Friday, 22 Nov 2024

ഈ 9 നക്ഷത്രജാതർ രാഹുദോഷം മാറ്റാൻ നാരങ്ങ വിളക്ക് കത്തിക്കുക


രാഹു ഗ്രഹദോഷ പരിഹാരത്തിന് ദേവീ ക്ഷേത്രങ്ങളിൽ നടത്താറുള്ള  വഴിപാടാണ് നാരങ്ങാ വിളക്ക്. ചെറുനാരങ്ങ രണ്ടായി മുറിച്ച് അതിന്റെ നീര് പിഴിഞ്ഞൊഴിച്ച ശേഷം തിരിച്ച് മലർത്തി പുറന്തോട് അകത്തു വരത്തക്ക രീതിയിൽ ചിരാതിന്റെ രൂപത്തിലാക്കി അതിൽ എള്ളെണ്ണയോ നെയ്യോ ഒഴിച്ചാണ് നാരങ്ങാവിളക്ക്  കത്തിക്കുന്നത്. അമ്ലഗുണമുള്ള നാരങ്ങാത്തോടിന് ഉള്ളിൽ എള്ളെണ്ണ കത്തുമ്പോൾ വ്യാപിക്കുന്ന ഗന്ധം ഭക്തരിലെ തമോ ഗുണവും പ്രതികൂല ഊർജ്ജവും അകറ്റി രാഹുദോഷം മാറ്റും എന്നാണ് വിശ്വാസം. 

ദേവിയുടെ സേവകനാണ് രാഹു. അതിനാൽ രാഹു ദോഷം നീക്കുന്നതിന് ദേവിയെ പ്രീതിപ്പെടുത്തണം. നവഗ്രഹങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു എങ്കിലും രാഹു തമോഗ്രഹമാണ്. ലോകത്തിന് അഹിതകാരിയായാണ്  രാഹുവിനെ കാണുന്നത്. ജാതകത്തിൽ രാഹുദോഷം ഉള്ളവരും രാഹുവിന്റെ ആധിപത്യമുള്ള നക്ഷത്രങ്ങളിൽ പിറന്നവരും പതിവായി നാരങ്ങാ വിളക്ക് കത്തിക്കണം. പിന്നെരാഹുവിന്റെ ദശയിലും മറ്റ് ദശകളിൽ രാഹുവിന്റെ അപഹാരം നടക്കുമ്പോഴും ഗോചരാൽ 3, 6, 11 ഭാവങ്ങളിൽ ഒഴികെയുള്ള സ്ഥാനങ്ങളിൽ രാഹു വരുമ്പോഴും ജാതകർക്ക് അഹിതകരമായ  കാര്യങ്ങൾ സംഭവിക്കും. ഇവരും നാരങ്ങാ വിളക്ക് കത്തിക്കണം.

ദേവീ പ്രധാനമായ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാഹുവിന്റെ നിഴലാട്ടം ഉണ്ടാകുന്ന രാഹുകാലത്താണ്നാരങ്ങാ വിളക്ക് കത്തിച്ച് ദേവിയെ ഭജിക്കുന്നത്.ദുർഗ്ഗാ പൂജനത: പ്രസന്ന ഹൃദയ: എന്നാണ് നവഗ്രഹ മംഗളാഷ്ടകത്തിൽ രാഹുവിനെപറ്റി പറയുന്നത്. രാഹുദോഷ പരിഹാരത്തിന് ദേവീ പൂജ ഉത്തമം എന്നാണിതിന്റെ അർത്ഥം. രാശിചക്രത്തിൽ രാഹുവിന് സ്വന്തമായ ക്ഷേത്രമില്ല.ജ്യോതിഷഗ്രന്ഥങ്ങളിൽ രാഹുവിന്റെ സ്വക്ഷേത്രത്തെക്കുറിച്ചും മറ്റും വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ പലതിലും കാണുന്നത് കന്നിയാണ് രാഹുവിന്റെ സ്വക്ഷേത്രം എന്നാണ്. എന്നാൽ  ദേവിയുടെ പ്രാതിനിധ്യം വഹിക്കുന്ന ശുക്രന്റെ സ്വക്ഷേത്രമായ ഇടവത്തിലാണ് രാഹുവിന് സ്ഥാനമുള്ളത് എന്ന് വിശ്വസിക്കുന്നവരുമുണ്ട്. അതായത് ദേവിയുടെ സ്വക്ഷേത്രമായ രാശിയിൽ ആശ്രിതനായി സ്ഥിതി ചെയ്യുന്നവനാണ് രാഹു എന്ന് കരുതുന്നു. അതുകൊണ്ടാണ്  ദേവിയുടെ സ്വക്ഷേത്രമായ രാശിയിൽ സ്ഥിതിചെയ്യുന്ന രാഹു സൃഷ്ടിക്കുന്ന ദോഷങ്ങളുടെ പരിഹാരത്തിന് ദേവിയെ ആരാധിക്കുക തന്നെ വേണം എന്ന് പറയുന്നത്.

