Monday, 25 Nov 2024

ഉദ്ദിഷ്ട കാര്യസിദ്ധിക്ക് ഗണേശ ഏകാക്ഷരിയും ശ്രേഷ്ഠ മന്ത്രങ്ങളും

വേദാഗ്നി അരുൺ സൂര്യഗായത്രി

വിഘ്നങ്ങൾ അകറ്റുന്ന അറിവിന്റെ ദേവനായ ഗണപതി ഭഗവാനെ പൂജിക്കാതെ ചെയ്യുന്ന കർമ്മങ്ങൾ ഒന്നും പൂർണ്ണമാകില്ല എന്നാണ് വിശ്വാസം. എല്ലാ ഗ്രഹപ്പിഴകൾക്കും ഗണേശ ആരാധന ഫല
പ്രദമായ പരിഹാരമാണ്. ശിവന്റെ നെറ്റിത്തടത്തിൽ നിന്ന് പാർവ്വതീ പരമേശ്വരന്മാരുടെ പുത്രനായി ഗജാനനൻ അവതരിച്ചെന്ന് വാമനപുരാണം പറയുന്നു. ഉദ്ദിഷ്ട കാര്യസിദ്ധിക്ക് അത്യുത്തമമായ
അത്ഭുത ഫലദാന ശക്തിയുള്ള ഗണേശ ധ്യാനങ്ങളും മന്ത്രങ്ങളും പ്രാർത്ഥനകളും നമുക്ക് പരിചയപ്പെടാം.

ഇവിടെ ആദ്യം പറയുന്നത് ഗണേശ ഏകാക്ഷരിയാണ്. ഗണപതി ഭഗവാന്റെ അനുഗ്രഹം നേടാൻ ഏറ്റവും നല്ലതാണ് ഗണേശ ബീജാക്ഷര ജപം. ഗം എന്നത് ഗണേശ ബീജാക്ഷരമാണ്. ഗം ചേർന്ന ഏകാക്ഷരി ജപം സഹസ്രനാമ ജപത്തിന് തുല്യമാണ്. എന്നാൽ ഗുരുപദേശത്തോടെ മാത്രമേ ഈ മന്ത്രം ജപിക്കാൻ പാടുള്ളു; അത്രമാത്രം ശക്തിയുള്ളതാണ്.

തുടർന്ന് നൽകുന്നത് രണ്ട് ഗണേശ ഗായത്രികൾ ആണ്. ഉദ്ദിഷ്ടകാര്യ സിദ്ധിക്കും വിഘ്ന നിവാരണത്തിനും ഉത്തമമാണ് ഈ ഗായത്രി മന്ത്രങ്ങൾ. എല്ലാ ദിവസവും രാവിലെ 108 തവണ ഗണേശ ഗായത്രി ജപിക്കുന്നത് ശ്രേഷ്ഠമാണ്. ഇതു കൂടാതെ എല്ലാ ദിവസവും ശുദ്ധിയോടെ ഭക്തിപൂർവം ഗണേശ പ്രാർത്ഥനാ മന്ത്രങ്ങളും ഗകാര ഗണേശ അഷ്ടോത്തര ശതനാമവും ജപിക്കുന്നതും ഗണേശ പ്രീതിക്ക് ഉത്തമമാണ്. ഗണേശ ഗായത്രിക്കും അഷ്ടോത്തര ശതനാമങ്ങൾക്കും പ്രാർത്ഥന മന്ത്രങ്ങൾക്കും ഗുരുപദേശം നിർബന്ധമില്ല.

