Friday, 22 Nov 2024

ഏകാദശി, പ്രദോഷം, അമാവാസി; ഈ ആഴ്ചയിലെ നക്ഷത്ര ഫലം

( 2024 ജൂൺ 30 – ജൂലായ് 6 )

ജ്യോതിഷരത്നം വേണു മഹാദേവ്
മീനക്കൂറിൽ രേവതി നക്ഷത്രത്തിൽ 2024 ജൂൺ 30 ന് ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ ഏകാദശി, പ്രദോഷം, അമാവാസി എന്നിവയാണ്.
ജൂലായ് 2 ന് ചൊവ്വാഴ്ചയാണ് മിഥുന മാസത്തിലെ കറുത്തപക്ഷ ഏകാദശിയായ യോഗിനി ഏകാദശി.
അന്ന് വെളുപ്പിന് 3:10 മുതൽ പകൽ 2:21 വരെയാണ്
ഹരിവാസരം. അന്ന് തന്നെയാണ് കൂർമ്മാവതാര വ്രതവും. ജൂലായ് 3 നാണ് പ്രദോഷ വ്രതം. ജൂലായ് 5
വെള്ളിയാഴ്ചയാണ് മിഥുനത്തിലെ അമാവാസി. ജൂലായ്
6 ന് പൂയം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ
ആഴ്ചയിലെ നക്ഷത്ര ഫലം :

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
അനാവശ്യ ചെലവ് സാമ്പത്തിക സ്ഥിതി വഷളാക്കും.
അടുത്തിടപഴകുന്ന ചിലർ സ്വകാര്യ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. നന്നായി ആലോചിക്കാതെ
പറയുന്ന കാര്യങ്ങൾ വിമർശനത്തിന് വഴിവെക്കും. വികാരങ്ങൾ തുറന്നു പറയാൻ മടിച്ചാൽ ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. ആരോഗ്യവുമായി ബന്ധപ്പെട്ട
വെല്ലുവിളികൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നില്ല.
ഓം ഗം ഗണപതിയേ നമഃ നിത്യവും 100 ഉരു ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
മോശം ആരോഗ്യം കാരണം ആത്മവിശ്വാസക്കുറവ് തോന്നും. എന്നാൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി
വരുമ്പോൾ അസ്വസ്ഥതകളെല്ലാം അപ്രത്യക്ഷമാകും.
പെട്ടെന്ന് ഒരു തീരുമാനത്തിൽ എത്തുന്ന സ്വഭാവരീതി നിയന്ത്രിക്കണം. ആർഭാടത്തിനായി കൂടുതൽ പണം ചെലവഴിക്കുന്നത് ഒഴിവാക്കണം. ബന്ധുവിൽ നിന്ന് നല്ല
വാർത്ത കേൾക്കും. പ്രണയത്തിൽ തിടുക്കം പാടില്ല.
ഔദ്യോഗികമായി സമയം വളരെ അനുകൂലമായിരിക്കും.
ഓം നമോ നാരായണായ നിത്യവും 108 ഉരു ജപിക്കണം.

മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
പൂർവ്വികസ്വത്ത് കൈവശം വരുകയോ വിൽക്കുകയോ ചെയ്യുന്നതിലൂടെ ഗണ്യമായ തുക ലഭിക്കും. ഇടപാടുകൾ
പൂർത്തിയാകും മുൻപ് മറ്റുള്ളവരോട് അതിനെപ്പറ്റി
കൂടുതൽ പറയാതിരിക്കുക. ആരോഗ്യം വളരെയധികം അനുകൂലമായിരിക്കും. കൂടപ്പിറപ്പുകളുടെ ആവശ്യത്തിന്
പണം ചെലവഴിക്കപ്പെടാം. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. കുടുംബ ഉത്തരവാദിത്ത്വങ്ങൾ ഏറ്റെടുക്കും.
പങ്കാളിയോട് നുണപറയുന്നത് ഒഴിവാക്കണം. ജോലിയിൽ
നിന്ന് അവധിയെടുക്കും. പരീക്ഷയിൽ മികച്ച ഫലം കിട്ടും.
ഓം നമഃ ശിവായ നിത്യവും 108 ഉരു വീതം ജപിക്കണം.

കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണശീലത്തിൽ മാറ്റം വരുത്തുക. സാമ്പത്തിക ക്ലേശം പരിഹരിക്കാൻ
കുടുംബാംഗങ്ങളുമായി വിശദമായി എല്ലാ കാര്യങ്ങളും സംസാരിക്കണം. വികാരങ്ങൾ അടിസ്ഥാനമാക്കി
എടുക്കുന്ന തീരുമാനങ്ങൾ ഭാവിയിൽ ചില പ്രശ്‌നങ്ങൾ സൃഷ്ടിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.
പ്രധാനപ്പെട്ട ചില ജോലികൾ ചെയ്യുന്നതിന് മുൻപ്
ആനുഭവ പരിജ്ഞാനമുള്ള ആളുകളുടെ അഭിപ്രായം
ആരായും. എന്നും ഓം ഹം ഹനുമതേ നമഃ ജപിക്കുക.

ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
പണം ശരിയായ രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കും
കലാ, കായിക രംഗത്ത് സജീവമായി പങ്കെടുക്കും.
ആരോഗ്യം മെച്ചപ്പെടും. കുടുംബാംഗവുമായി വലിയ തർക്കമുണ്ടാകാനുള്ള സാധ്യതയുണ്ട്. പവിത്രമായ ദാമ്പത്യ ബന്ധത്തിൽ വരുന്ന പ്രശ്നങ്ങൾ അനായാസം മറികടക്കാനാകും. ജോലിയിൽ എല്ലാ സാഹചര്യങ്ങളിലും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസയും ചിലർക്ക് ആഗ്രഹിക്കുന്ന പ്രമോഷനും ലഭിക്കാം. നിത്യവും 108 ഉരു ഓം നമഃ ശിവായ ജപിക്കുക.

കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
ഒരു കരാർ ഇടപാട് നടത്തി വൻ നേട്ടം സ്വന്തമാക്കാൻ കഴിയും. വിലപിടിപ്പുള്ള വസ്തുക്കൾ‌ വാങ്ങാനാകും.
ചില വസ്തുക്കൾ‌ നഷ്‌ടപ്പെടാം. അല്ലെങ്കിൽ മോഷണം
പോകാൻ സാധ്യത കാണുന്നു. രോഗമുക്തി ലഭിക്കും.
അസുഖകരമായ കാര്യങ്ങൾ വെളിപ്പെടുത്തിയതിൽ
പിന്നീട് നിങ്ങൾക്ക് പശ്ചാത്തപിക്കേണ്ടി വരും. ദാമ്പത്യ
ജീവിതത്തിൽ സന്തോഷമുണ്ടാകും. ബിസിനസ്സിൽ
സാമ്പത്തിക നഷ്‌ടം നികത്താൻ കഴിയും. യാത്രകൾ
ഒഴിവാക്കാനാകില്ല. ഓം ശ്രീം നമഃ 108 തവണ ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2 3)
കുടുംബവും ജോലിയും ഒന്നിച്ചു കൊണ്ടു പോകാൻ കഴിയും. ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കും. വീട്ടിൽ
സന്തോഷം നിറയും. സാമ്പത്തികമായ പുരോഗതി ലഭിക്കും. ഗാർഹിക സാമഗ്രികൾ വാങ്ങാൻ കഴിയും.
സുപ്രധാന തീരുമാനങ്ങൾ എടുക്കും. ദാമ്പത്യത്തിൽ
പരസ്പര വിശ്വാസം ശക്തിപ്പെടുത്തേണ്ട സമയമാണ്.
ഔദ്യോഗിക കാര്യങ്ങളിൽ പൂർണ്ണമായും സമയം അനുകൂലമായിരിക്കും. ഭാഗ്യത്തിന്റെ പിന്തുണ കിട്ടും.
ദിവസവും ഓം ശരവണ ഭവഃ 108 തവണ ജപിക്കണം.

വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
ആരോഗ്യത്തിൽ നല്ല മാറ്റം ഉണ്ടാകും. ഭാഗ്യത്തിൻ്റെ
ആനുകൂല്യം ലഭിക്കും. ഒരു കാര്യത്തിലും അനാവശ്യമായ തിടുക്കം കാണിക്കാതെ ക്ഷമയോടെ പ്രവർത്തിക്കണം. പണം സുരക്ഷിതമായി നിക്ഷേപിക്കാൻ ശ്രദ്ധിക്കണം. കുടുംബാംഗങ്ങളുമായി തർക്കിക്കുന്നത് ഒഴിവാക്കണം. വികാരം നിയന്ത്രിക്കണം. പങ്കാളിയെ ഒരു കാര്യത്തിനും പരിഹസിക്കരുത്. ജോലിയിൽ കൂടുതൽ ശ്രദ്ധ വേണം. ആത്മവിശ്വാസം കുറയും. നെഗറ്റീവ് ചിന്തകൾ ദോഷം ചെയ്യും. മത്സരപരീക്ഷയിൽ കഠിനാധ്വാനം ഗുണം ചെയ്യും.
ഓം ശ്രീ ഭദ്രകാള്യെെ നമഃ നിത്യവും 108 ഉരു ജപിക്കണം.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
സാമ്പത്തിക സ്ഥിതി വഷളാകാതെ നോക്കണം. പണം
ചെലവാക്കുന്നത് നിയന്ത്രിക്കേണ്ടതാണ്. സഹോദരന്
ജീവിതത്തിൽ എല്ലാ മേഖലകളിലും വിജയം നേടാൻ
കഴിയും. മികച്ചൊരു ജോലി ലഭിക്കാൻ സാധ്യതയുണ്ട്.
പ്രണയ ജീവിതത്തിൽ വെല്ലുവിളികൾ അനുഭവപ്പെടും.
ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. കൂട്ടുകെട്ടിൽ കൂടുതൽ‌ ശ്രദ്ധിക്കണം. ഔദ്യോഗികമായി പലതരത്തിൽ പ്രശ്നങ്ങൾ അനുഭവപ്പെടാം. തെറ്റുകൾ തിരുത്തണം.
അല്ലെങ്കിൽ പ്രതിച്ഛായ മോശമാകാൻ സാധ്യതയുണ്ട്.
നിത്യവും ഓം നമോ ഭഗവതേ വാസുദേവായ ജപിക്കണം.


മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1 , 2 )
എല്ലാ കാര്യത്തിലും പുതുമ നിലനിർത്താൻ കഴിയും. അനാവശ്യ ചെലവുകൾക്ക് വലിയസാധ്യത കാണുന്നു. വരുമാനത്തിൽ തുടർച്ചയായി വർദ്ധനവ് ലഭിക്കുന്നത്
കാരണം അധിക ചെലവിൻ്റെ ബുദ്ധിമുട്ട് ജീവിതത്തിൽ ദൃശ്യമാകില്ല. സ്വപ്നം സാക്ഷാത്കരിക്കും. ജോലിയിൽ
ഒഴിവ് സമയം ലഭിക്കും. മാതാപിതാക്കളുടെ പ്രിയം നേടും.
കുടുംബത്തിൽ സന്തോഷകരമായ ഒരു അന്തരീക്ഷം
നിലനിൽക്കും. പങ്കാളിയുമായി വിനോദയാത്ര പോകും.
നിത്യവും 108 തവണ ഓം ഗം ഗണപതയേ ജപിക്കണം.


കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ആർക്കും പണം കടം കൊടുക്കരുത്. ചെലവുകൾ കൂടുന്നത് ഒഴിവാക്കാൻ പരമാവധി ശ്രദ്ധിക്കുക. കുടുംബാന്തരീക്ഷത്തിൽ പ്രശ്നങ്ങൾ അനുഭവപ്പെടും. കുടുംബാംഗങ്ങളുടെ ആരോഗ്യം കൂടി കണക്കിലെടുത്ത് ദിനചര്യയും ആഹാരരീതികളും ക്രമീകരിക്കണം.
മാനസിക പിരിമുറുക്കവും ഉത്കണ്ഠയും അനുഭവിക്കും. പ്രണയം ശക്തമാകും. ഔദ്യോഗിക കാര്യങ്ങളിൽ സമയം പൂർണ്ണമായും അനുകൂലമായിരിക്കും. ജോലിയിൽ ഭാഗ്യം പിന്തുണയ്ക്കും. വിദേശത്ത് പഠിക്കാൻ ശ്രമിക്കുന്നവർക്ക് കുറച്ച് കാത്തിരിക്കേണ്ടി വരും. പ്രമാണത്തിലെ കുഴപ്പം കാരണം കഠിനാധ്വാനം വെള്ളത്തിലാകും. നിത്യവും ലളിതാസഹസ്രനാമം ജപിക്കുക.

മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ഒരു കുടുംബാംഗത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട്
നല്ല വാർത്ത കേൾക്കും. പണം കടം വാങ്ങേണ്ടി വരും.
മാനസിക സമ്മർദ്ദം വർദ്ധിക്കും. കുടുംബാംഗങ്ങളുമായി തർക്കമുണ്ടായാൽ ക്ഷമ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. എന്തെങ്കിലും തീരുമാനം എടുക്കുന്നതിന്
മുൻപ് കുടുംബാംഗങ്ങളുടെ അഭിപ്രായം ചോദിക്കണം.
വികാരങ്ങൾ പങ്കിടുന്നതിലൂടെ ജീവിതപങ്കാളിയെ സന്തോഷിപ്പിക്കാൻ കഴിയും. ജോലി സംബന്ധമായി ദൂരയാത്ര പോകാൻ തീരുമാനിക്കും. മൊത്തത്തിൽ ഒരു അരക്ഷിതാവസ്ഥ തോന്നും. മത്സരപരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. നിത്യവും ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 ഉരു ജപിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847575559

Summary: Weekly Star predictions based on moon sign
by Venu Mahadev

error: Content is protected !!
Exit mobile version