്ന്  ഉൾവലിഞ്ഞതോടെ കടൽ ജീവികളും കാട്ടുജന്തുക്കളും പറവകളുമെല്ലാം സ്വന്തം ആവാസ ലോകത്ത് സ്വതന്ത്രമായി  വിഹരിച്ചു തുടങ്ങിയ കഥകൾ കാഴ്ചകളായി വിവേകശാലികളായ മനുഷ്യർ  പ്രചരിപ്പിക്കുന്നു. നോക്കൂ, എത്ര വിസ്മയകരമാണ് പ്രകൃതിയുടെ ലീലകൾ. രാക്ഷസ നിഗ്രഹത്തിന് അവതാരമെടുക്കുന്ന ഈശ്വര കഥകൾ നമുക്ക് സുപരിചിതമാണ്.

ആ ഈശ്വരൻ ഈ പ്രകൃതി തന്നെയെന്ന്  അറിയാൻ ഇതിൽ കൂടുതൽ എന്തു വേണം ?  ഈ പ്രകൃതിയുടെ അനേകം ഭാവങ്ങളെയാണ് മുപ്പത്തിമുക്കോടി ദേവതകളായി അനാദി കാലം മുതലേ ഭാരതം ആരാധിക്കുന്നത്. അതിനാൽ ഈ മഹാമാരി സൃഷ്ടിക്കുന്ന ആധി  അകറ്റാൻ രോഗബാധ തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിനു പുറമെ ഒരു വഴിയേ നമുക്ക്  മുന്നിലുള്ളു:  രോഗങ്ങളെ അകറ്റി നിറുത്താൻ മനോബലമേകുന്ന പ്രാർത്ഥനയും മന്ത്രജപവും. അതിനുള്ള  മൂന്ന്  മന്ത്രങ്ങൾ ഇവിടെ എഴുതാം; നിത്യേന ജപിക്കുക. കഴിയുമെങ്കിൽ സമയം കിട്ടുമ്പോഴെല്ലാം ജപിക്കുക:

തുരകാഗ്നി മന്ത്രം

ഉത്തിഷ്ഠ പുരുഷ 

ഹരി പിംഗള

ലോഹിതാക്ഷ ദേഹി മെ

ദദാ പയ സ്വാഹാ

അഗ്നി മന്ത്രം

ഓം ഭുർ ഭുവ സ്വഃ

അഗ്നിർജ്ജാത വേദ

ഇഹാ വഹ

സർവകർമ്മാണിസ്വാധയ സ്വാഹ

ധന്വന്തര മൂർത്തി മന്ത്രം

ഓം നമോ ഭഗവതെ

വാസുദേവായ ധന്വന്തരായെ 

അമൃത കലശഹസ്തായ

സർവ്വാമയ വിനാശയ

ത്രൈലോക്യ നാഥായ

മഹാവിഷ്ണവെ നമഃ

(ജ്യോതിഷം, രത്നശാസ്ത്രം, സംഖ്യാശാസ്ത്രം, ഹസ്ത രേഖാശാസ്ത്രം തുടങ്ങി എല്ലാ പ്രവചന  ശാസ്ത്ര ശാഖകളിലും അപാര പാണ്ഡിത്യമുള്ള ഡോ. വി.എസ്. രാമകൃഷ്ണൻനായർ ബാംഗ്ലൂരിലാണ്  ഇപ്പോൾ സ്ഥിര താമസം.എറണാകുളത്തും കൺസൾട്ടേഷനുണ്ട്.  സെന്റർ ഫോർ അസ്ട്രോളജിക്കൽ റിസർച്ച്  ഡെവലപ്പ്മെന്റ് എന്ന പ്രസിദ്ധ സ്ഥാപനത്തിന്റെ പ്രസിഡന്റാണ്. രത്ന നിർദ്ദേശം തുടങ്ങി എല്ലാ ജ്യോതിഷപരമായ പ്രശ്നങ്ങൾക്കും ഉപദേശം തേടാൻ ബന്ധപ്പെടാം. + 91  9349166669, email: astrodoctor@gmail.com. )

error: Content is protected !!
Exit mobile version