Thursday, 3 Apr 2025

ഇഷ്ട വിവാഹത്തിന് ശ്രീകൃഷ്ണാരാധന

പ്രണയ സാഫല്യത്തിനും ദാമ്പത്യഭദ്രതക്കും ഇഷ്ടവിവാഹലബ്ധിക്കും, വിവാഹ തടസം നീങ്ങുന്നതിനും  ശ്രീകൃഷ്ണ – രാധികാ മന്ത്രം ജപിക്കുന്നത്  ഉത്തമമാണ്.  ഈ മന്ത്രം ചൊല്ലി ശ്രീകൃഷ്ണഭഗവാനെ ഉപാസിച്ചാല്‍ തീർച്ചയായും  പ്രേമസാഫല്യവും ഇഷ്ടവിവാഹലബ്ധിയും ഉണ്ടാകുമെന്ന് അനുഭവം സിിദ്ധിച്ചവർ പറയുന്നു.. ധാരാളം ആലോചന വന്നിട്ടും വിവാഹം നടക്കാത്തവര്‍ക്കും നല്ല ബന്ധം ലഭിക്കുന്നതിനും കുടുംബ ജീവിതത്തില്‍ കലഹം നേരിടുന്നവര്‍ രമ്യതയിലാകുന്നതിനും വശ്യശക്തിയുള്ള ഈ മന്ത്രം ഗുണകരമാണ്.

ഓം നാരായണായ ശ്രീകൃഷ്ണ
ഗോപാലമൂര്‍ത്തയേ 
കേശവായ ഔഷിവന്ദിതായ 
രാമാര്‍ച്ചിതാബ്ജരൂപീണേ 
സൂര്യായ  മാധവായ ശ്രീം ശ്രീം  വാസുദേവായ 
രാമായ നിത്യായ മംഗളായ 
ശ്രീം ശ്രീം പ്രമദാര്‍ച്ച്യായ ജ്ഞാനായ 
രാധികാപ്രിയായ സനാതനായ  ശ്രീം  നമഃ  
ഓം നമോ ഭഗവതേ നാരായണായ 
സത്യായ മംഗല്യമൂര്‍ത്തയേ മാര്‍ഗ്ഗസ്ഥായ 
മഹതേ ഹൃദ്ദേശ അധിഷ്ഠിതായ 
ദീപ്‌ത്രേ ജ്യോതി രൂപായ
ശത്രുസംഹാരരൂപായ  
ശംഭുപ്രിയായ ശത്രുവംശവിഘാതിനേ 
ഗോ ഗോപ ഗോപീജന പ്രിയംകരായ 
സര്‍വ്വായനമഃ 

ആറു പ്രാവശ്യം വീതം നിത്യേന രണ്ടു നേരം ജപിക്കണം.  ശ്രീ ഷ്ണ പ്രധാനമായ ഒരു ദിവസം തുടങ്ങി 41 ദിവസം ജപിക്കുന്നത് ഉത്തമം. 

error: Content is protected !!
Exit mobile version