ഇടവം, മിഥുനം, തുലാം, മകരം കൂറുകാർക്ക്നല്ല സമയം; 1199 മീനം നിങ്ങൾക്കെങ്ങനെ ?
ജ്യോതിഷി പ്രഭാസീന സി പി
1199 മീനം1 മുതൽ 31വരെയുള്ള ഒ.രു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. ഗോചരാൽ മീന സംക്രമം ഇടവം, മിഥുനം, തുലാം, മകരം കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലം നൽകും:
മേടക്കൂറ്
(അശ്വതി, ഭരണി, കാര്‍ത്തിക1/4)
ധനനഷ്ടത്തിന് സാധ്യത ഉള്ളതിനാൽ ഏറെ ശ്രദ്ധിക്കുക. ആരോഗ്യ കാര്യത്തിലും അതീവ ശ്രദ്ധ വേണം. ദമ്പതികൾ പിണക്കങ്ങൾ വലുതാക്കരുത്; പെട്ടെന്ന് പരിഹരിക്കണം. അപവാദ പ്രചരണങ്ങൾ മനോവിഷമത്തിന് ഇടയാക്കും. എല്ലാക്കാര്യങ്ങളിലും ശുഭാപ്തി വിശ്വാസം ഉണ്ടാകുന്നത് നന്നായിരിക്കും. മറ്റുള്ളവർക്ക് സംശയം തോന്നുന്ന പ്രവർത്തികൾ ഒഴിവാക്കണം. അനാവശ്യ വാഗ്ദാനങ്ങൾ മൂലം ഉറ്റ സുഹൃത്തുക്കളുമായി അകലേണ്ടി വന്നേക്കും.
ഇടവക്കൂറ്
(കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക നേട്ടം, രോഗങ്ങളിൽ നിന്നുള്ള മുക്തി എന്നിവ കാണുന്നു. കടബാധ്യകളിൽ നിന്നും മോചനം ലഭിക്കുന്നതാണ്. സ്വജനങ്ങളുടെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കും. വിദ്യാർത്ഥികൾക്ക് ഉന്നത വിജയം സ്വായത്തമാക്കുവാനും ഉപരിപഠനത്തിനുള്ള ശ്രമം സഫലമാകുവാനും സാധിക്കും. കോടതിയിലുള്ള കേസുകളിൽ അനുകൂലമായ വിധി പ്രതീക്ഷിക്കാം
മിഥുനക്കൂറ്
( മകയിരം1/2, തിരുവാതിര, പുണര്‍തം 3/4)
വിദേശ ജോലിക്ക് യോഗവും അപ്രതീക്ഷിത ധനലാഭവും കാണുന്നു. കാര്യനിർവ്വഹണശേഷി കൂടുതലുണ്ടാകും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാനുള്ള സാധ്യത കാണുന്നുണ്ട്. വ്യാപാര ആവശ്യങ്ങൾക്കായി വാഹനം വാങ്ങിക്കാനിടയുണ്ട്. ദീർഘയാത്രകൾ ചെയ്യും. ദാമ്പത്യ ജീവിതം സന്തോഷകരമായി തീരും. പിതാവിന്റെ സ്വത്ത് അനുഭവയോഗമാകും. സന്താനങ്ങൾക്ക് നേട്ടം ലഭിക്കും.
