ഈ ഗണേശ സ്‌തോത്രം ഒരാഴ്ച ചൊല്ലിയാൽ എത്ര കൊടിയ ദാരിദ്ര്യത്തെയും നശിപ്പിക്കാം
മംഗള ഗൗരി
എല്ലാ തടസങ്ങളും അകറ്റി അനുഗ്രഹം വാരിക്കോരി നൽകുന്ന ഭഗവാനാണ് ഗണപതി. ഗണേശപ്രീതി നേടിയാൽ ജീവിതത്തിൽ ലഭിക്കാത്തതായി ഒന്നുമില്ല. എന്ത് പ്രശ്നത്തിനും പരിഹാരമാണ് ഗണേശപൂജ. ഏതൊരു സംരംഭവും തുടങ്ങും മുൻപ് വിനായക പ്രീതി നേടുക പതിവാണ്. എല്ലാ വിധമായ മംഗളങ്ങളുടെയും ഇരിപ്പടമായ ഗണപതി ഭഗവാന്റെ കൃപാകടാക്ഷം നേടാൻ കഴിഞ്ഞാൽ ദാരിദ്ര്യം, കടബാദ്ധ്യത ഇവയെല്ലാം വിട്ടൊഴിഞ്ഞ് പോകും എന്നു മാത്രമല്ല, അതിവേഗം നാം സമ്പൽ സമൃദ്ധിയിലേക്ക് കുതിക്കുകയും ചെയ്യും. അതിന് സഹായിക്കുന്ന അതിദിവ്യമായ ഒന്നാണ് ഋണഹര ഗണേശ സ്‌തോത്രം. കടബാദ്ധ്യതകൾ നശിപ്പിക്കുന്ന ഈ സ്‌തോത്രം എത്ര കൊടിയ ദാരിദ്ര്യത്തെയും നശിപ്പിക്കും. തുടർച്ചയായി ഒരാഴ്ച ചൊല്ലിയാൽ ദാരിദ്ര്യം അകലും. ഒരു വർഷം ചൊല്ലിയാൽ അവർ കുബേരനെ പോലെ ആയിത്തീരുമെന്നാണ് വിശ്വാസം.
സിന്ദൂരവർണ്ണം ദ്വിഭുജം ഗണേശം
ലംബോദരം പദ്മദളേ നിവിഷ്ടം
ബ്രഹമാദി ദേവൈ: പരിപൂജ്യമാനം
സിദ്ധ്യായുതം തം പ്രണമാമി ദേവം
സൃഷ്ട്യാദൗ ബ്രഹ്മണാ സമ്യക് പൂജിതോ ഗണനായക:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ
ത്രിപുരസ്യ വധാർത്ഥായ ശംഭുനാ സമ്യഗർച്ചിത:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ
ഹിരണ്യ കശ്യപ്വാദീനാം വധാർത്ഥം വിഷ്ണുനാർച്ചിത:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ
മഹിഷസ്യ വധേ ദേവ്യാ ഗണനാഥ പ്രപൂജിത:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ
താരകസ്യ വധാത് പൂർവ്വം കുമാരേണ പ്രപൂജിത:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ
ദേവൈ: സമുദ്രമഥന പ്രാരംഭേ ച പ്രപൂജിത
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ
വൃത്രസ്യ ച വധാർത്ഥായ ശക്രേണ പരിപൂജിത
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ
ഭാസ്‌കരേണ ഗണേശാന: പൂജിതശ്ഛവി സിദ്ധയേ
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ
ശശിനാ കാന്തി വൃദ്ധ്യർത്ഥം പൂജിതോ ഗണനായക:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ
പാലനായ സ്വതപസാം വിശ്വാമിത്രേണ പൂജിത:
സ ദേവ: പാർവ്വതീ പുത്ര: ഋണനാശം കരോതു മേ
ഇദം ഋണ ഹരസ്‌തോത്രം തീവ്ര ദാരിദ്ര്യനാശനം
ഏകവാരം പഠേന്നിത്യം വർഷമേകം സമാഹിത:
ദാരിദ്ര്യ ഋണ നിർമ്മുക്ത: കുബേര സമതാം വ്രജേത്
മംഗള ഗൗരി
Story Summary: Debt Removing payer of Lord Ganesha