ഇളനീർ സംഘങ്ങൾ വ്രതം ആരംഭിച്ചു
ദക്ഷിണ കാശിയായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള ഇളനീരാട്ടത്തിനായുള്ള ഇളനീർ സംഘങ്ങൾ വ്രതം തുടങ്ങി. വിഷുനാളില്‍ അരംഭിക്കുന്ന വ്രതാനുഷ്ഠാനം ഇളനീരാട്ടം നടക്കുന്ന 45 ദിവസം വരെ നീളും ഇളനീരാട്ടത്തിനു വേണ്ട ഇളനീരുകൾ മലബാറിലെ തിയ്യസമുദായക്കാരാണ് എത്തിക്കുന്നത്.
നെയ്യാട്ടം നടക്കുന്ന ദിവസം അതാത് ദേശത്തെ ക്ഷേത്ര കഞ്ഞിപ്പുരകളില്‍ കുളിച്ച് ഈറനണിഞ്ഞ് എത്തുന്നതു മുതല്‍ കഠിന വ്രതമാരംഭിക്കുകയാണ്. ഒരു നേരത്തോടെ ആരംഭിക്കുന്ന കഠിനവ്രതം ഇളനീര്‍ ആട്ടത്തോടെയാണ് പൂര്‍ത്തിയാകുക. നെയ്യാട്ട ദിനം മുതല്‍ ഒന്നിച്ച് കഞ്ഞിപ്പുരകളിലാണ് ഇളനീര്‍ സംഘങ്ങള്‍ താമസിക്കുക. മൂപ്പന്റെ നേതൃത്വത്തില്‍ താമസിക്കുന്ന വ്രതക്കാര്‍ക്ക് ജീവിത രീതി തന്നെ ചിട്ടവട്ടങ്ങള്‍ നിറഞ്ഞതാണ്. പുലര്‍ച്ചെ എഴുന്നേല്‍ക്കുന്ന വ്രതക്കാര്‍ കുളിച്ച് ഈറനണിഞ്ഞ് ശുദ്ധി വരുത്തിയാണ് പ്രഭാത ഭക്ഷണം തയാറാക്കുന്നത്. എല്ലാവരും ഒരുമിച്ച് ഇരുന്ന് പാളയില്‍ പ്ലാവില കോട്ടിയുണ്ടാക്കിയ കോരി ഉപയോഗിച്ചാണ് ഭക്ഷണം കഴിക്കുന്നത്. തുടര്‍ന്ന് കാരണവര്‍ എല്ലാവര്‍ക്കും വായില്‍ കൊള്ളാന്‍ വെള്ളം നല്കി ഒരുമിച്ച് എണീറ്റ് കിഴക്ക് ദര്‍ശനമായി നിന്ന് ഓംകാര ശബ്ദം മുഴക്കും. തുടന്ന് വെറ്റില മുറക്കാന്‍ മൂപ്പന്‍ നല്കിയാണ് ചടങ്ങുകള്‍ അവ സാനിപ്പിക്കുന്നത്. മൂന്നു നേരം മാത്രമാണ് ഭക്ഷണം സ്വയം പാചകം ചെയ്തു കഴിക്കുക. ഒരോ പ്രാവശ്യവും ഭക്ഷണത്തിന് മുന്‍പ് കുളിച്ച് ശുദ്ധി വരുത്തണം. നൂറ്റാണ്ടു മുന്‍പുള്ള ആചാരങ്ങള്‍ അണുവിട തെറ്റിക്കാതെയാണ് അനുഷ്ഠിക്കുന്നത്.
നെയ്യാട്ടം നടക്കുന്ന ദിവസം അതാത് ദേശത്തെ ക്ഷേത്ര കഞ്ഞിപ്പുരകളില്‍ കുളിച്ച് ഈറനണിഞ്ഞ് എത്തുന്നതു മുതല്‍ കഠിന വ്രതമാരംഭിക്കുകയാണ്. ഒരു നേരത്തോടെ ആരംഭിക്കുന്ന കഠിനവ്രതം ഇളനീര്‍ ആട്ടത്തോടെയാണ് പൂര്‍ത്തിയാകുക. നെയ്യാട്ട ദിനം മുതല്‍ ഒന്നിച്ച് കഞ്ഞിപ്പുരകളിലാണ് ഇളനീര്‍ സംഘങ്ങള്‍ താമസിക്കുക. മൂപ്പന്റെ നേതൃത്വത്തില്‍ താമസിക്കുന്ന വ്രതക്കാര്‍ക്ക് ജീവിത രീതി തന്നെ ചിട്ടവട്ടങ്ങള്‍ നിറഞ്ഞതാണ്. പുലര്‍ച്ചെ എഴുന്നേല്‍ക്കുന്ന വ്രതക്കാര്‍ കുളിച്ച് ഈറനണിഞ്ഞ് ശുദ്ധി വരുത്തിയാണ് പ്രഭാത ഭക്ഷണം തയാറാക്കുന്നത്. എല്ലാവരും ഒരുമിച്ച് ഇരുന്ന് പാളയില്‍ പ്ലാവില കോട്ടിയുണ്ടാക്കിയ കോരി ഉപയോഗിച്ചാണ് ഭക്ഷണം കഴിക്കുന്നത്.
തുടര്‍ന്ന് കാരണവര്‍ എല്ലാവര്‍ക്കും വായില്‍ കൊള്ളാന്‍ വെള്ളം നല്കി ഒരുമിച്ച് എണീറ്റ് കിഴക്ക് ദര്‍ശനമായി നിന്ന് ഓംകാര ശബ്ദം മുഴക്കും. തുടന്ന് വെറ്റില മുറക്കാന്‍ മൂപ്പന്‍ നല്കിയാണ് ചടങ്ങുകള്‍ അവ സാനിപ്പിക്കുന്നത്. മൂന്നു നേരം മാത്രമാണ് ഭക്ഷണം സ്വയം പാചകം ചെയ്തു കഴിക്കുക. ഒരോ പ്രാവശ്യവും ഭക്ഷണത്തിന് മുന്‍പ് കുളിച്ച് ശുദ്ധി വരുത്തണം. നൂറ്റാണ്ടു മുന്‍പുള്ള ആചാരങ്ങള്‍ അണുവിട തെറ്റിക്കാതെയാണ് അനുഷ്ഠിക്കുന്നത്.