Sunday, 29 Sep 2024

ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രംഅതിരാത്ര മഹായാഗത്തിന് ഒരുങ്ങുന്നു

മദ്ധ്യതിരുവിതാംകൂറിൽ ആദ്യമായി അതിരാത്ര മഹായാഗം നടക്കുന്നു.
പത്തനംതിട്ട, കോന്നി ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ
2024 ഏപ്രിൽ 21 മുതൽ മെയ് 1 വരെ സംഹിതാ ഫൗണ്ടേഷൻ്റെ നേതൃത്വത്തിലാണ് ഈ അതിരാത്ര മഹായാഗം നടത്തപ്പെടുന്നത്. 2015 ഏപ്രിൽ 15 മുതൽ 21 വരെ നടന്ന സോമയാഗത്തിൻ്റെ അനന്തര യജ്ഞമായാണ് അതിരാത്ര മഹായാഗം നടത്തപ്പെടുന്നത്. ഗുരുവായൂർ തന്ത്രി മുഖ്യൻ ഡോ: ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഈ യാഗത്തിന് ഉപദേശവും നേതൃത്വവും നൽകുന്നു. ഭാരതത്തിലെ പ്രമുഖ വേദ പണ്ഡിതനായ കർണാടക ഗോകർണ്ണം സ്വദേശി ഡോ: ഗണേഷ് ജോഗ്ലേക്കർ ആണ് യാഗാചര്യൻ. സംസ്കൃതപണ്ഡിതനായ ഡോ നാരായണൻ ഭട്ടതിരിപ്പാട് ഉൾപ്പെടെ നിരവധി ആചാര്യൻമാരും, പണ്ഡിതരും യാഗത്തിനു നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്: വിഷ്ണു കോന്നി: 9496336510

error: Content is protected !!
Exit mobile version