ഏകാക്ഷരി മന്ത്രം

ഓം ഗം നമഃ

ഗണേശ ഗായത്രി

1
ഏകദന്തായ വിദ്മഹേ വക്രതുണ്ഡായ
ധീമഹി തന്നോ ദന്തി പ്രചോദയാത്

2
ലംബോദരായ വിദ്മഹേ വക്രതുണ്ഡായ
ധീമഹി തന്നോ ദന്തി പ്രചോദയാത്

പ്രാർത്ഥനാ മന്ത്രങ്ങൾ

1
ശുക്ലാംബരധരം വിഷ്ണും
ശശിവര്‍ണ്ണം ചതുര്‍ ഭുജം
പ്രസന്നവദനം ധ്യായേത്‌
സര്‍വ്വവിഘ്നോപശാന്തയേ

2
ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബുഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വരപാദപങ്കജം

3
സര്‍വ്വവിഘ്നഹരം ദേവം
സര്‍വ്വവിഘ്നവിവര്‍ജ്ജിതം
സര്‍വ്വസിദ്ധി പ്രദാതാരം
വന്ദേഹം ഗണനായകം

4
ഏകദന്തം മഹാകായം
തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം

5
യതോ വേദവാചോ വികുണ്ഠാ മനോഭിഃ
സദാ നേതി നേതീതി യത്‌ താ ഗൃണന്തി
പരബ്രഹ്മരൂപം ചിദാനന്ദഭൂതം
സദാ തം ഗണേശം നമാമോ ഭജാമഃ

