ഇഷ്ടവിവാഹസിദ്ധിക്ക് 48 ശ്രീകൃഷ്ണ മന്ത്രങ്ങൾ
തന്ത്രരത്‌നം പുതുമന മഹേശ്വരൻ നമ്പൂതിരി
ഒരോരോ കാരണങ്ങളാൽ വിവാഹം നീണ്ടു പോകുന്നതിൽ വിഷമിക്കുന്നവരും മാതാപിതാക്കളും എത്രയെത്രയാണ്. പലരുടെയും വിവാഹം തടസപ്പെടുന്നത് മറ്റുള്ളവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ പോലും കഴിയാത്ത കാരണങ്ങളാലാണ്. വേറെ ചിലർ തീ തിന്നുന്നത് ആഗ്രഹിക്കുന്നയാളിനെ വിവാഹം കഴിക്കുന്നതിന് നേരിടുന്ന തടസങ്ങൾ കാരണമാണ്. ഇക്കൂട്ടർക്കെല്ലാം എപ്പോഴും അഭയമാണ് പ്രേമോദാരനായ, ആശ്രിത വത്സലനായ ശ്രീകൃഷ്ണ ഭഗവാൻ. ശ്രദ്ധയോടെ, ഭക്തിയോടെ സമർപ്പണത്തോടെ ശ്രീകൃഷ്ണ ഭഗവാനെ ആരാധിച്ചാൽ മതി തീർച്ചയായും നമ്മുടെ എല്ലാവിധ ദു:ഖങ്ങളും തുടച്ചുമാറ്റപ്പെടും. വിവാഹ തടസം അകറ്റുന്നതിനും ഇഷ്ടവിവാഹസിദ്ധിക്കും ദാമ്പത്യ ജീവിതത്തിലെ കലഹങ്ങൾ പരിഹരിക്കാനും പ്രേമബന്ധം സഫലമാക്കുന്നതിനും ഉത്തമമായ 48 മന്ത്രങ്ങളുണ്ട്. ഇത് എല്ലാ ദിവസവും രാവിലെയും വൈകിട്ടും ചിട്ടയോ ജപിച്ചാൽ ഈ വിഷമങ്ങളെല്ലാം പരിഹരിക്കപ്പെടും. ജപാരംഭത്തിന് ഉത്തമം ബുധൻ, വ്യാഴം ദിവസങ്ങളാണ്. അഷ്ടമി, പൗർണ്ണമി തിഥികളും രോഹിണി, തിരുവോണം നക്ഷത്രങ്ങളും അഷ്ടമി രോഹിണി, ദീപാവലി തുടങ്ങിയ ശ്രീകൃഷ്ണ പ്രധാന ദിവസങ്ങളും നല്ലതാണ്. യാതൊരു തരത്തിലുള്ള വ്രതവും ജപത്തിന് നിർബന്ധമില്ല. നെയ്‌വിളക്ക് കൊളുത്തി അതിനു മുമ്പിലിരുന്ന് ജപിക്കുകയാണ് വേണ്ടത്. 2 നേരവും ഈ 48 മന്ത്രങ്ങളും 3 പ്രാവശ്യം വീതം ജപിക്കുക. ഇപ്രകാരം 12 ദിവസം തുടർച്ചയായി ജപിച്ചാൽ അനുകൂല ഫലങ്ങൾ കണ്ടു തുടങ്ങും. ഒരു മാറ്റവും കാണുന്നില്ലെങ്കിൽ തടസങ്ങൾ കഠിനമാണെന്ന് തിരിച്ചറിഞ്ഞ് ക്ഷമയോടെ ജപം തുടരുക.
ഓം ക്ലീകാരയുക്തായ നമ:
ഓം ലസത്കാരായ നമ:
ഓം മധുപ്രിയായ നമ:
ഓം മധുവന്ദിതായ നമ:
ഓം ശശിധരായ നമ:
ഓം ശശാങ്കായ നമ:
ഓം വായുസംഘാതിനേ നമ:
ഓം സുഗന്ധായ നമ:
ഓം ഗഗനചാരിണേ നമ:
ഓം രഹസ്യസ്ഥാനായ നമ:
ഓം നൃത്തായ നമ:
ഓം നീലചികുരായ നമ:
ഓം ക്‌ളീം യുക്തായ നമ:
ഓം പ്രമോദായ നമ:
ഓം പ്രഭവേ നമ:
ഓം ചതുർയുക്തായ നമ:
ഓം ഷഷ്ഠയേ നമ:
ഓം പ്രസേനായ നമ:
ഓം ദമ്പതീപൂജനപ്രിയായ നമ:
ഓം പൂജകപ്രിയായ നമ:
ഓം ദീപാലങ്കാരപ്രിയായ നമ:
ഓം വിശ്വസാക്ഷിണേ നമ:
ഓം ഗ്രന്ഥാത്മകായ നമ:
ഓം ബ്രഹ്മവന്ദിതായ നമ:
ഓം ദേവാധിനാഥായ നമ:
ഓം പ്രേമരൂപിണേ നമ:
ഓം ഭ്രൂമദ്ധ്യസ്ഥിതായ നമ:
ഓം നിഖിലാകൃതയേ നമ:
ഓം ഓംകാരായ നമ:
ഓം സ്‌നിഗ്ധായ നമ:
ഓം കാമായ നമ:
ഓം രസയുക്തായ നമ:
ഓം കന്ദർപ്പവന്ദിതായ നമ:
ഓം ഹൃദ്ദേശസ്ഥിതായ നമ:
ഓം രക്ഷേശ്വരായ നമ:
ഓം ജ്ഞാനിനേ നമ:
ഓം പരശുപ്രിയായ നമ:
ഓം മഹതേ നമ:
ഓം ഭ്രാമരായ നമ:
ഓം മഞ്ചിധാമ്‌നേ നമ:
ഓം കാവ്യ രൂപീണേ നമ:
ഓം നിത്യതൃപ്തായ നമ:
ഓം മേരു നിധയേ നമ:
ഓം വർഷായ നമ:
ഓം മോഹിതായ നമ:
ഓം രഞ്ജിനൈ്യ നമ:
ഓം ക്ഷേത്രഞ്ജായ നമ:
ഓം സിദ്ധീശായ നമ:
തൃക്കൈവെണ്ണ, പാൽപ്പായസം, ത്രിമധുരം, കദളിപ്പഴം, എന്നിവയാണ് ഭഗവാന്റെ പ്രധാന നിവേദ്യങ്ങൾ. പാൽ, കരിക്ക്, പനിനീര്, തുളസിജലം എന്നിവ കൊണ്ടുള്ള അഭിഷേകവും തുളസിമാല, താമരമാല, മഞ്ഞപട്ട് എന്നിവ ചാർത്തുന്നതും കൃഷ്ണപ്രീതിക്ക് ശ്രേഷ്ഠമാണ്. ബുധൻ, വ്യാഴം ദിവസങ്ങളിലോ അല്ലെങ്കിൽ സ്വന്തം കഴിവിനൊത്ത വിധം മാസത്തിൽ ഒരു തവണയോ ഏതെങ്കിലും വഴിപാടുകൾ ഈ മന്ത്രങ്ങൾ ജപിക്കുന്നതിനൊപ്പം ക്ഷേത്രത്തിൽ നടത്തുക. തീർച്ചയായും അനുകൂല ഫലം ലഭിക്കും.
സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655