Friday, 5 Jul 2024

ഉഷഃ പൂജ തൊഴുതാൽ ഉദ്യോഗലബ്ധി ;
ഓരോ ദീപാരാധനയ്ക്കും വിവിധ ഫലം

മംഗള ഗൗരി

ക്ഷേത്രങ്ങളിലെ ഏറ്റവും വിശേഷപ്പെട്ട  ചടങ്ങാണ് പൂജാ സമാപനവേളകളിലെ ദീപാരാധന. വൈദിക കർമ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവദ് പാദത്തിലേക്ക് അർപ്പിക്കുകയാണ് ദീപാരാധനയുടെ തത്വം. ദീപാരാധനക്ക് സാധാരണ തട്ടുവിളക്ക് പർവ്വതവിളക്ക്, നാഗപത്തിവിളക്ക്, ഏകാങ്കവിളക്ക് തുടങ്ങിയവ ഉപയോഗിച്ച് ബിംബത്തെ ഉഴിയുന്നു. അവസാനം കർപ്പൂരം കത്തിച്ച് പൂവുഴിഞ്ഞ് ഭഗവത് പാദത്തിൽ സമർപ്പിക്കും. ദീപാരാധന പല വിധമുണ്ട്:  അലങ്കാരദീപാരാധന, പന്തീരടി ദീപാരാധന ഉച്ചപൂജാ ദീപാരാധന, സന്ധ്യദീപാരാധന, അത്താഴപൂജ ദീപാരാധന എന്നിവയാണ് പ്രധാന ദീപാരാധനകൾ. ഓരോ ദീപാരാധനയും തൊഴുത് പ്രാർത്ഥിച്ചാൽ ലഭിക്കുന്ന  ഫലങ്ങൾ.

ഉഷഃ പൂജ ദീപാരാധന:

ഉഷഃ പൂജയുടെ ഒടുവിൽ നടത്തുന്ന ദീപാരാധന തൊഴുന്നത് വിദ്യാവിജയത്തിനും ഉദ്യോഗലബ്ധിക്കും സഹായിക്കുന്നു.

അലങ്കാരദീപാരാധന: 

രാവിലെ അഭിഷേകം നടത്തിയശേഷം ദേവനെ അലങ്കരിച്ച് ത്രിമധുരം നേദിച്ച് പ്രീതിപ്പെടുത്തിയശേഷം നടത്തന്ന അലങ്കാരദീപാരാധന തൊഴുതാൽ മുൻജന്മദോഷങ്ങളെല്ലാം മാറും. 

പന്തീരടി ദീപാരാധന:   

പന്തീരടി പൂജയ്‌ക്കൊടുവിൽ നടത്തുന്ന ഈ ദീപാരാധന തൊഴുതാൽ ഐശ്വര്യ സമൃദ്ധി, ദാരിദ്രശാന്തി, ധനലബ്ധി ഇവയുണ്ടാകുന്നു.

ഉച്ചപൂജ ദീപാരാധന:  

ഉച്ചയ്ക്ക് സമർപ്പിക്കുന്ന ദീപാരാധനയാണിത്. ഇതു ദർശിച്ചാൽ സർവ്വപാപങ്ങളും അകന്ന് ഐശ്വര്യം ലഭിക്കും. 

സന്ധ്യദീപാരാധന:  

സന്ധ്യനേരത്ത് നടത്തുന്ന ദീപാരാധനയാണിത്. ഇതുതൊഴുതാൽ സർവ്വ ഐശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.

അത്താഴപൂജ ദീപാരാധന : 

അത്താഴപൂജ നടത്തികഴിഞ്ഞ് നടത്തുന്ന ദീപാരാധനയാണിത്. ഈ ദീപാരാധന ദർശനപുണ്യം, ദാമ്പത്യസൗഖ്യം മുതലായവ പ്രദാനം ചെയ്യുന്നു.

Story Summary: Different Types of Deeparadhana

error: Content is protected !!
Exit mobile version