ഗണപതി ഗകാര അഷ്ടോത്തര ശതനാമാവലി

ഓം ഗകാരരൂപായ നമഃ
ഓം ഗം ബീജായ നമഃ
ഓം ഗണേശായ നമഃ
ഓം ഗണവംദിതായ നമഃ
ഓം ഗണായ നമഃ
ഓം ഗണ്യായ നമഃ
ഓം ഗണനാതീതസദ്ഗുണായ നമഃ
ഓം ഗഗനാദികസൃജേ നമഃ
ഓം ഗംഗാസുതായ നമഃ
ഓം ഗംഗാസുതാർച്ചിതായ നമഃ
ഓം ഗംഗാധരപ്രീതികരായ നമഃ
ഓം ഗവീശേഡ്യായ നമഃ
ഓം ഗദാപഹായ നമഃ
ഓം ഗദാധരസുതായ നമഃ
ഓം ഗദ്യപദ്യാത്മകകവിത്വദായ നമഃ
ഓം ഗജാസ്യായ നമഃ
ഓം ഗജലക്ഷ്മീപതേ നമഃ
ഓം ഗജാവാജിരഥപ്രദായ നമഃ
ഓം ഗംജാനിരതശിക്ഷാകൃതയേ നമഃ
ഓം ഗണിതജ്ഞായ നമഃ
ഓം ഗംഡദാനാംചിതായ നമഃ
ഓം ഗന്ത്രേ നമഃ
ഓം ഗംഡോപലസമാകൃതയേ നമഃ
ഓം ഗഗനവ്യാപകായ നമഃ
ഓം ഗമ്യായ നമഃ
ഓം ഗമനാദിവിവർജിതായ നമഃ
ഓം ഗംഡദോഷഹരായ നമഃ
ഓം ഗംഡഭ്രമദ്ഭ്രമരകുണ്ഡലായ നമഃ
ഓം ഗതാഗതജ്ഞായ നമഃ
ഓം ഗതിദായ നമഃ
ഓം ഗതമൃത്യവേ നമഃ
ഓം ഗതോദ്ഭവായ നമഃ
ഓം ഗംധപ്രിയായ നമഃ
ഓം ഗംധവാഹായ നമഃ
ഓം ഗംധസിംധുരബൃംദഗായ നമഃ
ഓം ഗംധാദിപൂജിതായ നമഃ
ഓം ഗവ്യഭോക്ത്രേ നമഃ
ഓം ഗർഗാദിസന്നുതായ നമഃ
ഓം ഗരിഷ്ഠായ നമഃ
ഓം ഗരഭിദേ നമഃ
ഓം ഗര്വഹരായ നമഃ
ഓം ഗരളിഭൂഷണായ നമഃ
ഓം ഗവിഷ്ഠായ നമഃ
ഓം ഗർജിതാരാവായ നമഃ
ഓം ഗഭീരഹൃദയായ നമഃ
ഓം ഗദിനേ നമഃ
ഓം ഗലത്കുഷ്ഠഹരായ നമഃ
ഓം ഗർഭപ്രദായ നമഃ
ഓം ഗർഭാർഭ രക്ഷകായ നമഃ
ഓം ഗർഭാധാരായ നമഃ
ഓം ഗർഭാവാസിശിശുജ്ഞാനപ്രദായ നമഃ
ഓം ഗരുത്മത്തുല്യജവനായ നമഃ
ഓം ഗരുഡധ്വജവംദിതായ നമഃ
ഓം ഗയേഡിതായ നമഃ
ഓം ഗയാശ്രാദ്ധഫലദായ നമഃ
ഓം ഗയാകൃതയേ നമഃ
ഓം ഗദാധരാവതാരിണേ നമഃ
ഓം ഗംധര്വനഗരാർച്ചിതായ നമഃ
ഓം ഗംധര്വഗാനസംതുഷ്ടായ നമഃ
ഓം ഗരുഡാഗ്രജവംദിതായ നമഃ
ഓം ഗണരാത്രസമാരാധ്യായ നമഃ
ഓം ഗർഹണാസ്തുതിസാമ്യധിയേ നമഃ
ഓം ഗർതാഭനാഭയേ നമഃ
ഓം ഗവ്യൂതിദീർഘതുംഡായ നമഃ
ഓം ഗഭസ്തിമതേ നമഃ
ഓം ഗർഹിതാചാരദൂരായ നമഃ
ഓം ഗരുഡോപലഭൂഷിതായ നമഃ
ഓം ഗജാരിവിക്രമായ നമഃ
ഓം ഗംധമൂഷവാജിനേ നമഃ
ഓം ഗതശ്രമായ നമഃ
ഓം ഗവേഷണീയായ നമഃ
ഓം ഗഹനായ നമഃ
ഓം ഗഹനസ്ഥമുനിസ്തുതായ നമഃ
ഓം ഗവയച്ഛിദേ നമഃ
ഓം ഗംഡകഭിദേ നമഃ
ഓം ഗഹ്വരാപഥവാരണായ നമഃ
ഓം ഗജദംതായുധായ നമഃ
ഓം ഗർജദ്രിപുഘ്നായ നമഃ
ഓം ഗജകർണികായ നമഃ
ഓം ഗജചർമാമയച്ഛേത്രേ നമഃ
ഓം ഗണാധ്യക്ഷായ നമഃ
ഓം ഗണാർ ചിതായ നമഃ
ഓം ഗണികാനരത്നപ്രീതായ നമഃ
ഓം ഗച്ഛതേ നമഃ
ഓം ഗംധഫലീപ്രിയായ നമഃ
ഓം ഗംധകാദിരസാധീശായ നമഃ
ഓം ഗണകാനംദദായകായ നമഃ
ഓം ഗരഭാദിജനുർഹർത്രേ നമഃ
ഓം ഗംഡകീഗാഹനോത്സുകായ നമഃ
ഓം ഗംഡൂഷീകൃതവാരാശയേ നമഃ
ഓം ഗരിമാലഘിമാദിദായ നമഃ
ഓം ഗവാക്ഷവത്സൗധവാസിനേ നമഃ
ഓം ഗർഭിതായ നമഃ
ഓം ഗർഭിണീനുതായ നമഃ
ഓം ഗംധമാദനശൈലാഭായ നമഃ
ഓം ഗംഡഭേരുംഡവിക്രമായ നമഃ
ഓം ഗദിതായ നമഃ
ഓം ഗദ്ഗദാരാവസംസ്തുതായ നമഃ
ഓം ഗഹ്വരീപതയേ നമഃ
ഓം ഗജേശായ നമഃ
ഓം ഗരീയസേ നമഃ
ഓം ഗദ്യേഡ്യായ നമഃ
ഓം ഗതഭിദേ നമഃ
ഓം ഗദിതാഗമായ നമഃ
ഓം ഗർഹണീയഗുണാഭാവായ നമഃ
ഓം ഗംഗാദികശുചിപ്രദായ നമഃ
ഓം ഗണനാതീതവിദ്യാശ്രീ
ബലായുഷ്യാദിദായകായ നമഃ

