എന്തും തരുന്ന കാമധേനു; ജപിക്കൂ, കാമനകൾ സാധിക്കൂ
ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
ശ്രീ ശങ്കരചാര്യർ രചിച്ച സൗന്ദര്യലഹരിയിലെ ഓരോ പദത്തിലും മന്ത്രചൈതന്യം അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ സൗന്ദര്യലഹരിയെ ഉത്തമമായ മന്ത്ര ശാസ്ത്ര ഗ്രന്ഥമായും കണക്കാക്കുന്നു. നിത്യവും പ്രഭാതത്തിൽ സൗന്ദര്യലഹരി പൂർണ്ണമായും പാരായണം ചെയ്താൽ ആഗ്രഹിക്കുന്നതെന്തോ അത് സാധ്യമാകും. ചുരുക്കിപ്പറഞ്ഞാൽ മന്ത്രങ്ങളിലെ കാമധേനുവാണ് സൗന്ദര്യലഹരി. ഇത് ജപിക്കുന്ന ദിനങ്ങളിൽ വ്രതമെടുത്താൽ കൂടുതൽ നല്ലത്. സൗന്ദര്യലഹരിയിലെ ഓരോ ശ്ലോകവും ജപിക്കുന്നതുകൊണ്ട് പ്രത്യേകം പ്രത്യേകം ഫലങ്ങളുണ്ട്. ഈ ശ്ലോകങ്ങൾ തന്നെ പൂജകൾക്കും യന്ത്രങ്ങൾ എഴുതുന്നതിനും ഉപയോഗിക്കുന്നു. ഒരോ ശ്ലോകങ്ങൾ മാത്രം 21,41,64,108 എന്നീ തവണ ക്രമത്തിലും ജപിക്കാം. ആഗ്രഹസാഫല്യത്തിന് സ്ഥിരം ജപിക്കാവുന്ന 10 ശ്ലോകങ്ങൾ ഇവിടെ പറയുന്നു. സർവ്വ വശ്യം, സന്താനലാഭം, ദാരിദ്ര്യദുഃഖ മോചനം, പാണ്ഡിത്യം, സർപ്പദോഷശാന്തി, സർവരോഗ നിവാരണം, ആപദ് മോചനം, ധനലാഭം, രോഗശാന്തി, ബാധാദോഷശാന്തി, ഭർത്തൃവശ്യം, ഭയമോചനം, സ്ത്രീകൾക്കുള്ള രോഗമുക്തി, പുരുഷവശ്യം എന്നിവയ്ക്കുള്ള 10 ശ്ലോകങ്ങൾ പറയുന്നു. ആവശ്യാനുസരണം നിങ്ങൾക്ക് യുക്തമായത് തിരഞ്ഞെടുത്ത് ജപിച്ച് ആഗ്രഹസാഫല്യം നേടുക.
ശ്ലോകം 5
ഹരിസ്ത്വാമാരാധ്യ പ്രണതജനസൌഭാഗ്യ ജനനീം
പുരാ നാരീ ഭൂത്വാ പുരരിപുമപി ക്ഷോഭമനയത്
സ്മരോപി ത്വാം നത്വാ രതിനയന ലേഹ്യേന വപുഷാ
മുനീനാമപ്യന്ത: പ്രഭവതി ഹി മോഹായ മഹതാം
(ഫലം: സകല ജന വശ്യം)
ശ്ലോകം 6
ധനു: പൗഷ്‌പം മൗർവി മധുകരമയീ പഞ്ചവിശിഖാ
വസന്ത സാമന്തോ മലയമരുദായോധനരഥ:
തഥാപ്‌യേക: സർവം ഹിമഗിരി സുതേ! കാമപി കൃപാ-
മപാങ്ഗാത്തേ ലബ്ധ്വാ ജഗദിദമനങ്ഗോ വിജയതേ
(ഫലം: സന്താനലാഭം, വന്ധ്യതാ – ഷണ്ഡത്വ മോചനം)
ശ്ലോകം 14
ക്ഷിതൌ ഷട്പഞ്ചാശദ്ദ്വിസമധികപഞ്ചാശദുദകേ
ഹുതാശേ ദ്വാഷഷ്ടിശ്ചതുരധിക പഞ്ചാശദനിലേ
ദിവി ദ്വി:ഷട്ത്രിംശന്മനസിച ചതുഷ്ഷഷ്ടിരിതിയേ
മയൂഖാസ്തേഷാമപ്യുപരി തവ പാദാംബുജയുഗം
