Sunday, 22 Sep 2024

ഈ നക്ഷത്രജാതർ ശ്രീകൃഷ്ണ പൂജ മുടക്കരുത്

വേദാഗ്നി അരുൺ സൂര്യഗായത്രി
ജീവിതത്തിലെ ഏതൊരു പരീക്ഷണത്തെയും പതറാതെ, സമചിത്തതയോടെ നേരിടാൻ തന്റെ ഭക്തരെ അനുഗ്രഹിക്കുന്ന ഭഗവാനാണ് എപ്പോഴും പുഞ്ചിരി തൂകുന്ന കൃഷണൻ. മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമാണ് ഭഗവാൻ. വിഷ്ണു ഭഗവാന്റെ കലകൾ പൂർണ്ണമാകുന്ന ഈ അവതാരത്തെ ആരാധിച്ചാൽ എല്ലാ വിഷമങ്ങൾക്കും പരിഹാരമുണ്ടാക്കാം. ഇതിന് പറ്റിയ ധാരാളം കൃഷ്ണ മന്ത്രങ്ങളുണ്ട്. ബുധഗ്രഹത്തിന്റെ അധിദേവനായ കൃഷ്ണനെ ബുധദശയിൽ പിറന്ന ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രജാതരും ബുധദശയും മറ്റ് ദശകളിൽ ബുധാപഹാരം പിന്നിടുന്നവരും പതിവായി പ്രാർത്ഥിച്ചാൽ ദോഷങ്ങൾ പലതും ഒഴിഞ്ഞു പോകും; ധാരാളം സദ്ഫലങ്ങൾ ലഭിക്കും. പുണർതം, വിശാഖം, പൂരൂരുട്ടാതി, മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാർ ബുധ ദശാകാലത്ത് ദുരിത ദോഷങ്ങൾ അകറ്റാൻ നിശ്ചയമായും ശ്രീകൃഷ്ണ ക്ഷേത്രദർശനവും വഴിപാടുകളും പ്രാധാന്യത്തോടെ ശ്രീകൃഷ്ണ ഉപാസനയും നടത്തണം. ഭഗവാന്റെ ധ്യാനത്തിനും മൂലമന്ത്രത്തിനുമൊപ്പം അത്ഭുതകരമായ ഫലസിദ്ധി നൽകുന്ന ഒരോരോ ആവശ്യങ്ങൾക്കുള്ള അതി ശക്തമായ ചില ശ്രീകൃഷ്ണ മന്ത്രങ്ങളും എഴുതുന്നു:

ശ്രീകൃഷ്ണ ധ്യാനം
വൃന്ദാരണ്യക കല്പപാദപതലേ
സദ്രത്‌ന പീഠേംബുജേ
ശോണാഭേ വസുപത്രകേ
സ്ഥിതമജം പീതാംബരാലംകൃതം
ജീമൂതാഭമനേകഭൂഷണയുതം
ഗോ ഗോപ ഗോപീവൃതം
ഗോവിന്ദം സ്മരസുന്ദരം മുനിയുതം
വേണും രണന്തം സ്മരേത്

ശ്രീകൃഷ്ണ മൂലമന്ത്രം
ഓം ക്ലീം കൃഷ്ണായ നമ:

ശ്രീകൃഷ്ണ മന്ത്രങ്ങൾ

1
വാസുദേവ സൂതം ദേവം
കംസചാണൂര മർദ്ദനം
ദേവകീപരമാനന്ദം കൃഷ്ണം
വന്ദേ ജഗദ്ഗുരും
(ശത്രുദോഷശാന്തിക്ക് ഏറ്റവും ഗുണകരമായ മന്ത്രമാണിത്. എല്ലാ ദിവസവും 8 പ്രാവശ്യം വീതം രാവിലെയും വൈകിട്ടും ജപിക്കണം)

2
നീലജീമൂതരൂപായ
വിശ്വമോഹന രൂപിണേ
സർവ്വജ്ഞാനസ്വരൂപായ
ശ്രീകൃഷ്ണായ നമോ നമ:

(വിദ്യാവിജയത്തിന്ഏറ്റവും ഗുണകരമാണ്
ഈ മന്ത്രം. 36 വീതം സ്ഥിരമായി ജപിക്കുക)

3
ഓം നമോ ഭഗവതേ വാസുദേവായ
ദിവ്യമൂർത്തയേ
നിത്യായ സത്യായ സനാതനായ
ശാശ്വതമൂർത്തയേ ക്ലീം നമ:

(പാപശാന്തിക്കും ഐശ്വര്യത്തിനും ഗുണകരമാണ്
ഈ മന്ത്രം. 36 വീതം എല്ലാ ദിവസവും രാവിലെയും വൈകിട്ടും ജപിക്കുക)

4
സുശ്യാമകോമളം ദേവം
ഗോപീമാനസ സുന്ദരം
കാമദേവാ സമാനാഭം
ശ്രീകൃഷ്ണായ നമോ നമ:

(ദാമ്പത്യകലഹശാന്തിക്കും പ്രേമസാഫല്യത്തിനും ഗുണകരമാണ്. 48 തവണ വീതം 12 ദിവസം രാവിലെയും വൈകിട്ടും ജപിക്കുക)

5
മൂകം കരോതി വാചാലം
പംഗും ലംഘയതേ ഗിരിം
യത്കൃപാതമഹം വന്ദേ
പരമാനന്ദമാധവം
(ഈ മന്ത്രം നിത്യേന രാവിലെ ജപിക്കുന്നവർക്ക്
കലാമികവ് ഉണ്ടാകും. നൃത്തസംഗീതാദികളിൽ ശോഭിക്കും)

6
ഓം ക്ലീം കൃഷ്ണായ
ദിവ്യമൂർത്തയേ
ശ്രീം ശ്രീം സർവ്വസൗഭാഗ്യരൂപായ
ക്ലീം ശ്രീം നമ:

(കടബാധ്യത മാറുന്നതിന് ഗുണകരമാണ് ഈ മന്ത്രജപം. എന്നും രാവിലെ 48 പ്രാവശ്യം ജപിക്കണം)

7
ഓം ശ്രീം ശ്രീം ശ്രീം
ഗോപാലസുന്ദരായ
ഗോപീപ്രിയായ
സച്ചിന്മയായ സത്യായ
ഷഡാധാരായ
പ്രമോദാത്മനേ
വാസുദേവായ നമോ നമ:

(64 തവണ വീതം രാവിലെയും വൈകിട്ടും ജപിക്കുക. ഐശ്വര്യസമൃദ്ധിക്ക് ഗുണകരമാണ്. ഇഷ്ടസിദ്ധിക്കും പ്രയോജനപ്പെടും)

8
ഓം ക്ലീം കൃഷ്ണായ ഗോപാലസുന്ദരായ കംസഘാതിനേ ശത്രുനാശകരായ ക്ലീം ശ്രീം ഉഗ്രശക്തിയുക്തായ നമ:

(48 തവണ വീതം നിത്യേന സന്ധ്യാസമയത്ത് ജപിക്കുക. കർമ്മമേഖലയിലെ തടസങ്ങൾ മാറുന്നതിന് ഗുണകരമാണ് ഈ മന്ത്രം)

മന്ത്രോപദേശത്തിനും സംശയ നിവാരണത്തിനും
ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി, +91 960 500 2047

(നാഗമ്പള്ളി സൂര്യഗായത്രിമഠം, ഹനുമൽജ്യോതിഷാലയം, ഗൗരീശപട്ടം, തിരുവനന്തപുരം)

error: Content is protected !!
Exit mobile version