ഇതി ഗണപതി ഗ കാര അഷ്ടോത്തര ശതനാമാവലീ സമാപ്തം

ഗണേശ അഷ്ടോത്തര ശതനാമാവലി

ഓം ഗജാനനായ നമഃ
ഓം ഗണാദ്ധ്യക്ഷായ നമഃ
ഓം വിഘ്‌നരാജായ നമഃ
ഓം വിനായകായ നമഃ
ഓം ദ്വൈമാതുരായ നമഃ

ഓം സുമുഖായ നമഃ
ഓം പ്രമുഖായ നമഃ
ഓം സന്മുഖായ നമഃ
ഓം കൃത്തിനേ നമഃ
ഓം ജ്ഞാനദീപായ നമഃ

ഓം സുഖനിധയേ നമഃ
ഓം സുരാദ്ധ്യക്ഷായ നമഃ
ഓം സുരാരിഭിദേ നമഃ
ഓം മഹാഗണപതയേ നമഃ
ഓം മാന്യായ നമഃ

ഓം മഹന്മാന്യായ നമഃ
ഓം മൃഡാത്മജായ നമഃ
ഓം പുരാണായ നമഃ
ഓം പുരുഷായ നമഃ
ഓം പൂഷണേ നമഃ

ഓം പുഷ്കരിണേ നമഃ
ഓം പുണ്യകൃതേ നമഃ
ഓം അഗ്രഗണ്യായ നമഃ
ഓം അഗ്രപൂജ്യായ നമഃ
ഓം അഗ്രഗാമിനേ നമഃ

ഓം മന്ത്രകൃതേ നമഃ
ഓം ചാമീകരപ്രഭായ നമഃ
ഓം സര്‍വ്വസ്‌മൈ നമഃ
ഓം സര്‍വ്വോപാസ്യായ നമഃ
ഓം സര്‍വ്വകര്‍ത്രേ നമഃ

ഓം സര്‍വ്വനേത്രേ നമഃ
ഓം സവ്വസിദ്ധിപ്രദായ നമഃ
ഓം സവ്വസിദ്ധായ നമഃ
ഓം സര്‍വ്വവന്ദ്യായ നമഃ
ഓം മഹാകാളായ നമഃ

ഓം മഹാബലായ നമഃ
ഓം ഹേരംബായ നമഃ
ഓം ലംബജഠരായ നമഃ
ഓം ഹ്രസ്വഗ്രീവായ നമഃ
ഓം മഹോദരായ നമഃ

ഓം മദോത്‌ക്കടായ നമഃ
ഓം മഹാവീരായ നമഃ
ഓം മന്ത്രിണേ നമഃ
ഓം മംഗളദായേ നമഃ
ഓം പ്രമദാര്‍ച്യായ നമഃ

ഓം പ്രാജ്ഞായ നമഃ
ഓം പ്രമോദരായ നമഃ
ഓം മോദകപ്രിയായ നമഃ
ഓം ധൃതിമതേ നമഃ
ഓം മതിമതേ നമഃ

ഓം കാമിനേ നമഃ
ഓം കപിത്ഥപ്രിയായ നമഃ
ഓം ബ്രഹ്മചാരിണേ നമഃ
ഓം ബ്രഹ്മരൂപിണേ നമഃ
ഓം ബ്രഹ്മവിടേ നമഃ

