Saturday, 23 Nov 2024

എന്തിലും കുറ്റം കണ്ടുപിടിക്കുന്നവരും നുണയരും ത്രിപുരഭൈരവിയെ ഭയക്കണം

ദശ മഹാവിദ്യ 5
രോഗം ഇല്ലാതാക്കുകയും അന്ധകാരം അകറ്റുകയും മരണഭയം ഹനിക്കുകയും ചെയ്യുന്ന ശക്തി സ്വരൂപമാണ് ത്രിപുരഭൈരവി. ജാതകത്തില്‍ ലഗ്നം പിഴച്ചാലുള്ള ദോഷങ്ങള്‍ക്ക് ഭജിക്കേണ്ടത് ദശ മഹാവിദ്യകളില്‍ അഞ്ചാമത്തേതായ ത്രിപുരഭൈരവിയെയാണ്. കോപസൗന്ദര്യമാണ് ഈ ദേവതയുടെ ഭാവം. ആന്തരികമായ അധാര്‍മ്മികതയില്‍ ദേഷ്യം കൊള്ളുന്ന സ്വരൂപം. എന്തിലും കുറ്റം കണ്ടുപിടിക്കുന്നവര്‍ക്കും നുണ പറയുന്നവര്‍ക്കും ദേവി എതിരാണ്. അത്തരക്കാരോട് ഈ ദേവി കോപിക്കും. അവരെ ശിക്ഷിക്കും. ജഗത്തിനെ നിലനിര്‍ത്തുന്നതും നിയന്ത്രിക്കുന്നതും ഈ ഭാവത്തിന്റെ ഗുണമാണ്. തന്നെ പൂജിക്കുന്ന മക്കളുടെ പുരോഗതിക്ക് തടസം നില്‍ക്കുന്ന ഏതൊന്നിനെയും തച്ചുടച്ചു കളയുന്ന മാതൃഭാവം ഈ ദേവിക്കുണ്ട്. ജ്വലനാഗ്നിയുടെ സൗന്ദര്യരൂപമാണ് ദേവിക്ക്. ചൂടും പ്രകാശവും ത്രിപുരഭൈരവിയുടെ ഗുണങ്ങളില്‍പ്പെടുന്നു. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നത് ഈ ദേവീഭാവമാണ്. ബ്രഹ്മചര്യത്തിന്റെയും നിയന്ത്രണ ദേവത ദേവിയാണ്. അറിവില്ലായ്മ ഇല്ലാതാക്കുന്നതിനാല്‍ നവരാത്രിയില്‍ പൂജിക്കപ്പെടുന്നു. ശ്മശാനത്തില്‍ ആനന്ദ നൃത്തം ചെയ്യുമ്പോള്‍ ശിവന്റെ രൂപം ഭീതിയുളവാക്കുന്നതാകയാല്‍ ഭൈരവന്‍ എന്ന നാമം വന്നു. ഭൈരവന്‍ എന്ന ശിവന്റെ ശക്തിയാണ് ത്രിപുരഭൈരവി.

(കൂടുതൽ വിവരങ്ങൾ അറിയാൻ ദശമഹാവിദ്യ – കാളികല്പം എന്ന പുസ്തകം ആചാര്യൻ കുറ്റിയാട്ട് ശ്രീ വാസുദേവൻ നമ്പൂതിരി എഴുതിയിട്ടുണ്ട്. ഇതു ലഭിക്കാൻ ഫോൺ- 0495-6521262 വിളിക്കുക.)

Pic Design: Prasanth Balakrishnan+91 7907280255 dr.pbkonline@gmail.com

error: Content is protected !!
Exit mobile version