Saturday, 23 Nov 2024

എന്ത് വിഘ്നവും അതിവേഗം നീക്കും മുക്കുറ്റി പുഷ്പാഞ്ജലി

മംഗള ഗൗരി
സർവ വിഘ്ന നിവാരകനായ ഗണപതി ഭഗവാന് നടത്തുന്ന ഏറ്റവും ഫലപ്രദമായ വഴിപാടാണ് മുക്കുറ്റി കൊണ്ടുള്ള പുഷ്പാഞ്ജലി. ഗം ക്ഷിപ്ര പ്രസാദനായ നമഃ എന്ന ക്ഷിപ്ര ഗണപതി മന്ത്രം കൊണ്ട് 108 മുക്കുറ്റികൾ ഗണപതി ഭഗവാന് അര്‍ച്ചന നടത്തുന്നതാണ് ഈ പുഷ്പാഞ്ജലി സമ്പ്രദായം. വിധിപ്രകാരം ഈ അർച്ചന നടത്തിയാൽ എല്ലാത്തരത്തിലുമുള്ള കാര്യതടസവും അതിവേഗം നീക്കുന്നതിന് സാധിക്കും. പെട്ടെന്ന് ആഗ്രഹ സിദ്ധിയുണ്ടാകുകയും ചെയ്യും. സാമ്പത്തിക ബുദ്ധിമുട്ട്, വിദ്യാഭ്യാസ തടസം, മംഗല്യതടസം, തൊഴില്‍തടസം എന്നിങ്ങനെ എത്ര വലിയ വിഘ്നവും അതിവേഗം ഒഴിവാകും. എല്ലാമാസവും ജന്മനക്ഷത്ര ദിവസം മുക്കുറ്റി പുഷ്പാഞ്ജലി നടത്തുന്നതിലൂടെ എല്ലാ ഗ്രഹദോഷവും പരിഹരിക്കാൻ കഴിയും. പരീക്ഷകള്‍, അഭിമുഖങ്ങള്‍, നൂതന സംരംഭങ്ങളുടെ സമാരംഭങ്ങള്‍, ഗൃഹാരംഭം, ഗൃഹ പ്രവേശം തുടങ്ങിയ മംഗള കര്‍മ്മങ്ങള്‍ എന്നിവയ്ക്ക് മുന്നോടിയായി ഈ വഴിപാട് ചെയ്യുന്നവര്‍ക്ക് ഗണേശ ഭഗവാന്റെ അനുഗ്രഹത്താല്‍ വിഘ്നങ്ങള്‍ ഒഴിഞ്ഞ് ആഗ്രഹസാഫല്യം ലഭിക്കും. വിധിപ്രകാരമുള്ള പൂജകളും ഭക്തരുടെ ആത്മാര്‍ഥമായ പ്രാര്‍ഥനയും കൂടി ചേര്‍ന്നാല്‍ എല്ലാ പ്രതിബന്ധങ്ങളും ഒഴിവാകുക തന്നെ ചെയ്യും.

ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ ഈ വഴിപാട് പതിവായി നടത്താറുണ്ട്. 101 മുക്കുറ്റികൾ സമൂലം ത്രിമധുരത്തിൽ മുക്കി മന്ത്രം ജപിച്ച് ഭഗവാന് സമർപ്പിക്കപ്പെടുന്ന സമ്പ്രദായമാണ് മള്ളിയൂരിൽ പിൻതുടരുന്നത്. ദിവസം 5 മുക്കുറ്റി പുഷ്പാഞ്ജലി മാത്രമാണ് ഇവിടെ അർച്ചിക്കുന്നത്. 108 മുക്കുറ്റികള്‍ “ഗം ക്ഷിപ്ര പ്രസാദനായ നമഃ എന്ന ക്ഷിപ്ര ഗണപതി മന്ത്രം കൊണ്ട് 108 തവണ ഗണപതി ഭഗവാന് അര്‍ച്ചന നടത്തുന്നതാണ് പൊതുവേയുള്ള മുക്കുറ്റി പുഷ്പാഞ്ജലി. വിധിപ്രകാരം ചെയ്‌താല്‍ അതിവേഗം അഭീഷ്ട സിദ്ധി ലഭിക്കുമെന്നതിന് അനവധി അനവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വിധിപ്രകാരമുള്ള പൂജകളും വഴിപാടുകളും ഭക്തരുടെ ആത്മാര്‍ഥമായ പ്രാര്‍ത്ഥനയും ഒത്തു ചേര്‍ന്നാല്‍ സര്‍വ പ്രതിബന്ധങ്ങളും ഒഴിവാകും. ഗണപതി ഭഗവാനെപ്പോലെ അതിവേഗം പ്രസാദിക്കുന്ന മറ്റൊരു മൂർത്തിയില്ല.

Story Summary: Significance of Mukkutti Pushpanjali to Ganapati Bhagwan

error: Content is protected !!
Exit mobile version