Monday, 30 Sep 2024

ഈ വെള്ളിയാഴ്ച സന്ധ്യയ്ക്ക് ശിവപൂജചെയ്യൂ എല്ലാം മോഹങ്ങളും സഫലമാകും

മംഗള ഗൗരി
പാര്‍വ്വതിയെ സന്തോഷിപ്പിക്കുന്നതിനായി ശിവന്‍ നടരാജഭാവത്തില്‍ നൃത്തം ചെയ്യുന്ന സമയമാണ് എല്ലാ മാസത്തെയും രണ്ടു ത്രയോദശി പ്രദോഷ സന്ധ്യാവേളകൾ. ഒന്ന് കൃഷ്ണപക്ഷത്തിൽ; മറ്റേത് ശുക്ലപക്ഷത്തിൽ. ഇങ്ങനെ അമാവാസിക്കും പൗർണ്ണമിക്കും മുമ്പ് വരുന്ന ത്രയോദശികളെയാണ് പ്രദോഷമെന്ന് പറയുന്നത്. ത്രയോദശി തിഥി സന്ധ്യാവേളയിൽ വരുന്ന ദിവസമാണ് പ്രദോഷം ആചരിക്കുന്നത്. പരമശിവന്‍റെയും ശ്രീപാർവതിദേവിയുടെയും ക്ഷേത്രദർശനത്തിനും അനുഗ്രഹത്തിന് പ്രാർത്ഥിക്കാനും മറ്റ് അനുഷ്ഠാനങ്ങൾക്കും ഇതിലും മഹത്തായ ദിവസം വേറെയില്ല. മാസത്തില്‍ 2 പക്ഷത്തിലെയും പ്രദോഷദിവസം വ്രതമെടുക്കണം. മീനമാസത്തിലെ വെളുത്തപക്ഷ പ്രദോഷം 2024 മാർച്ച് 22 വെള്ളിയാഴ്ചയാണ്. വൈകിട്ട് 6:34 മുതൽ രാത്രി 8:54 വരെയാണ് പ്രദോഷ പൂജാ കാലം. ഈ സമയം ക്ഷേത്രങ്ങളിൽ ആരാധനയും അഭിഷേകങ്ങളും നടക്കും.

സമ്പൽസമൃദ്ധി, പുത്രപൗത്രാദി സൗഭാഗ്യം, ആയുരാരോഗ്യം തുടങ്ങിയവയാണ് പ്രദോഷ വ്രതം അനുഷ്ഠിക്കുന്നതിന്റെ ഫലങ്ങൾ. രണ്ട് രീതിയിൽ വ്രതം എടുക്കാം – ഒരിക്കലായും പൂർണ്ണ ഉപവാസമായും . ഒരുനേരം ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന ഉണക്കലരിച്ചോറ് കഴിച്ച് വ്രതം എടുക്കുന്നത് ഒരിക്കൽ. ദിവസം മുഴുവൻ ഒന്നും കഴിക്കാതെ വ്രതം എടുക്കുന്നത് ഉപവാസം. ആരോഗ്യം അനുവദിക്കുന്ന തരത്തിൽ വ്രതം എടുക്കുക.

പ്രദോഷത്തിന്റെ തലേദിവസം വ്രതം തുടങ്ങുന്നതാണ് ഉത്തമം. അന്ന് ഒരിക്കൽ ആചരിക്കണം. മത്സ്യമാംസാദി ഭക്ഷണം തലേന്നും പ്രദോഷ ദിവസവും പിറ്റേന്നും ഉപേക്ഷിക്കണം. പ്രദോഷദിവസം ഉദയത്തില്‍ തന്നെ വ്രതത്തിന്റെ പൂര്‍ണ്ണചിട്ട തുടങ്ങണം. ഭസ്മം ധരിച്ച് പരമാവധി ശിവഭജനം ചെയ്യുക. സന്ധ്യാവേളയില്‍ ശിവക്ഷേത്രദര്‍ശനം നടത്തി പ്രസാദം സ്വീകരിച്ച് വ്രതം പൂര്‍ത്തിയാക്കണം. അന്ന് പകല്‍ യാതൊരു ഭക്ഷണവും കഴിക്കരുത്. ചില ചിട്ടകളില്‍ സന്ധ്യയോടെ വ്രതം മുറിക്കുന്നു. ചില സമ്പ്രദായത്തില്‍ പിറ്റേദിവസം രാവിലെ തീര്‍ത്ഥം സേവിച്ച് പൂര്‍ത്തിയാക്കുന്നതാണ് പതിവ്. സൗകര്യപ്രദമായത് സ്വീകരിക്കാം. പഞ്ചാക്ഷരമന്ത്രം വ്രതദിനങ്ങളില്‍ കഴിയുന്നത്ര ജപിക്കണം. ശിവ അഷേ്ടാത്തര ശതനാമാവലി, ശിവസഹസ്രനാമം, ശിവധ്യാനം , ശിവാഷ്ടകം പ്രദോഷസ്തുതി , ശങ്കര ധ്യാന പ്രകാരം, ഉമാമഹേശ്വര സ്തോത്രം, ശിവ പഞ്ചാക്ഷര സ്തോത്രം, ലിംഗാഷ്ടകം തുടങ്ങിയവ പാരായണം ചെയ്യുന്നത് ഉത്തമം. പ്രദോഷപൂജാ വേളയിൽ ധാര, കൂവളമാല, പിന്‍വിളക്ക്, മറ്റ് വഴിപാടുകള്‍ നടത്തുന്നത് പുണ്യപ്രദമാണ്. ജന്മജന്മാന്തരമായുള്ള പാപങ്ങള്‍ തീരുന്നതിനും, ദുരിതങ്ങള്‍ മാറി ശാന്തിയും സമാധാനവും ലഭിക്കുന്നതിനും പ്രദോഷ വ്രതം ഏറെ ഉത്തമമാണ്.