അത്യധികം അമ്ലഗുണമുള്ള നാരങ്ങായുടെ തൊലിയിൽ എള്ളെണ്ണയോ നെയ്യോ ചേരുമ്പോൾ അതിന്റെ ഫലം തീവ്രമാകും. ശക്തിസ്വരൂപിണിയായ ദേവിയെ പ്രീതിപ്പെടുത്താൻ നടത്തുന്ന രാജസപൂജയുടെ ഭാഗമായായി  കത്തിക്കുന്ന നാരങ്ങാ വിളക്ക്, ഭക്തർ നേരിട്ടു നടത്തുന്ന ലഘുവായ ഒരു ഹോമമായാണ് കണക്കാക്കുന്നത്. അതായത് ഒരു ചെറിയ ഹോമം നടത്തുന്നതിന്റെ ഫലമാണ് നാരങ്ങാ വിളക്ക്, കത്തിക്കുന്നതിലൂടെ ഭക്തർക്ക് ലഭിക്കുന്നത്. നാരങ്ങാ വിളക്ക്, കത്തിച്ച്  അഗ്നിഭഗവാനെ സാക്ഷിനിർത്തി മന്ത്രോചാരണത്തോടെ ദേവിയെ സ്തുതിച്ചാൽ രാഹുദോഷം അകന്നുപോകും എന്നാണ് വിശ്വാസം. വെള്ളിയും ചൊവ്വയും ആണ് നാരങ്ങാ വിളക്ക്, കത്തിക്കാൻ ഉത്തമമായ ദിവസം. ഉദ്ദിഷ്‌ട കാര്യസിദ്ധിക്കും വിവാഹ തടസം മാറുന്നതിനും ദേവിക്ക് മുന്നിൽ നാരങ്ങാ വിളക്ക്, കത്തിക്കുന്നത്ഉത്തമമായാണ് കരുതുന്നത്. തെളിക്കുന്ന നാരങ്ങാ വിളക്കിന്റെ എണ്ണം ഒറ്റ സംഖ്യയിൽ ആയിരിക്കണം. അതായത് എത്ര നാരങ്ങ എടുക്കുന്നുവോ അതിൽ ഒരു പകുതി ഉപേക്ഷിക്കണം. അഞ്ച്,  ഏഴ്, ഒൻപത്  എന്നീ ക്രമത്തിലാണ് സാധാരണ നാരങ്ങാ വിളക്ക്, തെളിയിക്കുന്നത്. (ഒരു പകുതി നാരങ്ങാത്തോടിൽ ഒരു നാരങ്ങാ വിളക്ക്,) നാരങ്ങാ വിളക്ക്, തെളിച്ചതിന് ശേഷം ദേവി മന്ത്രങ്ങൾ ഉരുവിടുന്നത് ഉത്തമമാണ്.

ദേവിക്കു മുന്നിലും ഹനുമാൻ സ്വാമി ക്ഷേത്രങ്ങളിലും നവഗ്രഹങ്ങളുടെ മുന്നിലും നാരങ്ങാ വിളക്ക്, കത്തിക്കുന്നത് നല്ലതാണ്. ദേവീപ്രീതിക്കായി നടത്തുന്ന രാഹുകാലപൂജക്ക് ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും രോഗനിവാരണത്തിനും രാഹുദോഷം നീങ്ങുന്നതിനും സഹായിക്കും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രാഹുകാലത്താണ് കൂടുതൽ ഭക്തരും കാര്യസിദ്ധിക്ക് നാരങ്ങാവിളക്ക് കൊളുത്തി  പ്രാർത്ഥിക്കുന്നത്. രാഹു നക്ഷത്രാധിപനായ തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാർ എപ്പോഴും രാഹു പ്രീതികരമായ നാരങ്ങാവിളക്ക്, കത്തിക്കുന്നത് ഗുണഫലങ്ങൾ നൽകും. ശനിവത് രാഹു  കുജവത് കേതു എന്ന പ്രമാണ പ്രകാരം പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രക്കാരും രാഹുവിന്റെ സ്വാധീനത്തിൽ വരും. ഇവരും എന്നും നാരങ്ങാ വിളക്ക്, തെളിക്കുന്നത് നല്ലത്.അതുപോലെ 2020 സെപ്തംബർ 23 മുതൽ രാഹു സഞ്ചരിക്കുന്ന ഇടവം രാശിയിലെ നക്ഷത്രങ്ങളായ കാർത്തിക അവസാനത്തെ 3 പാദങ്ങൾ, രോഹിണി, മകയിരം ആദ്യ പകുതി നക്ഷത്രജാതർ അടുത്ത 18 മാസവും നാരങ്ങാ വിളക്ക്, കത്തിക്കുന്നത് നല്ലതാണ്. ഇനി 18 മാസം രാഹുവിന്റെ അല്ലെങ്കിൽ കേതുവിന്റെ അനുകൂല്യം ഒട്ടുമില്ലാത്ത മേടം, ചിങ്ങം, തുലാം, വൃശ്ചികം, കുംഭം കൂറുകാരും ഈ സമയത്ത് നാരങ്ങാ വിളക്ക്, തെളിക്കണം.

Story Summary: Naranga vilakku for removing Rahu Dosham

error: Content is protected !!
Exit mobile version