ഇടവം ലഗ്നക്കാർ വജ്റം ധരിച്ചാൽ വിജയം കൂടെ വരും
ഭാഗ്യരത്‌നങ്ങൾ കണ്ടെത്തുന്നത് ഒരോരുത്തരുടെയും ജന്മനക്ഷത്രം,ജന്മലഗ്നം അല്ലെങ്കിൽ ജന്മക്കൂറ്, ജനനത്തീയതിഇവ നോക്കിയാണ്. മിക്കവരും ജന്മലഗ്നമോ ജന്മക്കൂറോ ആണ് ഇതിന് നോക്കുന്നത്. ലഗ്നാധിപൻ ശുക്രനായ ഇടവലഗ്നത്തിൽ പിറന്നവർക്ക് ധരിക്കാൻ പറ്റിയ രത്നം വജ്റമാണ്. കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി നക്ഷത്രങ്ങളിൽ പിറന്നവരാണ് ഇടവലഗ്നക്കാർ.
1. വജ്റം
ഇടവലഗ്നക്കാർ ലഗ്നാധിപനായ ശുക്രന്റെ രത്‌നമായ വജ്രം ധരിക്കുന്നത് ആരോഗ്യസംരക്ഷണത്തിനും, ദാമ്പത്യ പ്രശ്ന പരിഹാരങ്ങൾക്കും, ആഡംബരജീവിത സൗകര്യങ്ങൾ ലഭിക്കുന്നതിനും കലാ പ്രവർത്തന വിജയത്തിനും നല്ലതാണ്. എല്ലാ ദശാകാലത്തും ഇടവ ലഗ്നക്കാർക്ക് വജ്രം ധരിക്കാം. മോതിരം, ലോക്കറ്റ്, വജ്രാഭരണങ്ങൾ എന്നീ വിധം ധരിക്കാം.
2. മരതകം
ധനസ്ഥാനത്തിന്റെയും (2-ാം ഭാവം) അഞ്ചാം ഭാവത്തിന്റെയും അധിപനായ ബുധന്റെ രത്‌നമായ മരതകവും ഇടവലഗ്നക്കാർക്ക് അനുകൂലമാണ്. വിദ്യാഭ്യാസ വിജയം, ബുദ്ധിശക്തി, ധനലാഭം, പരീക്ഷാ വിജയം, സന്താനലാഭം, സന്താനഗുണം എന്നിവയ്ക്ക് ഉത്തമം. മോതിരമായും ലോക്കറ്റായും ധരിക്കാം.
3. ഇന്ദ്രനീലം
ഇടവ ലഗ്നക്കാർക്ക് ഭാഗ്യാധിപനും, കർമ്മാധിപനുമാണ് ശനി. ശനീശ്വരന്റെ രത്‌നമാണ് ഇന്ദ്രനീലം. ഇന്ദ്രനീലം ഇടവലഗ്നക്കാർ ധരിച്ചാൽ തൊഴിൽ, ബിസിനസ് ഉന്നതി, ഉദ്യോഗക്കയറ്റം, ഭാഗ്യം ഐശ്വര്യം, വാതരോഗ ശമനം, ഭാഗ്യപുഷ്ടി എന്നിവ ലഭിക്കും. മോതിരമായും ലോക്കറ്റായും ധരിക്കാം.
4. ഗോമേദകം
ഇടവലഗ്നക്കാർക്ക് രാഹു, 3, 6, 8, 12 രാശികളിൽ ഒഴിച്ച എവിടെ നിന്നാലും ഗോമേദകം ധരിക്കാം. രാഹു ദശാകാലത്തും ഗോമേദകം ധരിക്കാം. ഇടവ ലഗ്നത്തിന്റെ 11, 9 രാശികളിൽ രാഹു നിൽക്കുന്നവർ ഗോമേദകം ധരിച്ചാൽ വേഗത്തിൽ സാമ്പത്തിക ഉന്നതിയോ, നിധി ലാഭയോഗമോ ഉണ്ടാകും. മോതിരമായും ലോക്കറ്റായും ധരിക്കാം.
5. വൈഡൂര്യം
കേതു ഇടവലഗ്നത്തിന്റെ 3,6,8,12 ഒഴികെ ഏത് രാശിയിൽ നിന്നാലും, വൈഡൂര്യം ധരിക്കാം. ഏത് ദശാകാലത്തും ധരിക്കാം. 11, 9 രാശികളിൽ കേതു നിൽക്കുന്നവർ വൈഡൂര്യം ധരിച്ചാൽ ബിസിനസ് വിജയം. സാമ്പത്തിക ഉന്നതി, സാമൂഹ്യ ബഹുമതി എന്നിവ ലഭിക്കും. മോതിരമായും ലോക്കറ്റായും ധരിക്കാം.
– ആർ.സഞ്ജീവ് കുമാർ,ജ്യോതിഷ് അസ്ട്രോളജിക്കൽ സെന്റർ,തിരുവനന്തപുരം – 695 014. Mobile#: 9447251087, 9526480571. email: jyothisgems@gmail.com