ഓം ബ്രഹ്മവന്ദിതായ നമഃ
ഓം ജിഷ്ണവേ നമഃ
ഓം വിഷ്ണുപ്രിയായ നമഃ
ഓം ഭക്തജീവിതായ നമഃ
ഓം ജിതമന്മഥായ നമഃ

ഓം ഐശ്വര്യദായ നമഃ
ഓം ഗ്രഹജ്യായസേ നമഃ
ഓം സിദ്ധസേവിതായ നമഃ
ഓം വിഘ്‌നഹര്‍ത്ത്രേ നമഃ
ഓം വിഘ്‌നകര്‍ത്രേ നമഃ

ഓം വിശ്വനേത്രേ നമഃ
ഓം വിരാജേ നമഃ
ഓം സ്വരാജേ നമഃ
ഓം ശ്രീപതയേ നമഃ
ഓം വാക്‍പതയേ നമഃ

ഓം ശ്രീമതേ നമഃ
ഓം ശൃങ്ഗാരിണേ നമഃ
ഓം ശ്രിതവത്സലായ നമഃ
ഓം ശിവപ്രിയായ നമഃ
ഓം ശീഘ്രകാരിണേ നമഃ

ഓം ശാശ്വതായ നമഃ
ഓം ശിവനന്ദനായ നമഃ
ഓം ബലോദ്ധതായ നമഃ
ഓം ഭക്തനിധയേ നമഃ
ഓം ഭാവഗമ്യായ നമഃ

ഓം ഭവാത്മജായ നമഃ
ഓം മഹതേ നമഃ
ഓം മംഗളദായിനേ നമഃ
ഓം മഹേശായ നമഃ
ഓം മഹിതായ നമഃ

ഓം സത്യധര്‍മ്മിണേ നമഃ
ഓം സതാധാരായ നമഃ
ഓം സത്യായ നമഃ
ഓം സത്യപരാക്രമായ നമഃ
ഓം ശുഭാങ്ങായ നമഃ

ഓം ശുഭ്രദന്തായ നമഃ
ഓം ശുഭദായ നമഃ
ഓം ശുഭവിഗ്രഹായ നമഃ
ഓം പഞ്ചപാതകനാശിനേ നമഃ
ഓം പാര്‍വതീപ്രിയനന്ദനായ നമഃ

ഓം വിശ്വേശായ നമഃ
ഓം വിബുധാരാദ്ധ്യപദായ നമഃ
ഓം വീരവരാഗ്രജായ നമഃ
ഓം കുമാരഗുരുവന്ദ്യായ നമഃ
ഓം കുഞ്ജരാസുരഭഞ്ജനായ നമഃ

ഓം വല്ലഭാവല്ലഭായ നമഃ
ഓം വരാഭയ കരാംബുജായ നമഃ
ഓം സുധാകലശഹസ്തായ നമഃ
ഓം സുധാകരകലാധരായ നമഃ
ഓം പഞ്ചഹസ്തായ നമഃ

ഓം പ്രധാനേശായ നമഃ
ഓം പുരാതനായ നമഃ
ഓം വരസിദ്ധിവിനായകായ നമഃ

ഇതി ശ്രീ ഗണേശാഷ്‌ടോത്തര
ശതനാമാവലി സമാപ്തം

ഓം ശ്രീ മഹാഗണപതയേ നമഃ

ഏവർക്കും വിനായകൻ്റെ
അനുഗ്രഹ കടാക്ഷങ്ങൾ ഉണ്ടാവട്ടെ

സംശയ പരിഹാരത്തിനും
മന്ത്രോപദേശത്തിനും ബന്ധപ്പെടുക:

വേദാഗ്നി അരുൺ സൂര്യഗായത്രി
നാഗമ്പള്ളി സൂര്യഗായത്രിമഠം

+91 960 500 20 47

error: Content is protected !!
Exit mobile version