Monday, 7 Oct 2024

എല്ലാം ഹരിക്കുന്ന ശിവന്റെ പഞ്ചാക്ഷര മാഹാത്മ്യം

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ഹര ഹരോ ശിവ ശിവ…
എന്തു കൊണ്ടാണ് ശിവഭഗവാനെ ഹര എന്ന് വിളിക്കുന്നത് ? എല്ലാം ഹരിക്കുന്നവനാണ് ശിവൻ; എല്ലാം കൊണ്ടുപോകുന്നവനാണ് ശിവൻ. ഈ കാരണങ്ങളാലാണ് മഹാദേവനെ, പരമാത്മ ചൈതന്യത്തെ ഹരൻ എന്ന് പറയുന്നത്. ഭക്തരുടെ സകല ജീവിതദുരിതങ്ങളും നശിപ്പിക്കുന്നവനാണ് മഹാദേവൻ. ഒടുവിൽ മോക്ഷം നൽകി അവരെ ഇഹലോക മായയിൽ നിന്നും ജനന മരണങ്ങളിൽ നിന്നും മോചിപ്പിക്കുന്ന, മുക്തിയേകുന്ന ഭഗവാൻ. ഒരു കാലത്തിനു ശേഷം ഈ പ്രപഞ്ചത്തെ തന്നെ സംഹരിച്ചു കളയുന്നതും ഭഗവാനാണ്. ഇതെല്ലാം കൊണ്ടാണ് ശിവൻ ഹരനാകുന്നത്. “ഈ പ്രപഞ്ചത്തെ ഉന്മൂലനം ചെയ്യുന്നതിനാൽ ജ്ഞാനികൾക്ക് നീ ഹരനായി; പ്രപഞ്ച പരിപാലനത്തിൽ നിന്നും വിഷ്ണുവിനെ തടയുകയും പിടിച്ചു നിറുത്തുകയും ചെയ്യുന്നതു കൊണ്ടും ജ്ഞാനികൾ നിന്നെ ഹരൻ എന്ന് വിളിക്കുന്നു”, ശിവപുരാണം പറയുന്നത്

ഇങ്ങനെയാണ്. അങ്ങനെ സകല ചരാചരങ്ങളുടെയും നാഥനായി വർത്തിക്കുന്ന ശിവഭഗവാനെ ഉപാസിക്കുവാൻ ഏറ്റവും നല്ല മന്ത്രം ഓം നമ: ശിവായ തന്നെയാണ്. പഞ്ചാക്ഷരി മന്ത്രം മഹാമന്ത്രമാണ്. ഇതിനെക്കാൾ ശക്തിയുള്ള മറ്റൊരു മന്ത്രമില്ല. എല്ലാ മഹാ ക്ഷേത്രങ്ങളിലും ഈ മന്ത്രം ചൊല്ലിയാണ് ഭഗവാനെ ഉപാസിക്കുന്നത്. അതിൽ നിന്നു തന്നെ ഊഹിക്കാമല്ലോ പഞ്ചാക്ഷരി മന്ത്രത്തിന്റെ മഹാത്മ്യം. അതുകൊണ്ട് നിത്യവും കഴിയുന്നത്ര തവണ, കുറഞ്ഞത് 108 തവണയെങ്കിലും ഓം നമ : ശിവായ ജപിക്കുന്നത് ശീലമാക്കണം. ദുഃഖങ്ങൾ കടുത്ത ദുരിതങ്ങളായി മാറാതെ നമുക്ക് മറികടക്കാൻ കഴിയും.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Story summary: Meaning of Haran and the Significance of Panchakshara


error: Content is protected !!
Exit mobile version