ഇളംകൊള്ളൂർ അതിരാത്ര മഹായാഗം യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും
കോന്നി ഇളംകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ 2024 ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കുന്ന അതിരാത്ര മഹായാഗം ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഹിതാ ഫൗണ്ടേഷൻ്റെ നേതൃത്വത്തിലാണ് പത്തനംതിട്ടയ്ക്ക് സമീപം കോന്നിയിൽ അതിരാത്ര മഹായാഗം നടത്തപ്പെടുന്നത്. മദ്ധ്യതിരുവിതാംകൂറിൽ ആദ്യമായാണ് അതിരാത്ര മഹായാഗം നടക്കുന്നത്. സംഹിത ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ 2015 ഏപ്രിൽ 15 ന് തുടങ്ങി 21 ന് സമാപിച്ച സോമയാഗത്തിൻ്റെ അനന്തര യജ്ഞമായാണ് അതിരാത്ര മഹായാഗം നടക്കുന്നത്.
ഇളകൊള്ളൂർ അതിരാത്ര മഹായാഗത്തിന്റെ സ്വാഗത സംഘ കാര്യാലയം പൂജനീയ സ്വാമിനിദേവി ജ്ഞാനാഭനിഷ്ഠാനന്ദഗിരി ഉദ്ഘാടനം ചെയ്തു. എൻഎസ്സ് എസ്സ് പ്രതിനിധി സഭാ അംഗവും സ്വാഗത സംഘം ജനറൽ കൺവീനറുമായ പി.ആർ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് കെ.പത്മകുമാർ, എ. ആർ രാഘവൻ (സാംബവ മഹാസഭ ), ഡോ.നാരായണ ഭട്ടതിരിപ്പാട്, വേദാഗ്നി സൂര്യഗായത്രി അരുൺ, രാഷ്ട്രിയ സ്വയംസേവക സംഘം കോന്നി ഖണ്ഡ് കാര്യവാഹ് സജി വലഞ്ചുഴി, അയ്യപ്പസേവാസമാജം സംസ്ഥാന ജോ.ജനറൽ സെക്രട്ടറി അഡ്വ ജയൻ ചെറുവള്ളി,
മീന എം നായർ, ഇളകൊള്ളൂർ ക്ഷേത്ര ഭരണ സമിതി പ്രസിഡൻറ് സരോജ് കുമാർ, സ്വാഗതസംഘം പി ആർ ഒ പി. വി ഹരികുമാർ, വെട്ടൂർ ശങ്കർ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുവായൂർ തന്ത്രി മുഖ്യൻ ഡോ: ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഈ യാഗത്തിന് ഉപദേശവും നേതൃത്വവും നൽകുന്നു. ഭാരതത്തിലെ പ്രമുഖ വേദ പണ്ഡിതനായ കർണാടക ഗോകർണ്ണം സ്വദേശി ഡോ: ഗണേഷ് ജോഗ്ലേക്കർ ആണ് യാഗാചര്യൻ. സംസ്കൃതപണ്ഡിതൻ ഡോ നാരായണൻ ഭട്ടതിരിപ്പാട് ഉൾപ്പെടെ നിരവധി ആചാര്യൻമാരും, പണ്ഡിതരും യാഗത്തിനു നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്: വിഷ്ണു കോന്നി: 9496336510
Copyright 2024 Neramonline.com. All rights reserved