ഈ നക്ഷത്രങ്ങളിലും കൂറുകളിലുമുള്ളവർ നിത്യവും സുബ്രഹ്മണ്യ സ്വാമിയെ ഭജിക്കണം
മംഗള ഗൗരി
മകയിരം, ചിത്തിര, അവിട്ടം നക്ഷത്രത്തിൽ ജനിച്ച വ്യക്തികളും ജാതകവശാൽ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ ചൊവ്വ നില്‍ക്കുന്നവര്‍ക്കും, ലഗ്നം, രണ്ട്, ഏഴ്, എട്ട് എന്നീ ഭാവങ്ങളില്‍ ചൊവ്വ നിൽക്കുന്നവരും സുബ്രഹ്മണ്യ ഗായത്രി സ്ഥിരമായി ജപിച്ചാൽ എല്ലാ ദോഷങ്ങളും ദുരിതങ്ങളും ശമിക്കും. അഭീഷ്ടസിദ്ധി ലഭിക്കുകയും ചെയ്യും. സന്താനങ്ങളുടെ ഇഷ്ടം ലഭിക്കാനായും അവരുടെ ഉയര്‍ച്ചയ്ക്കായും സുബ്രഹ്മണ്യ ഗായത്രി പതിവായി ജപിക്കാവുന്നതാണ്. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രങ്ങളുടെ ആധിപത്യം ചൊവ്വയ്ക്ക് ആയതിനാലാണ് ഈ നക്ഷത്രജാതർ പതിവായി സുബ്രഹ്മണ്യ സ്വാമി ഭജനം നടത്തണമെന്ന് പറയുന്നത്.
കുജ ദശ പൊതുവേ പ്രതികൂലമായി ബാധിക്കുന്ന
കാർത്തിക, ഉത്രം, ഉത്രാടം, അശ്വതി, മകം, മൂലം, പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രക്കാർ പ്രസ്തുത ദശയിൽ സുബ്രഹ്മണ്യ ക്ഷേത്ര ദർശനവും ഭജനവും മുടക്കരുത്. മംഗല്യ തടസ്സം, സന്താന ദുരിതം, രോഗ ദുരിതങ്ങൾ എന്നിവ അകറ്റാൻ ഏതൊരാൾക്കും സുബ്രഹ്മണ്യ പൂജ ഗുണകരമാണ്. രാഹൂര്‍ദശയില്‍ ചൊവ്വയുടെ അപഹാര കാലം, രാഹൂര്‍ദശയുടെ അവസാനകാലം അഥവാ ദശാസന്ധിക്കാലം എന്നിവയുള്ളവരും സുബ്രഹ്മണ്യ മന്ത്രം ജപിക്കുന്നത് അതീവ ഗുണപ്രദം ആയിരിക്കും.
സുബ്രഹ്മണ്യ മന്ത്രങ്ങളും മറ്റ് സുബ്രഹ്മണ്യ ജപങ്ങളും ഒരു ചൊവ്വാഴ്ച ദിവസം ഉദയം മുതല്‍ ഒരു മണിക്കൂര്‍ വരെ ഉള്ള ചൊവ്വാകാലഹോരയില്‍ ഭക്തിയോടെ ജപിച്ചു തുടങ്ങുന്നത് ഉത്തമമാണ്.
സുബ്രഹ്മണ്യമന്ത്രങ്ങൾ പൊതുവേ 21 തവണയാണ് ജപിക്കേണ്ടത്. അങ്ങനെ സുബ്രഹ്മണ്യ രായം 21,000 സംഖ്യ പൂര്‍ത്തിയാകുന്ന അന്നു മുതല്‍ സുബ്രഹ്മണ്യ ഭഗവാന്‍റെ അനുഗ്രഹം ലഭിച്ചു തുടങ്ങും. ഗുരുവിന്‍റെ ഉപദേശം ലഭിച്ചിട്ടില്ലാത്ത ഭക്തര്‍, മൂലമന്ത്രം ജപിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കില്‍ സാക്ഷാല്‍ മഹാദേവനെ, ഗുരുവായി സങ്കല്‍പ്പിച്ച് ജപിച്ച് തുടങ്ങാം. വളരെയധികം ശക്തിയുള്ളതാണ് സുബ്രഹ്മണ്യ ഗായത്രി ഇത് 36 വീതം രാവിലെയും വൈകിട്ടും രണ്ട് നേരം ജപിക്കണം. നിത്യേന ജപിക്കാം. മനോദുഃഖമകലാനും, ശക്തമായ മുൻജന്മ ദോഷങ്ങളും പാപദോഷങ്ങളും മാറുന്നതിനും ഫലപ്രദം.
മൂലമന്ത്രം
ഓം വചത്ഭുവേ നമഃ
സുബ്രഹ്മണ്യ രായം
ഓം ശരവണ ഭവ:
സുബ്രഹ്മണ്യ ഗായത്രി
സനല്‍ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്
സുബ്രഹ്മണ്യ ധ്യാനം
സ്ഫുരൻ മകുടപത്രകുണ്ഡല വിഭൂഷിതം ചമ്പക–
സ്രജാകലിതകന്ധരം കരയുഗേന ശക്തിം പവീം
ദധാനമഥവാ കടീകലിതവാമഹസ്‌തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സ്മരതു പീതവാസോവസം
Story Summary: Benefits and Significance of
Subramaniya Moola Mantram, Gayatri, Dhayanam, and Subramaniya Rayam Recitation Daily