Saturday, 23 Nov 2024

ഉറക്കെ ചിരിക്കുന്നത് രസികർ; കണ്ണടച്ച് ചിരിക്കുന്നവരെ സൂക്ഷിക്കുക

ചിരിക്കും ശാസ്ത്രമുണ്ട്; അംഗലക്ഷണ ശാസ്ത്രത്തിലെ ഒരു പ്രധാന ഉൾപ്പിരിവാണിത്. വിഷമം ഉള്ളിൽ ഒതുക്കി പുറമെ പൊട്ടിച്ചിരിക്കുന്നവരും എത്ര ചിരിച്ചാലും മതിവരാത്തവരുമുണ്ട്. എതിരാളികളെ നശിപ്പിച്ചിട്ട്  കൊലച്ചിരി നടത്തുന്നവരാണ് മറ്റൊരു കൂട്ടർ. ചിരിച്ചു തുടങ്ങിയാൽ ചിരിയടക്കാൻ കഴിയാത്തവർ, വല്ലാതെ ശബ്ദമുണ്ടാക്കി ചിരിക്കുന്നവർ, ചിരിച്ചു ചിരിച്ച് കരയുന്നവർ, മനസ്സു തുറന്ന് ഒന്ന് ചിരിച്ചു പോയാൽകരയിക്കുമെന്ന് പരാതി പറയുന്നവർ – ഇങ്ങനെ ചിരിക്ക്  ആയിരം മുഖങ്ങളുണ്ട്.  എന്തായാലും പുഞ്ചിരി തൂവുന്ന മുഖത്തോടെ വരുന്നവർ ചുറ്റിലും  പ്രസന്നത നിറയ്ക്കും. ഇവർ എവിടെയും പോസിറ്റീവ് എനർജി പകരും. നമ്മുടെ മനോവിഷമങ്ങൾ അകറ്റിക്കളയും. എന്നാൽ എത്ര തമാശ കേട്ടാലും ചിരിക്കാത്തവരുമുണ്ട്. ചിരി വ്യക്തിത്വത്തിന്റെയും  ആന്തരിക വൈകാരികതയുടെയും പ്രകടനമാണ്.  ചിരി മാനസികാരോഗ്യത്തിനു മാത്രമല്ല ശാരീരികമായും നല്ലതാണ്.

ഓരോ ചിരിയെക്കുറിച്ചും ശാസ്ത്രം പറയുന്നത് എന്തെല്ലാമാണെന്ന് നോക്കാം:  

1. നിറുത്താതെ ചിരിക്കുന്നവരുടെ ഉള്ളിലിരുപ്പ് അറിയാൻ പ്രയാസമാണ്. ഇവർ പരസ്യമായി ആരെയും  നിന്ദിക്കും, പറ്റിക്കും. 

2. നർമ്മം കേട്ട് ഉച്ചത്തിൽ ചിരിക്കുകയും ആത്മാർത്ഥമായി  വികാരങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നവർ രസികരായിരിക്കും; ഇവർക്ക് ദീർഘായുസുണ്ടാകും.

3. എത്ര നല്ല തമാശകൾ കേട്ടാലും പൊട്ടിച്ചിരിക്കാത്തവർ ക്രൂര സ്വഭാവമുള്ളവരാണ്. ആരുടെയും ഉപദേശം ഇവർ കേൾക്കില്ല; ഉപദേശിക്കുന്നത് ഇവർക്ക് ഇഷ്ടവുമല്ല. 

4. ചിരിക്കുമ്പോൾ അറിയാതെ, കണ്ണടഞ്ഞു പോകുന്നവർ നിഗൂഢതകളുള്ളവരാണ്. ഇവർ തെറ്റുകൾ  ഒളിച്ചുവയ്ക്കും. ഇവരുമായുള്ള കൂട്ടുകെട്ട് നല്ലതല്ല. നല്ല കാര്യങ്ങൾ കേൾക്കുന്നത് ഇവർക്കിഷ്ടമില്ല. ഇവർ മറ്റുള്ളവരെ വല്ലാതെ വിമർശിക്കും. 

