Sunday, 6 Oct 2024

ഇത് മൂന്ന് തവണ ചെല്ലുന്നത് വിഷ്ണു സഹസ്രനാമ ജപ തുല്യം

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

കാര്യസിദ്ധിക്കും വിജയത്തിനും ഉത്തമമായ മന്ത്രമാണ് വിഷ്ണു സഹസ്രനാമം. ശംഖു ചക്ര ഗദാ ധാരിയായ മഹാവിഷ്ണുവിന്‍റെ രൂപത്തെയും ഭാവത്തെയും വർണ്ണിക്കുന്ന വിധത്തിലാണ് പ്രപഞ്ച പരിപാലകനായ വിഷ്ണുവിന്‍റെ ആയിരം പേരുകൾ ഈ സഹസ്രനാമത്തിൽ കോർത്തിരിക്കുന്നത്. ഈ ആയിരം പേരുകൾ നാമാവലിയായോ സ്തോത്രമായോ എല്ലാ ദിവസവും ജപിക്കുന്നത് കാര്യസിദ്ധിക്കും ജീവിതത്തിലെ ഏത് തരത്തിലുള്ള പ്രതിസന്ധികൾ തരണം ചെയ്യുന്നതിനും പരീക്ഷകൾ ഉൾപ്പെടെ എന്തിലും ജയിക്കുന്നതിനും ഉത്തമമാണ്. മഹാഭാരതം അനുശാസന പര്‍വം എന്ന അദ്ധ്യായത്തില്‍ നിന്നുമാണ് 1000 നാമങ്ങൾ എടുത്തിരിക്കുന്നത്.

കുരുക്ഷേത്രത്തിൽ ശരശയ്യയിൽ ദേഹത്യാഗത്തിനുള്ള മുഹൂർത്തവും കാത്തു കിടന്ന ഭീഷ്മാചാര്യർ യുധിഷ്ഠിരന് ഉപദേശിച്ചു നൽകിയതാണ് വിഷ്ണു സഹസ്രനാമം. ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ സാമീപ്യത്തിലാണ് ഭീഷ്മാചാര്യർ തന്നെ കണ്ടു വണങ്ങി അനുഗ്രഹം തേടിയ യുധിഷ്ഠിരന് സഹസ്രനാമം നൽകിയത്. വിഷ്ണു സഹസ്രനാമം ജപിക്കാതെയോ കേൾക്കാതെയോ ഒരു ദിവസം പോലും കടന്നു പോകാൻ പാടില്ല എന്നാണ് ആചാര്യ വിധി. പത്മപുരാണത്തിലും മത്സ്യപുരാണത്തിലും മറ്റും വേദവ്യാസന്‍ സ്വയം രചിച്ചതായ മറ്റു വിഷ്ണുസഹസ്രനാമങ്ങള്‍ ഉണ്ടെങ്കിലും, മഹാഭാരതത്തിന്‍റെ ഭാഗമായ വിഷ്ണുസഹസ്ര നാമമാണ് ഏറെ പ്രചാരത്തിലുള്ളത്. എല്ലാ ദിവസവും രാവിലെ വൃത്തിയോടെയും ശുദ്ധിയോടെയും നിലവിളക്കിനു മുന്നിലിരുന്ന് കാര്യസിദ്ധിക്കും സർവ കാര്യ വിജയത്തിനുമായി വിഷ്ണു സഹസ്രനാമം ചൊല്ലുന്നത് അത്യുത്തമമാണ്. താഴെ പറയുന്ന സ്ത്രോത്രം ദിവസവും മൂന്ന് തവണ ചൊല്ലുന്നത് വിഷ്ണു സഹസ്രനാമം പൂര്‍ണമായി ജപിക്കുന്നതിന് തുല്യമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഇതാണ്
ആ സ്തോത്രം:

ശ്രീരാമ രാമ രാമേതി
രമേ രാമേ മനോരമേ,
സഹസ്രനാമ തത്തുല്യം
രാമനാമ വരാനനേ,
ശ്രീരാമനാമ വരാനന
ഓം നമ: ഇതി

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Summary: Significance of Vishnu Sahasranama Japam

error: Content is protected !!
Exit mobile version