Saturday, 23 Nov 2024

ആർക്കും ജപിക്കാവുന്ന മന്ത്രങ്ങൾ

ഗുരുവിന്റെ ഉപദേശമില്ലാതെ ജപിക്കാവുന്നതാണ് സിദ്ധമന്ത്രങ്ങൾ. ശരീര ശുദ്ധി,മന:ശുദ്ധി,ഏകാഗ്രത എന്നിവയോടെ നിഷ്ഠയോടെ ജപിക്കണം. 

1. മഹാമന്ത്രം

ഹരേ രാമ ഹരേ രാമ രാമ
രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

2.വിഷ്ണു ഗായത്രി 

ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണുപ്രചോദയാത്
ദിവസവും കുറഞ്ഞത് ഒൻപത് തവണ ഭക്തിയോടെ  വിഷ്ണു ഗായത്രി ജപിച്ചാൽ കുടുംബ ഐക്യവും ഐശ്വര്യവർദ്ധനവും സാമ്പത്തിക ഉന്നമനവുമുണ്ടാകും

3.വിഷ്ണുമൂലമന്ത്രം

ഭഗവാന്റെ മൂലമന്ത്രങ്ങളാണ് അഷ്‌ടാക്ഷരമന്ത്രം, ദ്വാദശാക്ഷരമന്ത്രം എന്നിവ. ഫലസിദ്ധിക്കായി ഇവ നിത്യവും 108 പ്രാവശ്യം ജപിക്കണം.

4.അഷ്‌ടാക്ഷരമന്ത്രം 

ഓം നമോ നാരായണായ

5.ദ്വാദശാക്ഷരമന്ത്രം

ഓം നമോ ഭഗവതേ വാസുദേവായ

ജ്യോത്സ്യൻ വേണു മഹാദേവ്
    + 91 9847475559

error: Content is protected !!
Exit mobile version