Monday, 20 May 2024

എല്ലാ ദുഃഖങ്ങളിൽ നിന്നും മോചനമേകുന്ന ധ്യാന ശ്ലോകം

ഗണേശഭഗവാന് പ്രധാനമായും 32 ഭാവങ്ങളാണുള്ളത്. ഓരോ ഭാവത്തിനും ഓരോ രൂപമുണ്ട്. ഈ ഭാവത്തിനും രൂപത്തിനും അനുസരിച്ച് ഭഗവാന്റെ നിറത്തിനും ആടയാഭരണങ്ങൾക്കും ഇരിപ്പിനും എല്ലാം വ്യത്യാസം വരും. ഭഗവാന്റെ ഓരോ ഭാവത്തിനും ഓരോ ഫലദാനശേഷിയുണ്ട്.  ഇതിൽ വളരെ പ്രസിദ്ധമായ ഒരു രൂപമാണ് സങ്കടഹരഗണപതി. എല്ലാ ദുഃഖങ്ങളിൽ നിന്നും ഭക്തർക്ക് മോചനം നൽകുന്ന ഗണേശ ഭാവമാണിത്. ഈ ഭാവത്തിന് ഒരു ധ്യാനശ്ലോകമുണ്ട്. അതിന്റെ അർത്ഥം ഇങ്ങനെ: 
ഉദയ സൂര്യന്റെ അരുണ വർണ്ണത്തോട് കൂടിയവനും ഇടതുവശത്ത് ഭാര്യയോട് കൂടിയവനും നാലു കരങ്ങളിൽ വരദം, അങ്കുശം, പാശം, പായസപ്പാത്രം എന്നിവ ധരിച്ചിരിക്കുന്നവനും സർവ്വ സങ്കടങ്ങളും നശിപ്പിക്കുന്നവനും ചുവന്ന താമരയിലിരിക്കുന്നവനുമായ സങ്കടഹര ഗണേശൻ എല്ലാവിധ ദു:ഖങ്ങളിൽ നിന്നും രക്ഷിക്കട്ടെ.

സങ്കടഹരഗണപതിയുടെ ഈ ധ്യാനശ്ലോകം ഒടുവിൽ ചേർത്തിട്ടുണ്ട്. ഈ ഭാവത്തിൽ ഗണപതി ഭഗവാനെ   ഉപാസിക്കുമ്പോൾ  ധ്യാനശ്ലോകത്തിൽ വർണ്ണിക്കുന്ന
രൂപവും  വസ്ത്രത്തിന്റെ നിറവും സങ്കല്പിക്കുക. ഈ വിഗ്രഹത്തിന്റെ കൈയിലുള്ള  വസ്തുക്കൾ നിവേദ്യങ്ങളാക്കാം. ഇത് ക്ഷേത്രത്തിൽ വഴിപാടായും നൽകാം.ശ്രീതത്ത്വനിധി എന്ന തന്ത്രഗ്രന്ഥത്തിലാണ് ഗണപതി ഭഗവാന്റെ 32  ഭാവങ്ങളുടെ ധ്യാന ശ്ലോകങ്ങൾ ഉള്ളത്. 

ധ്യാനശ്ലോകം

ബാലാർക്കാരുണകാന്തിർ

വാമേബാലാം വഹന്നങ്കേ

ലസദിന്ദീവര ഹസ്താം 

ഗൗരാംഗീം രത്‌നശോഭാഢ്യാം

ദക്ഷേങ്കുശ വരദാനം

വാമേ പാശം ച പായസം പാത്രം 

നീലാംശുകലസമാനഃ 

പീഠേ പത്മാരുണോതിഷ്ണൻ 

സങ്കടഹരണഃ 

പായത് സങ്കടപുഗേദ് 

ഗജാനനോ നിത്യം

ഈ രൂപം സങ്കല്പിച്ച് സങ്കടഹരഗണപതി ധ്യാനശ്ലോകം നിത്യേന ജപിച്ചു നോക്കൂ അത്ഭുതാവഹമായ ഫലം കുറച്ചു നാൾ ജപിച്ചു കഴിയുമ്പോൾ അനുഭവിച്ചറിയാം.

– രാജേഷ് പോറ്റി

+91 90377 48752

error: Content is protected !!
Exit mobile version