Friday, 5 Jul 2024

ഏകാദശിക്ക് ജപിക്കാന്‍ 7 മന്ത്രം; കുടുംബൈശ്വര്യത്തിന് ഉത്തമം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
വൃശ്ചികമാസത്തിലെ രണ്ട് ഏകാദശികശക്കും പ്രത്യേക പ്രാധാന്യമുണ്ട്. വൃശ്ചികത്തിലെ വെളുത്ത പക്ഷത്തിലെ ഏകാദശിയാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിക്കുന്നത്. ഉത്ഥാന ഏകാദശി എന്നും ഇതിനെ പറയും. 2023 നവംബർ 23 നാണ് ഗുരുവായൂർ ഏകാദശി. 2023 ഡിസംബർ 9 നാണ് തൃപ്രയാർ ഏകാദശി.

മാര്‍ഗ്ഗശീര്‍ഷ മാസത്തിലെ ശുക്ലപക്ഷഏകാദശിയാണ് ഗുരുവായൂർ ഏകാദശി എന്ന് അറിയപ്പെടുന്നത്. വൃശ്ചിക മാസത്തിലെ ഈ ദിവസത്തെ ഉത്ഥാനഏകാദശി എന്ന് മാത്രമല്ല പ്രബോധിനി ഏകാദശി എന്നും പറയാറുണ്ട്. വിഷ്ണുഭഗവാന്‍ പള്ളിയുറക്കം ഉണരുന്ന പവിത്രമായ ഈ ദിവസമാണ് ഗോവര്‍ദ്ധനോദ്ധാരണത്തിലൂടെ ദേവേന്ദ്രന്റെ അഹങ്കാരം ശമിപ്പിച്ച ശ്രീകൃഷ്ണഭഗവാനെ കാമധേനു പാലഭിഷേകം നടത്തിയതെന്ന് കരുതുന്നു. ദുരിതശാന്തിയും മോക്ഷവുമാണ് ഗുരുവായൂര്‍ ഏകാദശി അനുഷ്ഠാനത്തിന്റെ മുഖ്യ ഫലം.

ഏകാദശി ദിവസം വിഷ്ണു പ്രീതിക്കായി ജപിക്കാവുന്ന അതി വിശിഷ്ടമായ ഏഴ് മന്ത്രങ്ങളുണ്ട്. എല്ലാ ദിവസവും 108 വീതം രാവിലെയും വൈകിട്ടും രണ്ടുനേരം ഇത് ചൊല്ലുന്നത് ഭാഗ്യസിദ്ധിക്ക് ഗുണകരമാണ്. ഏകാദശി ദിവസം മുഴുവന്‍ സമയവും കഴിയുന്നത്ര പ്രാവശ്യം ഈ മന്ത്രങ്ങൾ ചൊല്ലണം. ഒരു കാര്യം പ്രത്യേകം അറിയണം – ഏകാദശി വ്രതം നോറ്റാൽ ഫലം ഉറപ്പാണ്. എല്ലാ പാപങ്ങളും നശിക്കും; കുടുംബൈശ്വര്യത്തിനും കാരണമാകും. ഈ ദിവസം സാധുക്കൾക്ക് അന്നദാനം നടത്തുന്നത് ബഹുവിശേഷമാണ്.

1 ഓം നമോ ഭഗവതേ വാസുദേവായ
2 ഓം നമോ വിഷ്ണവേ മധുസൂദനായ നമഃ
3 ഓം നമോ നാരായണായ
4 ഓം ക്ലീം കൃഷ്ണായ നമഃ
5 ഓം ക്ലീം ഹൃഷീകേശായ നമഃ
6 ഓം ക്ലീം കൃഷ്ണായ ഗോഗോപീസുന്ദരായ
ക്ലീം ശ്രീം സര്‍വ്വാലങ്കാര ഭൂഷിണേ നമഃ
7 ഓം ത്രിവിക്രമായ മധുസൂദനായ ശ്രീം നമഃ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 9447020655

Story Summary: Significance of Guruvayoor Ekadashi and Special Mantras for Recitation

error: Content is protected !!
Exit mobile version