ഈ ആഴ്ചയിലെ നക്ഷത്രഫലം
(2024 മേയ് 26 – ജൂൺ 1 )
ജ്യോതിഷരത്നം വേണു മഹാദേവ്
2024 മേയ് 26 ന് ധനുക്കൂറിൽ മൂലം നക്ഷത്രത്തിൽ തുടങ്ങി ജൂൺ 1 ന് മീനക്കൂറിൽ രേവതി നക്ഷത്രത്തിൽ അവസാനിക്കുന്ന ഈ ആഴ്ച പ്രത്യേക പ്രാധാന്യമുള്ള വിശേഷ ദിവസങ്ങൾ ഒന്നുമില്ല. ഈ ആഴ്ചയിലെ
നക്ഷത്രഫലം :
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
സമൂഹത്തിൽ സ്വാധീനം വർദ്ധിക്കും. തെറ്റിദ്ധാരണകൾ തിരുത്താൻ കഴിയും. വരുമാനം വർദ്ധിക്കും. തൊഴിലിൽ അർഹമായ അംഗീകാരവും ലഭിക്കും. സഹോദരങ്ങളും സ്വന്തക്കാരും സഹായിക്കും. ഗൃഹ നിർമ്മാണത്തിന് വായ്പ ലഭിക്കും. പുതിയ പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കും. വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയും. സന്താനത്തിന് മികച്ച ജോലി, ശമ്പള വർദ്ധനവ് ലഭിക്കും. വിവാഹം തീരുമാനിക്കും. ആഗ്രഹിച്ച സ്ഥലം മാറ്റത്തിന് സാധ്യത. നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക .
ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
ധനപരമായ ഇടപാടുകൾക്കും ഭൂമി ക്രയവിക്രയത്തിനും പറ്റിയ സമയമാണ്. എന്നാൽ വലിയ നിക്ഷേപങ്ങൾ
ഒന്നും തന്നെ ഇപ്പോൾ നടത്തരുത്. ഗൃഹസംബന്ധമായ സുപ്രധാന കാര്യങ്ങളിൽ മുതിർന്നവരുടെ നിർദ്ദേശങ്ങൾ
പരിഗണിക്കണം. എല്ലാക്കാര്യത്തിലും പ്രായോഗിക സമീപനം സ്വീകരിക്കും. തൊഴിൽ രംഗത്ത് അവസരങ്ങൾ
ഭംഗിയായി പ്രയോജനപ്പെടുത്തും. ജീവിതത്തിൽ ഏറെ നിർണ്ണായകമായ ഒരു ഘട്ടം തരണം ചെയ്യും. നിത്യവും
108 തവണ വീതം ഓം നമോ നാരായണായ ജപിക്കണം.
മിഥുനക്കൂറ്
(മകയിരം 3, 4 തിരുവാതിര, പുണർതം 1, 2, 3 )
ആരോഗ്യം മെച്ചപ്പെടും. വിനോദപരിപാടികളിൽ സജീവമാകും. മന: സംഘർഷം ഒഴിയും. സന്തോഷവും
സമാധാനവും ലഭിക്കും. പുതിയ വീട് സ്വന്തമാക്കാൻ കഴിയും. വരുമാനം വർദ്ധിക്കും. സ്വജനങ്ങളിൽ നിന്നും
സാമ്പത്തികമായി ദുരനുഭവങ്ങൾക്ക് സാധ്യതയുണ്ട്. ഭാവി ഭംഗിയാക്കാൻ വേണ്ട നടപടികൾക്ക് തുടക്കം കുറിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി നേടും. ശരിയായ തീരുമാനമെടുക്കും. എന്നും ഓം ശ്രീം നമഃ ജപിക്കണം.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
വരുമാനം മെച്ചപ്പെടും; അതിനൊപ്പം ചെലവും കുടും. സുപ്രധാന ചുമതലകൾ ഭംഗിയായി നിറവേറ്റും. കഴിവും
കർമ്മശേഷിയും വർദ്ധിക്കും. വ്യാപാരത്തിൽ തടസം അതിജീവിക്കും. യാത്രകൾ മാറ്റിവയ്ക്കും. വീണ്ടും ഒരു
വായ്പയെടുക്കുന്നത് ഒഴിവാക്കണം. അപ്രതീക്ഷിത തടസങ്ങൾ അതിജീവിക്കും. കുടുംബാംഗങ്ങളുടെയും