ശിവലിംഗത്തോളം തന്നെ ശക്തി അതിനു മുന്നിൽ ശിവനെ നോക്കി ശയിക്കുന്ന നന്ദിദേവനുണ്ട്. നന്ദിദേവന്‍റെ അനുമതിയില്ലാതെ ശിവ പ്രതിഷ്ഠയുള്ള ശ്രീകോവിലിലേക്ക് ആർക്കും പ്രവേശിക്കുവാൻ കഴിയില്ല; ആരാധിക്കുവാനും സാധിക്കില്ല. അതിനാൽ നന്ദിയെ തൊഴുത് വേണം ശ്രീകോവിലിലേക്ക് പ്രവേശിക്കാൻ. നന്ദിദേവന്റെ മുന്നിൽ ഭക്ത്യാദരപൂർവ്വം പ്രാർത്ഥിച്ച് നിങ്ങൾക്ക് ശ്രീപരമേശ്വരനോട് പറയുവാനുള്ള സങ്കടങ്ങൾ നന്ദിദേവനോടും പറയുക. അത്‌ മതി; അതിവേഗം ഭഗവാൻ പ്രസാദിക്കും. കാര്യസാദ്ധ്യത്തിന് വേണ്ടിയുള്ള അപേക്ഷ ആത്മാർത്ഥമാണെങ്കിൽ ഉടൻ ശിവ പ്രസാദമുണ്ടാകും. കാര്യസാദ്ധ്യത്തിന് പിന്നീട് ഒട്ടും തന്നെ താമസമുണ്ടാകില്ല.

പരമശിവൻ സദാനേരവും സങ്കടഹരനാണ്. പ്രദോഷകാലങ്ങളിൽ സങ്കടഹരൻ സർവ്വശക്തനായി അനുഗ്രഹമൂർത്തി ഭാവം കൈകൊള്ളും. അതിനാൽ പ്രദോഷ വേളയിൽ എന്ത് ആവശ്യപ്പെട്ടാലും ഭഗവാൻ തരും. എല്ലാ പ്രദോഷങ്ങളും ഭക്തരുടെ ഭാഗ്യദിനങ്ങളാണ്. സർവ്വഭീഷ്ടസിദ്ധിക്കായി ഈ പുണ്യദിനങ്ങൾ മറക്കാതിരിക്കുക.

മൂലമന്ത്രം
ഓം നമഃ ശിവായ

പ്രാർത്ഥനാ മന്ത്രങ്ങൾ
1
ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവ മാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
2
വന്ദേ ശംഭുമുമാപതിം
സുരഗുരും വന്ദേ ജഗൽകാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം
വന്ദേ പശൂനാം പതിം
വന്ദേ സൂര്യ ശശാങ്കവഹ്നിനയനം
വന്ദേ മുകുന്ദ പ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം
വന്ദേ ശിവം ശങ്കരം

ശിവ പഞ്ചാക്ഷരീ സ്തോത്രം

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ കാരായ നമഃ ശിവായ

മന്ദാകിനീ സലില ചന്ദനചര്‍ച്ചിതായ
നന്ദീശ്വര പ്രഥമനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ കാരായ നമഃ ശിവായ

ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശനായ
ശ്രീ നീലക്ണ്ഠായ വൃഷധ്വജായ
തസ്മൈ ശി കാരായ നമഃ ശിവായ

വസിഷ്ഠ കുംഭോത്ഭവ ഗൗതമാര്യ-
മുനീന്ദ്ര ദേവാര്‍‌ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്മൈ കാരായ നമഃ ശിവായ

യക്ഷസ്വരൂപായ ജഡാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ കാരായ നമഃ ശിവായ

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version