എത്ര കടുത്ത ശത്രുദോഷം അകറ്റാനും ഇത് മതി
നമ്മുടെ കുഴപ്പം കൊണ്ടായാലും അല്ലെങ്കിലും വേണ്ടപ്പെട്ടവരോ അയൽക്കാരോ സുഹൃത്തുക്കളോ ശത്രുപക്ഷത്തായി നിന്ന് പ്രവർത്തിക്കുന്നു എന്ന് ബോദ്ധ്യമായാൽ അതിനെ അതിജീവിക്കാൻ ഒരൊറ്റ വഴിയേയുള്ളു.
ദേവീപൂജ.
അത് ദുർഗ്ഗാക്ഷേത്രങ്ങളിലാകാം, ഭദ്രകാളീ ക്ഷേത്രങ്ങളിലാകാം, ചാമുണ്ഡേശ്വരി സന്നിധിയിലാകാം, പ്രത്യുംഗിരാ ക്ഷേത്രങ്ങളിലാകാം. അതായത് രൗദ്ര ദേവത മുഖ്യ പ്രതിഷ്ഠയായുള്ള ക്ഷേത്രങ്ങളിലെവിടെയെങ്കിലും വൈകിട്ടത്തെ ദീപാരാധന തൊഴുത് പ്രാർത്ഥിച്ച് ദേവിക്ക് രക്തപുഷ്പാഞ്ജലി നടത്തി പ്രാർത്ഥിക്കണം. ഈ വഴിപാട് തുടർച്ചയായി അഞ്ച് ചൊവ്വ, വെള്ളി ദിവസങ്ങളിൽ തുടരണം. ഇതിനൊപ്പം കഴിയുമെങ്കിൽ കുങ്കുമാഭിഷേകം, മഞ്ഞൾ പൊടി അഭിഷേകം, രക്തചന്ദനാഭിഷേകം എന്നിവ നടത്തുന്നതും നല്ലതാണ്. അത് കഴിഞ്ഞ് തുടർച്ചയായി ഏഴ് ദിവസം ഭക്തിപൂർവ്വം ദേവിയെ പ്രാർത്ഥിച്ച് പ്രീതിപ്പെടുത്തുക. തൊഴിലിലും പഠിത്തത്തിലും ബിസിനസ്സിലും ജോലിയിലും ഏറ്റവും അടുപ്പമുള്ളവരുടെ അസൂയ കാരണമുള്ള ശത്രുത നമ്മൾ അറിഞ്ഞെന്ന് വരില്ല. അവർ മന:പ്പൂർവം അല്ലെങ്കിലും നമ്മുടെ പൂജയ്ക്ക് മുടക്കം സൃഷ്ടിക്കാൻ ശ്രമിച്ചേക്കും. അങ്ങനെ നമ്മുടെ പൂജ മുടങ്ങിയാൽ ശിവപാർവ്വതീ ക്ഷേത്രത്തിലോ, പാർവ്വതീ സന്നിധിയിലോ ഹാരവും വിളക്കും സമർപ്പിച്ച് പുഷ്പാഞ്ജലി നടത്തിയാൽ പരിഹാരമാകും. ശത്രുക്കൾ ഒഴിഞ്ഞു പോകും.
സ്വത്തുവകകൾ, ഭൂമി ഇവ മൂലമുള്ള ശത്രുതയാണെങ്കിൽ മഹാലക്ഷ്മിക്കോ, ലക്ഷ്മീവാരാഹ മൂർത്തിക്കോ, ഭുവനേശ്വരിക്കോ താമരപ്പൂവിതൾ കൊണ്ട് അർച്ചന നടത്തണം . അല്ലെങ്കിൽ താമരപ്പൂ സമർപ്പിക്കണം, തർക്കഭൂമിയിലെ പ്രശ്‌നം മാറാൻ ഭുവനേശ്വരിക്ക് വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് സമർപ്പിച്ച് മത്സ്യ മാംസാദികൾ ഒഴിവാക്കി 41 ദിവസം പ്രാർത്ഥിക്കണം.
നാഗമാണിക്യം യാഥാർത്ഥ്യം ആണോ