കര്‍ക്കടകക്കൂറ്
(പുണര്‍തം 1/4, പൂയം, ആയില്യം)
മുൻകോപവും ക്ഷമയില്ലായ്മയും ദോഷം ചെയ്യും. ചില ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപ്പെടുന്നതു മൂലം ദ്രവ്യ നാശവും മാനഹാനിയും സംഭവിക്കും. യാത്രാവേളയിൽ ധനനഷ്ടത്തിന് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. സന്താനങ്ങളുടെ കാര്യത്തിലും വളരെയധികം ശ്രദ്ധയും കരുതലും വേണം. നിരാശാബോധം ഉണ്ടാകുമെങ്കിലും അത് മറ്റുള്ളവരെ അറിയിക്കുകയില്ല. നന്നായി ഈശ്വര പ്രാർത്ഥന ചെയ്യുക. പകർച്ചവ്യാധി പിടിപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
ഊഹകച്ചവടത്തിൽ ചെറിയ നഷ്ടസാധ്യത കാണുന്നു. യാത്രകൾ കഴിയുന്നതും ഒഴിവാക്കണം. അമിതാവേശം അബദ്ധങ്ങൾക്ക് വഴിയൊരുക്കും. ഭൂമിസംബന്ധമായ ക്രയവിക്രയം സൂക്ഷിച്ചു ചെയ്യുക. വാഹന ഉപയോഗം
പരമാവധി കുറക്കണം. മേലുദ്യോഗസ്ഥരുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുക. ശരീര സംരക്ഷണത്തിന്റെ ഭാഗമായി ദിനചര്യാ ക്രമത്തിൽ മാറ്റങ്ങൾ വരുത്താൻ തയ്യാറാകും. ദൈവികകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും.
കന്നിക്കൂറ്
( ഉത്രം 3/4, അത്തം, ചിത്തിര1/2)
കടബാധ്യതകളിൽ ചെന്നു ചാടരുത്. സാമ്പത്തികമായ ബാധ്യതകൾ വരുത്തുന്ന പ്രവർത്തനങ്ങളിൽ നിന്നും പിൻമാറണം. ചതിയിൽ പെടാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക. വാക്ക് തർക്കങ്ങളിൽ നിന്ന് ബുദ്ധിപൂർവ്വം പിൻമാറുക. ദമ്പതികൾ വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം. സുഖഭോഗങ്ങൾക്കായി കൂടുതൽ പണം ചിലവഴിക്കുന്നത് നിയന്ത്രിക്കണം. അസൂയാലുക്കളെ കരുതിയിരിക്കണം
തുലാക്കൂറ്
(ചിത്തിര1/2, ചോതി, വിശാഖം 3/4)
ആലോചനയില്ലാത്ത പ്രവൃത്തികൾ ദോഷം ചെയ്യും. ഈശ്വര പ്രാർത്ഥന കൊണ്ടും കഠിനാധ്വാനം കൊണ്ടും അഭീഷ്ടങ്ങൾ സഫലമാക്കാവുന്നതാണ്. വ്യാപാരികൾക്ക് കാലം അനുകൂലമായി കാണുന്നു. സന്താനങ്ങൾ കാരണം ശ്രേയസ്സ് വർദ്ധിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് മികച്ച പഠന പുരോഗതിയുണ്ടാകും. ദാമ്പത്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. ശത്രുദോഷം കുറയുമെങ്കിലും അന്യരുടെ കാര്യങ്ങളിൽ ഇടപെട്ട് ശത്രുത സമ്പാദിക്കും.
വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, ത്യക്കേട്ട)
വിദഗ്ദ്ധരുടെ ഉപദേശവും നിർദ്ദേശവും സ്വീകരിച്ച് കാര്യങ്ങൾ ചെയ്യുക. കടബാധ്യത, ജാമ്യം എന്നിവയിൽ ചെന്നു ചാടരുത്. വീഴ്ച, മുറിവ്, ചതവ് കലഹം എന്നിവ വരാതെ നോക്കണം. അശ്രദ്ധ കൊണ്ട് അബദ്ധം വന്നു ചേരുന്നതിനാൽ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് ചെയ്യുക. മാതാപിതാക്കളുമായി വാക്കുതർക്കത്തിന് പോവരുത്. കൈവശമുള്ള പണം കൈവിട്ടു പോവാതെ നോക്കണം. നിശ്ചയദാർഡ്യത്തോടു കൂടിയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. ബാദ്ധ്യതകളിൽ കുടുങ്ങരുത്.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
ചില അപവാദങ്ങൾക്ക് സാധ്യത കാണുന്നു. അനാവശ്യ കാര്യങ്ങൾ മനസ്സിനെ അലട്ടാതിരിക്കാൻ നന്നായി
ഈശ്വര പ്രാർത്ഥന നടത്തുക. വരവ് ചിലവ് കണക്കുകൾ പൊരുത്തപ്പെടുത്തി പോകാൻ ബുദ്ധിമുട്ട് നേരിടും. ആഢംബരം കുറയ്ക്കണം അനർഹരെ സഹായിച്ച് ശുതുത സമ്പാദിക്കാൻ സാദ്ധ്യത കാണുന്നു. വസ്തു സംബന്ധമായ ഇടപാടുകൾക്ക് കാലതാമസം ഉണ്ടാകും. കർമ്മരംഗത്ത് കൂടുതൽ പരീക്ഷണം നേരിടേണ്ടി വരും.
