Monday, 8 Jul 2024

ഈ വഴിപാടുകൾ നടത്തിയാൽ ഹനുമാന്‍ സ്വാമി അതിവേഗം പ്രസാദിക്കും

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

ആഞ്ജനേയ മന്ത്രങ്ങള്‍ വേഗം ഫലം കിട്ടുന്നവയാണ്. എന്നാൽ ജപത്തിലും നിഷ്ഠകളിലും ശ്രദ്ധിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും. ശുദ്ധം നന്നായി നോക്കണം എന്ന് ചുരുക്കം. ജപദിവസങ്ങളില്‍ മത്സ്യ മാംസാദി ഭക്ഷണം ത്യജിക്കണം. ബ്രഹ്മചര്യം കർശനമായി പാലിക്കണം. മാസാശുദ്ധിയുള്ളവരെയോ, അവരുടെ വസ്ത്രമോ അറിയാതെ സ്പര്‍ശിച്ചു പോയാല്‍ പിന്നീട് കുളിച്ചിട്ട് മാത്രമേ മന്ത്രജപം പാടുള്ളൂ. വെറും നിലത്തിരുന്ന് ജപിക്കരുത്. ചുവന്ന പട്ട് വിരിച്ച് അതിലിരുന്ന് ജപിക്കാം. പുല, വാലായ്മ എന്നിവയുള്ളവരെ തൊട്ടാലും കുളിക്കണം.

ശിവചൈതന്യം തന്നെയാണ് ഹനുമാന്‍ സ്വാമി. ഹനുമദ് ജയന്തി ദിവസം ആഞ്ജനേയ സ്വാമിക്ക് ചില വഴിപാടുകൾ നടത്തിയാൽ വിശേഷ ഫലം ലഭിക്കും. ഭസ്മാഭിഷേകം നടത്തിയാൽ ഐശ്വര്യവും പാപശാന്തിയും ലഭിക്കും. ആഗ്രഹ സിദ്ധിക്ക് സ്വാമിക്ക് വെണ്ണ ചാര്‍ത്താം. വെണ്ണ ഉപയോഗിച്ച് വിഗ്രഹം മുഴുവനും അലങ്കരിക്കുന്നതാണ് ചടങ്ങ്. എല്ലാ ക്ഷേത്രങ്ങളിലും ഹനുമദ് വിഗ്രഹത്തിൽ വെണ്ണ ചാര്‍ത്തുക പതിവാണ്. ആഞ്ജനേയ സ്വാമി ഭക്തന്റെ ഏതൊരു ഇഷ്ടവും അതിവേഗം സാധിപ്പിച്ച് തരുമെന്ന് വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. അവില്‍ നിവേദ്യം ആജ്ഞനേയ പ്രീതി നേടാൻ ഏറെ ഗുണകരമാണ്. വെറ്റിലമാല ചാർത്തുന്നതിന്റെ ഫലം പറയുന്നത് ഇഷ്ടസിദ്ധിയാണ്. എന്നാല്‍ അവില്‍ നിവേദ്യത്തിലൂടെ അതിശക്തമായ ശത്രുദോഷം, കുടുംബദോഷം എന്നിവ പോലും മാറ്റി എൈശ്വര്യം ലഭിക്കും. അവിലില്‍ നെയ്യ്, കല്ക്കണ്ടം, മുന്തിരി, ശര്‍ക്കര, പഞ്ചസാര തുടങ്ങിയ ദ്രവ്യങ്ങള്‍ ചേര്‍ത്ത് ഇളക്കിയാണ് ഭഗവാന് സമര്‍പ്പിക്കുക. ചുക്ക്, ഏലയ്ക്ക് എന്നിവയും ചില സ്ഥലങ്ങളിൽ ചേര്‍ക്കാറുണ്ട്.

നമ്മുടെ കുട്ടികള്‍ പ്രായത്തിന്റെ കളിയും ചിരിയും ബഹളവും ഒന്നും ഇല്ലാതെ എപ്പോഴും കാണുന്നുണ്ടെങ്കിൽ 12 ദിവസം ഹനുമദ് സ്വാമിക്ക് നിവേദിച്ച് കദളിപ്പഴം കൊടുത്തു നോക്കൂ. നല്ലമാറ്റം കാണാം. അവരുടെ മന്ദീഭവിച്ച അവസ്ഥ വേഗം മാറും. ചുറുചുറുക്കോടെ കൂടുതൽ ഉത്സാഹ ഭരിതരാകും.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

  • 91 9847575559

Story Summary: Benefits of different offerings to Hanuman Swamy

error: Content is protected !!
Exit mobile version