സുഹൃത്തുക്കളുടെ സഹായം ഏറെ ആശ്വാസകരമാകും. എന്നും 108 തവണ വീതം ഓം നമഃ ശിവായ ജപിക്കണം.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ആലോചിച്ച് നടത്തുന്ന നിക്ഷേപം ഭാവിയിൽ ഗുണം ചെയ്യും.കുടുംബാംഗങ്ങളുടെ ആരോഗ്യ കാര്യത്തിൽ
ശ്രദ്ധ പുലർത്തും. ഉദ്യോഗസ്ഥർക്ക് ശമ്പളത്തിൽ മികച്ച വർദ്ധനവ് ഉണ്ടാകും. കച്ചവടത്തിൽ ഈശ്വരാധീനവും ഭാഗ്യവും കാര്യമായി സഹായിക്കും. ആത്മവിശ്വാസവും ധൈര്യവും വർദ്ധിക്കും. കുടുംബപരമായ കാര്യങ്ങൾക്ക്
കൂടുതൽ സമയം ചെലവഴിക്കും. വിവാഹാലോചനയിൽ പുരോഗതി നേടും. ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം ചിത്തിര 1, 2 )
തൊഴിൽ രംഗത്ത് പുരോഗതിയുണ്ടാകും. സാഹചര്യം അനുകൂലമാകും. സങ്കീർണ്ണമായ ചില പ്രശ്നങ്ങൾക്ക് പരിഹാരം കാണും. മേലുദ്യോഗസ്ഥരുടെ പ്രശംസ കിട്ടും. ബുദ്ധിപരമായ നീക്കങ്ങൾ ധനപരമായി പ്രയോജനം ചെയ്യും. പുതിയ കാര്യങ്ങൾ പഠിക്കാൻ നല്ല അവസരം ലഭിക്കും. വിവാഹം തീരുമാനിക്കും. ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. കലാരംഗത്ത് അഭിമാനകരമായ നേട്ടം കൊയ്യും. ഓം വചത്ഭുവേ നമഃ നിത്യവും ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
ബിസിനസിൽ പ്രതീക്ഷാഭരിതമായ പുരോഗതി നേടും. സേവന രംഗത്ത് തടസങ്ങൾ മാറും. സൗഹൃദങ്ങൾ ദൃഢമാകും. വെല്ലുവിളികൾ ധൈര്യസമേതം നേരിടും. അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തും. രോഗം ശമിക്കും. കർമ്മരംഗം വികസിക്കും. ആത്മാർത്ഥമായ പ്രവർത്തനങ്ങൾക്ക് അംഗീകാരം കിട്ടും. ആഗ്രഹങ്ങൾ സാധിക്കും. ഗൃഹത്തിൽ ഐശ്വര്യവും സമാധാനവും നിലനിൽക്കും. ബിസിനസ് യാത്രകൾ ഒഴിവാക്കാൻ കഴിയില്ല. എന്നും ഓം ഹം ഹനുമതേ നമഃ ജപിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
കാർഷികാദായത്തിൽ നല്ല വർദ്ധനവുണ്ടാകും. വിദേശ യാത്രയ്ക്ക് സാധ്യത കൂടുതലാണ്. സർക്കാറിൽ നിന്നും കിട്ടാനുള്ള ധനം ലഭിക്കും. ഗൃഹനിർമ്മാണം, നവീകരണം ആരംഭിക്കും. ബന്ധുക്കളുടെ സഹായത്തിൽ സന്തോഷം തോന്നും. ഗൃഹപരമായ ചില ചുമതലകൾ ഏറ്റെടുത്ത് കൃത്യമായി നിറവേറ്റും. മാതാപിതാക്കളുടെ കാര്യത്തിൽ തികഞ്ഞ ശ്രദ്ധ പുലർത്തും. കാരുണ്യ പ്രവർത്തനങ്ങൾ നടത്തും. ഓം ഗം ഗണപതയേ നമഃ 108 ഉരു ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
സാമ്പത്തികസ്ഥിതി ആശങ്ക സൃഷ്ടിക്കും. സങ്കീർണ്ണമായ സാഹചര്യങ്ങൾ അതിജീവിക്കാൻ വിശ്വസ്തരുടെ ഉപദേശവും സഹായവും തേടും. തൊഴിൽപരമായ ആവശ്യത്തിന് പല തവണ മാറ്റിവച്ച വിദൂരയാത്രയ്ക്ക്
തയ്യാറെടുക്കും. ഭൂമി സംബന്ധമായ രേഖകളിലെ പ്രശ്നങ്ങൾ ശരിയാക്കിക്കിട്ടും. സന്താനങ്ങളുടെ കഴിവിൽ അഭിമാനം തോന്നുന്ന സന്ദർഭങ്ങളുണ്ടാകും. വിദേശത്ത് കഴിയുന്നവർ സന്തോഷ വാർത്ത കേൾക്കും .