മകരക്കൂറ്
(ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2)
പ്രവർത്തന മേഖലയിൽ പുരോഗതി ഉണ്ടാകും. ഏത് പ്രശ്നത്തിൽ അകപ്പെട്ടാലും പരിഹാര മാർഗ്ഗങ്ങൾ കണ്ടുപിടിച്ച് അതിൽ നിന്ന് രക്ഷ നേടും. കുടുംബത്തിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറി കിട്ടും. ജീവിതത്തിൽ പൊതുവിൽ ഒരു പുരോഗതി കാണുന്നു. വാഹനയോഗം, ഗൃഹമാറ്റം എന്നിവയ്ക്ക് സാധ്യത. വരവ് ചിലവ് കണക്കുകൾ പൊരുത്തപ്പെട്ട് പോവുന്നതാണ്. മിക്കകാര്യങ്ങൾക്കും ഭാഗ്യത്തിൻ്റെ കടാക്ഷം ലഭിക്കും.
കുംഭക്കൂറ്
(അവിട്ടം1/2, ചതയം, പൂരൂരുട്ടാതി 3/4 )
ജോലിയിൽ ഉത്സാഹവും ഉൻമേഷവും വീണ്ടെടുക്കുവാൻ ശ്രമിക്കണം. വെറുതെ ചില വാഗ്വാദങ്ങളിൽ ഏർപ്പെട്ട് ശതുക്കളെ സമ്പാദിക്കും. പാകപ്പിഴകൾ പരിഹരിച്ച് മുന്നോട്ടു പോകുവാൻ ശ്രമിക്കണം. കുടുംബത്തിൻ്റെ സന്തോഷത്തിനു വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യണം. അയൽവാസിയുമായുള്ള ബന്ധങ്ങൾ തകരാറിലാവാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക. മാനസികമായ ആരോഗ്യം മെച്ചമാക്കാൻ കഴിവ് നല്ല രീതിയിൽ ഉപയോഗിക്കണം.
മീനക്കൂറ്
( പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി )
ഓരോകാര്യങ്ങളും ചെയ്യേണ്ടത് കൂടുതൽ ശ്രദ്ധയോടെ ആകണം. അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. സാഹചര്യങ്ങൾക്ക് അനുസൃതമായി ജീവിക്കാൻ ശ്രമിക്കണം. മാതാപിതാക്കളുടെ വാക്കുകളെ ധിക്കരിക്കരുത്. മറ്റുള്ളവരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടരുത്. സ്വന്തം പ്രവർത്തികൾ മൂലം ഏറ്റവും അടുത്ത ബന്ധുജനങ്ങൾ അകന്നു പോകുവാനിടയുണ്ട്. അനിഷ്ടമായ സാഹചര്യങ്ങൾ ബുദ്ധിപൂർവ്വം നേരിടണം. വാഹനം സൂക്ഷിച്ച് കൈകാര്യം ചെയ്യുക. കഠിനാദ്ധ്വാനം വഴി ജീവിത നിലവാരം വർദ്ധിപ്പിക്കാൻ സാധിക്കും.
ജ്യോതിഷി പ്രഭാസീന സി പി
Email ID prabhaseenacp@gmail.com
+91 9961442256
Summary: Predictions: This month for you
Copyright 2024 Neramonline.com. All rights reserved