Monday, 30 Sep 2024

എളുപ്പം സാധിക്കാനാകാത്ത കാര്യങ്ങൾ നേടിയെടുക്കാൻ ഓം ഹ്രീം നമഃ ശിവായ

എം.നന്ദകുമാർ , റിട്ട. ഐ എ എസ്

ജീവിതത്തിൽ ശാന്തിയും സമാധാനവും നിറയ്ക്കുന്ന അത്ഭുത മന്ത്രമാണ് ഓം നമഃ ശിവായ. ഞാൻ ശിവനെ നമിക്കുന്നു എന്ന് അർത്ഥമാക്കുന്ന ഈ പഞ്ചാക്ഷരീ മന്ത്രത്തിൽ ഈ പ്രപഞ്ചത്തിലെ സകല ശക്തിയും ചൈതന്യവും നിറഞ്ഞിരിക്കുന്നു എന്നാണ് വിശ്വാസം. ശിവഭഗവാൻ തന്നെയാണ് പഞ്ചഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്ന് കരുതപ്പെടുന്നതിനാൽ ഒരേ സമയം ഈ മന്ത്രത്തിലൂടെ പഞ്ചഭൂതങ്ങളെയും വന്ദിക്കുന്നു എന്നത് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ആയി കരുതപ്പെടുന്നു.

എന്നാൽ ഓം നമഃ ശിവായ മന്ത്രം ശക്തി ബീജമായ, ദേവീ ബീജമായ “ഹ്രീം” ചേർത്ത് ചൊല്ലാമോ എന്ന് ചിലർ സംശയം ചോദിക്കാറുണ്ട്. തീർച്ചയായും ഓം നമഃ ശിവായ ഹ്രീം ചേർത്ത് ചൊല്ലാം. ഹ്രീം ദേവീ ബീജം മാത്രമല്ല ഏകാക്ഷരി ഭുവനേശ്വരി മന്ത്രം കൂടിയാണ്. അത്ര എളുപ്പം സാധിക്കാനാകാത്ത കാര്യങ്ങൾ നേടിയെടുക്കാൻ, ധാരാളം ഊർജ്ജവിനിയോഗം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഓം ഹ്രീം നമഃ ശിവായ എന്ന് ചൊല്ലുന്നത് നല്ലതാണെന്നു ഗുരു പറഞ്ഞു തന്നിട്ടുണ്ട്. എല്ലാ ദിവസവും നിശ്ചിത തവണ ഈ മന്ത്രം ജപിച്ചാൽ നമുക്ക് ചുറ്റുമുള്ള എല്ലാ തരത്തിലെയും അശുഭ ഊർജ്ജം ഒഴിഞ്ഞു പോകുമെന്നും വിശ്വസിക്കുന്നു. കുറഞ്ഞത് 108 തവണയാണ് ദിവസവും ഇത് ജപിക്കേണ്ടത്. ജപ വേളയിൽ ശരീരശുദ്ധിയും മന: ശുദ്ധിയും പാലിക്കണം.

അതുപോലെ കുട്ടികൾ പഠന കാര്യങ്ങളിൽ വിജയിക്കുന്നതിന് ഫലപ്രദമായ ഒരു ശക്തി മന്ത്രവും കൂടി പറഞ്ഞു തരാം.

“ഓം ഹ്രീം ലംബോദരായ നമഃ “

ഈ മന്ത്രം കുട്ടികൾക്ക് പഠനകാര്യങ്ങളിൽ വിജയം കൈവരിക്കാൻ ചൊല്ലാവുന്നതാണ്. ശരീരശുദ്ധി വരുത്തിയ ശേഷം രാവിലെ വിളക്ക് കൊളുത്തി വച്ചു 1008 തവണ ജപിക്കുക. പഠനകാര്യങ്ങളിൽ ആശ്ചര്യകരമായ പുരോഗതി കൈവരുന്നത് കാണാം.

എം.നന്ദകുമാർ , റിട്ട. ഐ എ എസ്

(റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനും പ്രസിദ്ധ പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും മഹാ പണ്ഡിതനുമായ എം. നന്ദകുമാർ തിരുവനന്തപുരം വട്ടിയൂർക്കാവ് അറപ്പുര ഗാർഡൻസിൽ പ്രണവത്തിൽ താമസിക്കുന്നു.
എം. നന്ദകുമാറുമായി വീഡിയോ കൺസൾട്ടേഷന് astrog.in എന്ന വെബ്പോർട്ടൽ സന്ദർശിക്കുക. വെബ് സൈറ്റ്: www.mnandakumar.com)

Story Summary: Most powerful Mantra for Solving Tough Tasks

error: Content is protected !!
Exit mobile version