എല്ലാ ദിവസവും ദുർഗ്ഗാ സപ്ത ശ്ലോകി ജപിക്കണം.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ആഗ്രഹിച്ച പോലെ പഠനം മുന്നോട്ടു കൊണ്ടു പോകും കേസുകളിൽ നിന്നും മോചനം ലഭിക്കും. പുതിയ വാഹനം വാങ്ങും. വരുമാനം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി ഭദ്രമാകും. ഭാവിയിൽ ഗുണകരമാകുന്ന നിക്ഷേപങ്ങൾ നടത്തും. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ നിർബ്ബന്ധിതമാകും. ഗൃഹത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത. സർക്കാറിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. ബിസിനസ് സംബന്ധമായ യാത്രകൾ ഗുണം ചെയ്യും. വ്യാഴാഴ്ച നരസിംഹമൂർത്തിയെ ഭജിക്കാൻ മറക്കരുത്.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ആത്മവിശ്വാസവും കഴിവും വർദ്ധിക്കും. സ്ഥാനമാനം, അംഗീകാരം ലഭിക്കും. തൊഴിൽപരമായ ആവശ്യത്തിന് വീട് വിട്ട് നിൽക്കേണ്ടി വരും. സാമ്പത്തിക ഇടപാടിൽ മികച്ച ലാഭം കിട്ടും. വാഹനം മാറ്റി വാങ്ങും. മാനസിക സമ്മർദം കുറയും. കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. മത്സരത്തിൽ വിജയം വരിക്കും. ആഗ്രഹങ്ങൾ
സഫലമാകും. സന്താനത്തിന്റെ വിവാഹാലോചനയിൽ പുരോഗതിയുണ്ടാകും. സംയുക്തസംരംഭം വിജയിക്കും.
സർപ്പ പ്രീതികരമായ കർമ്മങ്ങൾ ചെയ്യാൻ മറക്കരുത്.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ചിരകാല മോഹം അനായാസം സാധിക്കും. പുതിയ സൗഹൃദം ഗുണം ചെയ്യും. തീരുമാനത്തിൽ നിന്ന് മാറില്ല.
പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും. ആരോഗ്യം മെച്ചപ്പെടും. ജോലിയിൽ മാറ്റം വരും. ആഹ്ലാദകരമായ അനുഭവങ്ങൾ ഉണ്ടാകും. വ്യാപാരത്തിൽ അഴിച്ചു പണി നടത്തും. ഭൂമി, വീട് എന്നിവ സ്വന്തമാക്കാൻ കഴിയും. കുടുംബ സ്വത്ത് കൈവശം വരും. കാരുണ്യ പ്രവർത്തനം നടത്തും. നിത്യവും ഓം ഭദ്രകാള്യൈ നമഃ ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559
Summary: Weekly Star predictions based on moon sign
Copyright 2024 Neramonline.com. All rights reserved