എള്ള് കലർന്ന ഭക്ഷണം കഴിക്കുക;
ധർമ്മശാസ്താ ഭജനം നടത്തുക
നിത്യജ്യോതിഷം
(ലഘുപരിഹാരങ്ങൾ സഹിതം)
2022 ജൂൺ 18, ശനി
കലിദിനം 1871283
കൊല്ലവർഷം 1197 മിഥുനം 04
(൧൧൯൭ മിഥുനം ൦൪ )
ശകവർഷം 1944 ജ്യേഷ്ഠം 28
തമിഴ് വർഷം ശുഭകൃത് ആനി 04
ഉദയം 06:05 അസ്തമയം 06:45 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 40 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 20 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം രാവിലെ 09:15 മുതൽ 10.50 വരെ
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം രാവിലെ 06.05 മുതൽ 07.40 വരെ
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം പകൽ 02.00 മുതൽ 03.35 വരെ
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
വ്യാഴം സ്വക്ഷേത്രത്തിൽ
ശനി വക്രം മൂല ത്രികോണ ക്ഷേത്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മകയിരത്തിൽ (മകയിരം ഞാറ്റുവേല)
ചൊവ്വ രേവതിയിൽ ബുധൻ കാർത്തികയിൽ വ്യാഴം ഉത്രട്ടാതിയിൽ ശുക്രൻ കാർത്തികയിൽ ശനി അവിട്ടത്തിൽ രാഹു ഭരണിയിൽ കേതു വിശാഖത്തിൽ
പകൽ രാശി പ്രമാണം
കാലത്ത് 08:08 വരെ മിഥുനം (ശുഭം) പകൽ 10:14 വരെ കർക്കടകം (ശുഭം) വൈകിട്ട് 12:14 വരെ ചിങ്ങം (അശുഭം) പകൽ 02:13 വരെ കന്നി (ശുഭം ) പകൽ 04:17 വരെ തുലാം (അശുഭം) വൈകിട്ട് 06:27 വരെ വൃശ്ചികം തുടർന്ന് ധനു
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം വൈകിട്ട് 06:32 മുതൽ 06:56 വരെ
ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04:34 മുതൽ 05:19 വരെ
പ്രാതഃസന്ധ്യ വെളുപ്പിന് 04:56 മുതൽ 06:04 വരെ
സായംസന്ധ്യ വൈകിട്ട് 06. 45 മുതൽ 07:53 വരെ
നക്ഷത്രം
കാലത്ത് 07:38 വരെ തിരുവോണം തുടർന്ന് അവിട്ടം
തിഥി
രാത്രി 12:20 വരെ കൃഷ്ണപക്ഷ പഞ്ചമി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ് സിസേറിയൻ പ്രസവം ആവാം
ശ്രാദ്ധം
മാസത്തിലെ കൃഷ്ണപക്ഷ പഞ്ചമി,
അവിട്ടം ശ്രാദ്ധം ഇവ ആചരിക്കേണ്ടത് ഇന്നാണ്
പ്രതികൂലം
മകയിരം, ചിത്തിര, അവിട്ടം, ഉത്രാടം, മൂലം, അനിഴംനാളുകാർക്ക് ദിനം പ്രതികൂലം
അനുകൂലം
തിരുവോണം, രോഹിണി, അശ്വതി, കാർത്തിക, ചോതി, വിശാഖം നാളുകാർക്ക് ദിനം അനുകൂലം
വാരാധിപൻ സൂര്യൻ
ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്ക് ധർമ്മശാസ്താ ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു:
ശതമുഖപാലക ശാന്തിവിദായക
ശത്രുവിനാശക ശുദ്ധതനോ
തരുനികരാലയ ദീനകൃപാലയ
താപസമാനസ ദീപ്തതനോ
ഹരിഹരസംഭവ പദ്മസമുദ്ഭവ
വാസവ ശംബവ സേവ്യതനോ
ജയ ജയ ഹേ ശബരീഗിരി മന്ദിര
സുന്ദര പാലയ മാമനിശം
ലാൽ കിതാബ് നിർദ്ദേശം
ദിവസത്തിന് ചേർന്ന ലാൽ കിതാബ് പരിഹാരം: എള്ള് കലർന്ന ഭക്ഷണം കഴിക്കുക
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ്, കടും നീലം
പ്രതികൂല നിറം: ചുവപ്പ്, ഓറഞ്ച്
ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ എന്നിവർക്ക് ജപിക്കാൻ ശനിയുടെ പീഡാഹര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക.
സൂര്യപുത്രോ ദീർഘദേഹഃ
വിശാലാക്ഷ: ശിവപ്രിയ:
മന്ദചാര: പ്രസന്നാത്മാ
പീഢാം ഹരതു മേ ശനി:
പ്രധാന കർമ്മങ്ങൾ
ഇന്നേദിവസം ചെയ്യാവുന്ന പ്രധാന കർമ്മങ്ങൾ:
ഗൃഹോദ്യാന നിർമ്മാണം, പുതിയ സൗഹൃദം, സുഹൃത്തുക്കളെ കണ്ടെത്തുക, ഗൃഹാലങ്കാരം അലങ്കാരം ഇവയ്ക്ക് ഉത്തമം, ധ്യാനം, യോഗം പരിശീലനം ആരോഗ്യ സംരക്ഷണം, ഇരുമ്പുപകരങ്ങങ്ങൾ വാങ്ങുക ഇവയ്‌ക്കുത്തമം
ഇന്നേ ദിവസം തലമുടി, നഖം എന്നിവ മുറിക്കരുത്.
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2022 Neramonline.com. All rights reserved