5. ചിരിക്കുമ്പോൾ മുഖം ചുവന്നാലും നെറ്റിത്തടത്തിൽ രേഖകൾ തെളിയാത്ത സ്ത്രീകൾ  പശ്ചാത്തപിക്കുന്നവരായിരിക്കും.പുരുഷന്മാരാണെങ്കിൽ അവർ ചെയ്തു പോയ തെറ്റ് ആവർത്തിക്കില്ല.

6.  ശരീരം കുലുക്കി ആംഗ്യം കാണിച്ച്  ഉറക്കെ ചിരിക്കുന്നവർ തെറ്റുകുറ്റങ്ങളോട്  പൊറുക്കുന്നവരാണ്. ഇവർ മറ്റുള്ളവരെ  വളർന്നു വരാൻ  സഹായിക്കും.

7. ചിരിക്കുമ്പോൾ നെറ്റിയിൽ എത്ര വരയുണ്ടായാലും ആ വരകൾ നെറ്റിയുടെ രണ്ടറ്റത്തും എത്തിയാൽ ആയുസ് കൂടുതൽ ഉള്ളവരായിരിക്കും; കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. 

8. ചിരിക്കുമ്പോൾ മുഖം ചുവക്കുകയും നെറ്റിയിൽ മൂന്ന് സമാന്തര രേഖകൾ  പ്രത്യക്ഷമാകുകയും ചെയ്യുന്നവർക്ക് ദീർഘായുസ്‌ കാണും.

9. ചിരിക്കുമ്പോൾ നെറ്റിയിൽ നാലുവരകൾ കാണുന്നവർ ഉന്നത പദവി അലങ്കരിക്കും; സമ്പന്നരുമായിരിക്കും. 

10. ചിരിക്കുമ്പോൾ നെറ്റിയിൽ അഞ്ചുവരകൾ  ഉണ്ടാകുകയും അതിൽ ഏതെങ്കിലും രണ്ടെണ്ണം പരസ്പരം സന്ധിക്കുകയും ചെയ്യുന്നവർക്ക് ദീർഘായുസ്‌ കാണില്ല.

11. ചിരിക്കുമ്പോൾ നെറ്റിയിൽ ചെറുതും നീളം കുറഞ്ഞതുമായ രേഖകൾ പ്രത്യക്ഷപ്പെട്ടാൽ കുടുംബഭാരവും പ്രാരാബ്ധവുമാണ് ഫലം. ജനമദ്ധ്യത്തിൽ മാന്യതയുണ്ടെങ്കിലും അംഗീകാരം കുറവായിരിക്കും. പഴികൾ കേൾക്കും. സ്ഥാനമാനം ലഭിക്കും. പുതിയ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കപ്പെടും. സ്വന്തം വ്യക്തിത്വം വിട്ടുകളിക്കാത്തതിനാൽ പരാജയപ്പെടും.

12. ചിരിക്കുമ്പോൾ രേഖകൾ ക്രമരഹിതമായി നെറ്റിയിൽ പ്രത്യക്ഷപ്പെെടുന്നവർക്ക് 50 വയസ്‌ ഒരു ദുർഘട ഘട്ടമായിരിക്കും. 

13. ചിരിക്കുമ്പോൾ നെറ്റിയിൽ പ്രത്യക്ഷപ്പെടുന്ന രേഖകൾ മുറിഞ്ഞു മുറിഞ്ഞു കണ്ടാൽ 40 വയസ്‌ നിർണ്ണായക സമയമാകും.

14. വേണ്ടപ്പെട്ടവർ മരിക്കുമ്പോൾ സ്തബ്ധരായി നിൽക്കുകയും തുടർന്ന് പെട്ടെന്നു തന്നെ  സാധാരണ രീതിയിലാകുകയും ചെയ്യുന്നവർ  ചഞ്ചലമനസ്‌  ഉള്ളവരാണ്.

15. നല്ല മനസും സ്‌നേഹ മനോഭാവവുമുണ്ടെങ്കിലും ചിരിയൊതുക്കി വയ്ക്കുന്ന സ്വഭാവക്കാരുണ്ട്. ഇത് അവരുടെ ജന്മനാ ഉള്ള സ്വഭാവമാണ്. ശരിക്കും അവർ നല്ലവരാണ്

error: Content is protected !!
Exit mobile version