(ഫലം: ദാരിദ്ര്യം മാറും, നാട്ടിൽ ക്ഷാമം തീരും)
ശ്ലോകം 16
കവീന്ദ്രാണാം ചേത: കമലവനബാലാതപരുചിം
ഭജന്തേ യേ സന്ത: കതിചിദരു ണാമേവ ഭവതീം
വിരിഞ്ചി പ്രേയസ്യാസ്തരുണതര ശൃംഗാര ലഹരീ
ഗഭീരാഭിർ വാഗ്ഭിർ വിദധതി സതാം രഞ്ജനമമീ
(ഫലം: പാണ്ഡിത്യം, വേദ, ഭാഷാ സ്വാധീനം, സർവ്വബാധകളിൽ നിന്നും മോചനം)
ശ്ലോകം 20
കിരന്തീമങ് ഗേഭ്യ: കിരണനികുരുംബാമൃതരസം
ഹൃദി ത്വാമാധത്തേ ഹിമകരശിലാ മൂർത്തിമിവ യ:
സ സർപ്പാണം ദർപ്പം ശമയതി ശകുന്താധിപ ഇവ
ജ്വര പ്ലുഷ്ടാൻ ദൃഷ്ട്യാ സുഖയതി സുധാധാരസിരയാ
(ഫലം: വിഷഭയം മാറും കരിങ്കണ്ണു തട്ടിയ ദോഷം മാറും)
ശ്ലോകം 24
ജഗത്സൂതേ ധാതാ ഹരിരവതി രുദ്ര: ക്ഷപയതേ
തിരസ്കുർവന്നേതത് സ്വമപി വപുരീശസ്തിരയതി
സദാ പൂർവ: സർവം തദിദമനു ഗൃഹ്ണാതി ച ശിവ-
സ്തവാജ്‌ഞാമാലംബ്യ ക്ഷണചലിതയോർ ഭ്രൂലതികയോ:
(ഫലം: തീരാവ്യാധികൾ മാറും. പിതൃശാപം തീരും.)
ശ്ലോകം 28
സുധാമപ്യാസ്വാദ്യ പ്രതിഭയജരാമൃത്യു ഹരിണീം
വിപദ്യന്തേ വിശ്വേ വിധി ശതമഖാദ്യാ ദിവിഷദ:
കരാളം യത് ക്ഷ്വേളം കബലിതവത: കാലകലനാ
ന ശംഭോ സ്തന്മൂലം തവ ജനനി താടങ്ക മഹിമാ
(ഫലം: അപകടങ്ങളിലും അപമൃത്യുവിലും നിന്നും രക്ഷ, സർവ്വകാര്യസിദ്ധി)
ശ്ലോകം 33
സ്മരം യോനിം ലക്ഷ്മീം ത്രിതയമിദമാദൗ തവ മനോർ –
ന്നിധായൈകേ നിത്യേ നിരവധി മഹാഭോഗരസികാ:
ഭജന്തി ത്വാം ചിന്താമണി ഗുണനിബദ്ധാക്ഷ വലയാ:
ശിവാഗ്‌നൗ ജൂഹ്വന്ത: സുരഭിഘൃത ധാരാഹുതി ശതൈ:
(ഫലം: അളവറ്റ സമ്പത്ത് )
ശ്ലോകം 44
തനോതു ക്ഷേമം നസ്തവ വദന സൗന്ദര്യ ലഹരീ –
പരീവാഹ സ്രോത: സരണിരിവ സീമന്തസരണി:
വഹന്തീ സിന്ദൂരം പ്രബലകബരീ ഭാരതിമിര –
ദ്വിഷാം വൃന്ദൈർബന്ദീകൃതമിവ നവീനാർകകിരണം.
(ഫലം: രോഗങ്ങൾ – അപസ്മാരം, ബാധോപദ്രവം,
എന്നിവ മാറും. അന്യരെ സ്വാധീനിക്കാൻ കഴിയും)
ശ്ലോകം 64
അവിശ്രാന്തം പത്യുർഗുണഗണ കഥാമ്രേഡന ജപാ
ജപാ പുഷ്പ ഛായാ തവ ജനനി ജിഹ്വാ ജയതി സാ
യദഗ്രാസീനായാ : സ്ഫടികദൃഷദച്ഛ ച്‌ഛവിമയീ
സരസ്വത്യാ മൂർത്തി: പരിണമതി മാണികൃവപുഷാ
(ഫലം: സ്ത്രീകൾക്കുള്ള രോഗങ്ങൾ മാറും, പിണങ്ങിയ ഭർത്താവ് ഇണങ്ങും , പുരുഷവശ്യം)
ജ്യോതിഷാചാര്യൻ കെ. ദേവീദാസ്, +91 88488 73088