Monday, 1 Jul 2024

ഈ ലക്ഷ്മി മന്ത്രം 11 നാൾ ജപിക്കൂ, ജീവിതത്തിൽ ഭാഗ്യം വന്നുകയറും

തരവത്ത് ശങ്കരനുണ്ണി
എന്തെല്ലാം ഐശ്വര്യവും സമൃദ്ധിയും സമ്പത്തും ജീവിതത്തിലും ജാതകത്തിലും നമുക്ക് ഉണ്ടെങ്കിലും
ഭാഗ്യമില്ലെങ്കിൽ ഇതൊന്നും തന്നെ അനുഭവിക്കാൻ യോഗം കാണില്ല. എല്ലാം ഉണ്ടെങ്കിലും അതൊന്നും
അനുഭവിക്കാൻ യോഗമില്ലാത്ത എത്രയോ പേരാണ് നമുക്ക് ചുറ്റുമുള്ളത്. ഈ അനുഭവയോഗം കിട്ടണമെങ്കിൽ ഭാഗ്യത്തിൻ്റെ കൃപാ കടാക്ഷം വേണം. മഹാലക്ഷ്മിയാണ് ഭാഗ്യത്തിന്റെ ദേവത. അതിനാൽ
ഭാഗ്യം നേടാൻ അഥവാ അനുഭവയോഗം ഉണ്ടാകാൻ മഹാലക്ഷ്മിദേവിയെ പ്രസാദിപ്പിക്കുക തന്നെ വേണം.
അങ്ങനെ ചെയ്താൽ ഈശ്വരാധീനവും ഭാഗ്യവും ലഭിക്കുക മാത്രമല്ല ധനസംബന്ധമായ ക്ലേശങ്ങൾ
അകറ്റുന്ന് പോകുകയും ചെയ്യും.

ലക്ഷ്മിദേവിയെ പൂജിക്കുന്നതിന് പല മന്ത്രങ്ങളുണ്ട്. അതിൽ ഭാഗ്യം സിദ്ധിക്കുള്ള വിശേഷപ്പെട്ട മന്ത്രമാണ്
ഇവിടെ പറയുന്നത് :
ഓം ശ്രീ അഖണ്ഡ സൗഭാഗ്യ
ധനസമൃദ്ധിം ദേഹി ദേഹി നമഃ

എന്നതാണ് ഭാഗ്യ സിദ്ധിക്കായി ദേവിയെ പൂജിക്കുമ്പോൾ ഉരുവിടേണ്ടത്. ബുധനാഴ്ചയാണ് ഈ മന്ത്രം ഉച്ചരിക്കാൻ ഏറ്റവും നല്ല ദിവസം. പൂജാമുറിയിൽ നെയ്‌വിളക്ക് കത്തിച്ചു വച്ച് ഇത് ഉരുവിടാം. മന്ത്രോച്ചാരണവേളയിൽ ചന്ദനത്തിരി കത്തിക്കുകയും ദേവിക്ക് പുഷ്പാർച്ചന നടത്തുന്നതും ചെയ്യുന്നത് വേഗം അതിഫലം നൽകും. രാവിലെ കുറഞ്ഞത് 9 തവണ വീതം മന്ത്രം ഉച്ചരിക്കണം. കുറഞ്ഞത് 11 ദിവസം ഈ ലക്ഷ്മി മന്ത്രം മുറതെറ്റാതെ ഉരുവിടുന്നവരുടെ ജീവിതത്തിൽ സൗഭാഗ്യം വന്നു കയറും എന്നാണ് വിശ്വാസം.

ഐശ്വര്യത്തിന്റെയും അഭിവൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ഭഗവതിയെ ഉപാസിച്ച് ധനസംബന്ധമായ ക്ലേശങ്ങൾ അകറ്റുന്നതിന് വെള്ളിയാഴ്ചയാണ് ഏറ്റവും നല്ല ദിവസം. ഈ ദിവസം മഹാലക്ഷ്മി അഷ്ടോത്തരം ഭക്തിപൂർവം ഉരുവിട്ട് ദേവീ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിച്ചാൽ സാമ്പത്തികമായ ദുരിതങ്ങളെല്ലാം ഒഴിയുകയും കഷ്‌ടപ്പാടുകളും അലച്ചിലുകളും മാറുകയും ചെയ്യും. അതുപോലെ അത്ഭുത ശക്തിയുള്ള ഒന്നാണ് ഓം ശ്രീം നമഃ എന്ന ലക്ഷ്‌മി ബീജമന്ത്രം. ഈ മന്ത്രം നിത്യവും 84 വീതം രാവിലെയും വൈകിട്ടും ചൊല്ലുന്നതും ധനക്ലേശങ്ങൾ മാറാൻ സഹായിക്കും. വെള്ളിയാഴ്ച, പൗർണ്ണമി, കാർത്തിക വിശേഷിച്ച് വൃശ്ചികമാസത്തിലെ തൃക്കാർത്തിക എന്നിവ ലക്ഷ്‌മീപ്രീതി നേടാൻ ഏറ്റവും നല്ല ദിവസങ്ങളാണ്. പാലാഴിമഥനത്തിൽ പാൽക്കടലിൽ നിന്നും സർവ്വാലങ്കാരഭൂഷിതയായി വരണമാല്യവുമായി ലക്ഷ്മിദേവി ഉയർന്നു വന്ന ദിവസമായത് കൊണ്ടാണ്
കാർത്തിക നക്ഷത്രം പ്രധാനമായത്. വെള്ളിയാഴ്ചയുടെ അധിപതിയായ ശുക്രന്റെ ദേവതയായതിനാലാണ് ദേവിക്ക് ഈ ദിനം വിശേഷമായത്. പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന ശ്രീ മഹാലക്ഷ്മി


തരവത്ത് ശങ്കരനുണ്ണി, പാലക്കാട്: 9847118340

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version