ഏകാദശി നോറ്റ് ജപിക്കാന്‍ 7 മന്ത്രങ്ങള്‍
1.ഓം നമോ ഭഗവതേ വാസുദേവായ
2. ഓം നമോ വിഷ്ണവേ മധുസൂദനായ നമ:
3. ഓം നമോ നാരായണായ
4. ഓം ക്ലീം കൃഷ്ണായ നമ:
5. ഓം ക്ലീം ഹൃഷീകേശായ നമ:
6. ഓം ക്ലീം കൃഷ്ണായ ഗോ ഗോപീസുന്ദരായ
ക്ലീം ശ്രീംസര്‍വ്വാലങ്കാര ഭൂഷിണേ നമ:
7. ഓം ത്രിവിക്രമായ മധുസൂദനായ ശ്രീം നമ:
ഈ ഏഴ് മന്ത്രങ്ങളും എല്ലാ ദിവസവും 108 വീതം രാവിലെയും വൈകിട്ടും രണ്ടുനേരം ചൊല്ലുന്നത് ഭാഗ്യസിദ്ധിക്ക് ഗുണകരമാണ്. ഏകാദശി ദിവസം മുഴുവന്‍ സമയവും കഴിയുന്നത്ര പ്രാവശ്യം ഈ മന്ത്രങ്ങൾ ചൊല്ലണം. ഒരു കാര്യം പ്രത്യേകം അറിയണം – ഏകാദശി വ്രതം നോറ്റാൽ ഫലം ഉറപ്പാണ്. എല്ലാ പാപങ്ങളും നശിക്കും; കുടുംബൈശ്വര്യത്തിനും കാരണമാകും. ഈ ദിവസം സാധുക്കൾക്ക് അന്നദാനം നടത്തുന്നത് ബഹുവിശേഷമാണ്.
വൃശ്ചികമാസത്തിലെ രണ്ട് ഏകാദശികശക്കും പ്രത്യേക പ്രാധാന്യമുണ്ട്. വൃശ്ചികത്തിലെ വെളുത്ത പക്ഷത്തിലെ ഏകാദശിയാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിക്കുന്നത്. ഉത്ഥാന ഏകാദശി എന്നും ഇതിനെ പറയും. നവംബർ 25 നാണ് ഗുരുവായൂർ ഏകാദശി. ഡിസംബർ 11നാണ് തൃപ്രയാർ ഏകാദശി.
– തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി, +91 9447020655, 0471-2320655