Friday, 20 Sep 2024

എന്തിന് ഇറങ്ങിത്തിരിച്ചാലും രക്ഷിക്കുന്ന കവചം ഈ കാളീ മന്ത്രം

ഡോ. അനിതകുമാരി എസ്, അസ്ട്രോളജർ

അതിപ്രാചീന കാലം മുതൽ ഭാരതീയർ ആരാധിക്കുന്ന ദേവിയാണ് കാളി. ദുർഗ്ഗയുടെ ഭയാനക ഭാവത്തെയാണ് ഭദ്രകാളിയായി സങ്കല്പിക്കുന്നത്. ശിവപ്രിയയായും ശിവപുത്രിയായും രണ്ടു സങ്കല്പങ്ങളിലും കോപമൂർത്തി ആയാണ് കാളിയെ പൊതുവേ കാണുന്നത്. എങ്കിലും അഭദ്രങ്ങൾ അകറ്റി മംഗളവും സൗഖ്യവും ചൊരിയുന്ന അമ്മ, മഹാമാരികളെയും ശത്രുക്കളെയും ബാധകളെയും ഭൂത പ്രേത പിശാചുകളെയും സംഹരിക്കുന്നു. ഭക്തർക്ക്, നിരാലംബർക്ക് ആശ്രിത വത്സലയായ അമ്മയും ദുഷ്ടർക്ക് അതി ക്രൂരയായ സംഹാരിണിയുമാണ് കാളി. കാളീദേവിയുടെ അനുഗ്രഹം ഉണ്ടെങ്കിൽ എവിടെയും ജയിച്ചു കയറാനാകും. ഏത് പ്രതിസന്ധിയെയും മറികടക്കാനും സാധിക്കും. താഴെ പറയുന്ന കാളീ മന്ത്രം ഒരു സംരക്ഷണ കവചമാണ്. ഇത് ജപിച്ച ശേഷം ഏത് കാര്യത്തിന് ഇറങ്ങിത്തിരിച്ചാലും നമുക്ക് ഒരു സംരക്ഷണം ലഭിക്കും. ശത്രു ദോഷവും ദൃഷ്ടിദോഷവും മാറും. എല്ലാ ദിവസവും 36 തവണ വീതം ജപിക്കുക.

കാളികാളി മഹാകാളി
ഭദ്രകാളി നമോസ്തുതേ
കുലം ച കുലധർമ്മം ച
മാം ച പാലയ പാലയ

പത്ത് രൂപങ്ങൾ കാളിക്കുണ്ട്. ഇത് ദശ മഹാവിദ്യകൾ എന്ന് അറിയപ്പെടുന്നു. കാളി, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി , ഛിന്നമസ്ത, ധൂമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവയാണ് ഈ പത്ത് രൂപങ്ങൾ . കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്ന ദേവതയായ ഭദ്രകാളിയെ ഭജിച്ചാൽ ചൊവ്വാഗ്രഹ ദോഷങ്ങൾ ശമിക്കും. മീനം, വൃശ്ചികം ലഗ്നത്തിൽ ജനിച്ചവരും ഭദ്രകാളിയെ ഉപാസിച്ചാൽ ശുഭാനുഭവങ്ങൾ ലഭിക്കും.

ഭദ്രകാളിയുടെ മൂല മന്ത്രം:
ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമ:

ഡോ. അനിതകുമാരി എസ്, അസ്ട്രോളജർ

(For Video Consultation with Dr. Anithakumari.S
visit: www.astrog.in)

Story Summary: Powerful Kali Mantra for Self Protection


error: Content is protected !!
Exit mobile version