Friday, 20 Sep 2024

ഈ ഗണേശ സ്തുതി ഒരാഴ്ച ചൊല്ലിയാൽ
ജീവിതത്തിൽ ഐശ്വര്യം വന്നു നിറയും

മംഗള ഗൗരി
സകല മംഗളങ്ങളുടെയും ഇരിപ്പടമായ ഗണപതി ഭഗവാന്റെ കൃപാകടാക്ഷം നേടാൻ കഴിഞ്ഞാൽ ജീവിതത്തിൽ നേടാൻ കഴിയാത്തതായി ഒന്നുമില്ല. ദാരിദ്ര്യവും കടബാദ്ധ്യതയും പ്രതിസന്ധികളും തടസ്സങ്ങളുമെല്ലാം ഒഴിഞ്ഞു പോകും എന്നു മാത്രമല്ല, അതിവേഗം ഭക്തർ സമ്പൽ സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കുതിക്കുകയും ചെയ്യും. അതിന് സഹായിക്കുന്ന ദിവ്യമായ സ്തുതിയാണ് ഋണഹര ഗണേശ സ്‌തോത്രം. കടബാദ്ധ്യതകൾ നശിപ്പിക്കുന്ന ഈ സ്‌തോത്രം തുടർച്ചയായി ഒരാഴ്ച ചൊല്ലിയാൽ എത്ര കടുത്ത ദാരിദ്ര്യവും അകലും. ഒരു വർഷം ചൊല്ലിയാൽ കുബേരനെ പോലെ ആയിത്തീരുമെന്നാണ് വിശ്വാസം.

സിന്ദൂരവർണ്ണം ദ്വിഭുജം ഗണേശം
ലംബോദരം പദ്മദളേ നിവിഷ്ടം
ബ്രഹമാദി ദേവൈ: പരിപൂജ്യമാനം
സിദ്ധ്യായുതം തം പ്രണമാമി ദേവം

സൃഷ്ട്യാദൗ ബ്രഹ്മണാ സമ്യക് പൂജിതോ ഗണനായക:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ

ത്രിപുരസ്യ വധാർത്ഥായ ശംഭുനാ സമ്യഗർച്ചിത:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ

ഹിരണ്യ കശ്യപ്വാദീനാം വധാർത്ഥം വിഷ്ണുനാർച്ചിത:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ

മഹിഷസ്യ വധേ ദേവ്യാ ഗണനാഥ പ്രപൂജിത:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ

താരകസ്യ വധാത് പൂർവ്വം കുമാരേണ പ്രപൂജിത:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ

ദേവൈ: സമുദ്രമഥന പ്രാരംഭേ ച പ്രപൂജിത
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ

വൃത്രസ്യ ച വധാർത്ഥായ ശക്രേണ പരിപൂജിത
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ

ഭാസ്‌കരേണ ഗണേശാന: പൂജിതശ്ഛവി സിദ്ധയേ
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ

ശശിനാ കാന്തി വൃദ്ധ്യർത്ഥം പൂജിതോ ഗണനായക:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ

പാലനായ സ്വതപസാം വിശ്വാമിത്രേണ പൂജിത:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ

ഇദം ഋണ ഹരസ്‌തോത്രം തീവ്ര ദാരിദ്ര്യനാശനം
ഏകവാരം പഠേന്നിത്യം വർഷമേകം സമാഹിത:
ദാരിദ്ര്യ ഋണ നിർമ്മുക്ത: കുബേര സമതാം വ്രജേത്

മംഗള ഗൗരി
Story Summary: Powerful Debt Removing Ganesha Sthothram

error: Content is protected !!
Exit mobile version